scorecardresearch

ഇഡി നോട്ടീസുകൾ കൈപ്പറ്റിയില്ലെങ്കിൽ എന്താണ് സംഭവിക്കുക?

നവംബർ 2ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ചു. നോട്ടീസിൽ അവ്യക്തയുണ്ടെന്നാണ് കെജ്രിവാൾ പറയുന്നത്

നവംബർ 2ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ചു. നോട്ടീസിൽ അവ്യക്തയുണ്ടെന്നാണ് കെജ്രിവാൾ പറയുന്നത്

author-image
WebDesk
New Update
AAP, BJP, Delhi Government

ഇന്ത്യയിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സിവിൽ-ക്രിമിനൽ നടപടിക്രമങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളുടെ സ്ഥിതി വ്യത്യസ്തമാണ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച (നവംബർ 2) എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകാൻ വിസമ്മതിച്ചു. വിവാദമായ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. കേന്ദ്ര ഏജൻസിയുടേത് നിയമവിരുദ്ധവും രാഷ്ട്രീയപരവുമായ നീക്കമാണെന്ന് കെജ്രിവാൾ കേന്ദ്ര ഏജൻസിക്ക് അയച്ച മറുപടി കത്തിൽ പറയുന്നു. 

Advertisment

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നിലവിലെ പ്രശ്നവുമായി  ബന്ധപ്പെട്ട് ഏപ്രിൽ മാസത്തിൽ സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സാമ്പത്തിക ക്രമക്കേടാണ് ഇഡി അന്വേഷിക്കുന്നത്. അഴിമതിക്കേസ് സിബിഐയുടെ അന്വേഷണത്തിലുമാണ്. തെരഞ്ഞെടുപ്പിൽ തോൽപിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് കേന്ദ്രസർക്കാർ നീക്കമെന്നാണ് ആംആദ്മി പാര്‍ട്ടി ആരോപിച്ചത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്ത് സഖ്യത്തെ ദുർബലപ്പെടുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.

കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്യലിന് വിളിച്ചാൽ അത് നിരസിക്കാൻ ഒരു വ്യക്തിക്ക് അനുമതിയുണ്ടോ?

ഏത് നിയമപ്രകാരമാണ് കെജ്രിവാളിനെ ഇഡി വിളിപ്പിച്ചത്?
2002-ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരമാണ് ഇഡി കെജ്രിവാളിനെ വിളിച്ചുവരുത്തിയത്. സമൻസ് അയയ്‌ക്കുന്ന ഏതൊരാളും നേരിട്ടോ അംഗീകൃത പ്രതിനിധി മുഖേനയോ ഹാജരാകാൻ ബാധ്യസ്ഥരായിരിക്കുമെന്നും നിയമത്തിന്റെ 50-ാം വകുപ്പിൽ പറയുന്നു. ഇഡി പരിശോധിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള വസ്തുതകളോ പ്രസ്താവനകളെ കൈമാറണം, കൂടാതെ ആവശ്യമായ രേഖകളും ഹാജരാക്കണം.

Advertisment

എന്തുകൊണ്ടാണ് കെജ്‌രിവാളിനെ ഇഡി വിളിപ്പിച്ചത്?
കഴിഞ്ഞ വർഷം ജനുവരിയിൽ ഡൽഹി കോടതിയിൽ സമർപ്പിച്ച പ്രാഥമിക പരാതിയിൽ (കുറ്റപത്രത്തിന് സമാനമാണ്) കേജ്‌രിവാൾ പ്രധാന പ്രതികളിലൊരാളായ സമീർ മഹേന്ദ്രുവുമായി വീഡിയോ കോളിൽ സംസാരിച്ചതായും കൂട്ടുപ്രതി വിജയ് നായരുമായി ജോലി തുടരാൻ ആവശ്യപ്പെട്ടതായും ഏജൻസി വെളിപ്പെടുത്തിയിരുന്നു. ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഇൻ-ചാർജ്, അദ്ദേഹത്തെ "ഹിസ് ബോയ്" എന്നും വിശേഷിപ്പിച്ചിരുന്നു. മഹേന്ദ്രു തന്റെ പ്രോസിക്യൂഷൻ പരാതിയിൽ രേഖപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന മൊഴിയും ഇഡി പരാമർശിച്ചിരുന്നു. അതിൽ വിജയ് നായർ തന്നോട് "പുതിയ എക്സൈസ് നയം കെജ്‌രിവാളിന്റെ ആശയമാണ്" എന്ന് പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു.


അന്വേഷണത്തിൽ സഹകരിക്കാൻ കെജ്‌രിവാൾ വിസമ്മതിച്ച ഘട്ടത്തിൽ, ഇഡി സ്വീകരിക്കുന്ന തുടർ നടപടികൾ എന്തെല്ലാമാണ്?
നിയമവിരുദ്ധവും രാഷ്ട്രീയപരവുമായ സമൻസുകൾ തിരിച്ചുവിളിക്കാനാണ് കെജ്‌രിവാൾ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാൽ ഇഡി ഇത് അംഗീകരിക്കാനുള്ള സാധ്യത വിരളമാണ്, വരും ദിവസങ്ങളിൽ കെജ്രിവാളിന് പുതിയ നോട്ടീസ് നൽകാനും അന്വേഷണത്തിന് വിധേയനാകുന്നത് വരെ നോട്ടീസ് അയക്കുന്നത് തുടരാനും സാധ്യത ഉണ്ട്.

ഒന്നിലധികം തവണ നോട്ടീസ് നൽകിയിട്ടും മുഖ്യമന്ത്രി അന്വേഷണത്തിൽ പങ്കെടുത്തില്ലെങ്കിൽ എന്താണ് തുടർനടപടി?
ഇത്തരം അവസരങ്ങളിൽ, ഇഡി രണ്ട് രീതികളിലാണ് തുടർ നടപടികൾ സ്വീകരിക്കുക: ബന്ധപ്പെട്ട കോടതിക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കാനും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും സാധ്യതയുണ്ട് ; അല്ലെങ്കിൽ ഇഡിക്ക് കെജ്രിവാളിനെ നേരിട്ട് വീട്ടിലെത്തി ചോദ്യം ചെയ്യാം. കൂടാതെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് നീങ്ങാനും നിയമം അനുവദിക്കുന്നു.

ഇന്ത്യയിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സിവിൽ-ക്രിമിനൽ നടപടിക്രമങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളുടെ സ്ഥിതി വ്യത്യസ്തമാണ്. കാരണമുണ്ടെങ്കിൽ അവരെ ജയിലിലടയ്ക്കുന്നതിന് നിയമ തടസ്സങ്ങളൊന്നുമില്ല.

Check out More Express Explained Here 

Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: