/indian-express-malayalam/media/media_files/Zq2kauQrtocVySJOyRXq.jpg)
രശ്മികയുടെ ഡീപ്ഫേക്ക് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പു നൽകിയത്
നടി രശ്മിക മന്ദാന ലിഫ്റ്റിൽ കയറുന്നത് കാണിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വിവാദത്തിന് തിരികൊളുത്തി. ആദ്യകാഴ്ചയിൽ യഥാർത്ഥ വീഡിയോ ആയി തോന്നുമെങ്കിലും വാസ്തവത്തിൽ, നടിയുടെ 'ഡീപ്ഫേക്ക്' (വ്യാജ വീഡിയോ) ആണത്. യഥാർത്ഥ വീഡിയോയിൽ ബ്രിട്ടീഷ് ഇന്ത്യൻ പെൺകുട്ടിയായ സാറ പട്ടേലാണ്, അവർക്ക് പകരം രശ്മിക മന്ദാനയുടെ മുഖം മോർഫ് ചെയ്താണ് വീഡിയോ ചെയ്തിരിക്കുന്നത്.
ഇത്തരം ഡീപ് ഫേക്ക് (വ്യാജ രൂപങ്ങൾ) ഏറ്റവും പുതിയതും “വ്യാജവിവരങ്ങളുടെ ഏറ്റവും അപകടകരവും ദോഷകരവുമായ രൂപമാണിതെന്ന്” വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പറഞ്ഞു. ഈ വിഷയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഗൗരവമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിയമപരമായ ബാധ്യതകളും ഡിജിറ്റൽ കൃത്രിമവുമായി ബന്ധപ്പെട്ട ഐടി നിയമങ്ങളും അദ്ദേഹം എക്സിൽ എടുത്തുപറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) യുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയിലെ വികാസത്തിനൊപ്പം, ഡീപ്ഫേക്കുകൾ ഇന്റർനെറ്റിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഡീപ് ലേണിംഗ് ടെക്‌നോളജി ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളോ ഓഡിയോയോ വീഡിയോകളോ ഇതിൽ ഉൾപ്പെടുന്നു. മെഷീൻ ലേണിങ്ങിന്റെ ഒരു ശാഖ, അവിടെ യഥാർത്ഥമായി തോന്നുന്ന വ്യാജ ഉള്ളടക്കം സൃഷ്‌ടിക്കാൻ ഒരു സിസ്റ്റത്തിലേക്ക് വൻതോതിൽ ഡാറ്റ നൽകുന്നു.
ഡീപ്ഫേക്കുകൾ എങ്ങനെ കണ്ടെത്താനാകും?
സ്വാഭാവികമല്ലാത്ത അഥവാ അസ്വാഭാവികമായ നേത്ര ചലനങ്ങൾ
ഡീപ്ഫേക്ക് വീഡിയോകൾ പലപ്പോഴും കണ്ണുകളുടെ അസ്വാഭാവികമായ ചലനങ്ങളോ നോട്ടങ്ങളിലെ പാറ്റേണുകളോ ഉള്ളവയായിരിക്കും. യഥാർത്ഥ വീഡിയോകളിൽ, കണ്ണുകളുടെ ചലനങ്ങൾ സാധാരണഗതിയിൽ സുഗമവും വ്യക്തിയുടെ സംസാരവും പ്രവർത്തനങ്ങളുമായി ഒത്തുപോകുന്നതുമായിരിക്കും.
നിറത്തിലും വെളിച്ചത്തിലും പൊരുത്തക്കേട്
ഡീപ്ഫേക്ക് സ്രഷ്‌ടാക്കൾക്ക് കൃത്യമായ കളർ ടോണുകളും ലൈറ്റിങ്ങും പകർത്താൻ ബുദ്ധിമുട്ടുണ്ടായേക്കാം. ഇമേജിൽ മുഖത്തും ചുറ്റുപാടിലുമുള്ള ലൈറ്റിങ്ങിലെ പൊരുത്തക്കേടുകൾ ശ്രദ്ധിക്കുക.
ഓഡിയോ ഗുണമേന്മയും അന്തരവും താരതമ്യം ചെയ്യുക
ഡീപ്ഫേക്ക് വീഡിയോകൾ പലപ്പോഴും സൂക്ഷ്മമായ അപൂർണതകളുണ്ടായേക്കാവുന്ന എ ഐ (AI) ജനറേറ്റഡ് ഓഡിയോ ഉപയോഗിക്കുന്നു. ഉള്ളടക്കത്തിലെ ദൃശ്യവുമായി ഓഡിയോ നിലവാരം താരതമ്യം ചെയ്യുക.
അസ്വാഭാവികമായ ശരീര രൂപം, ചലനം
ഡീപ്ഫേക്കുകളിൽ ചിലപ്പോൾ അസ്വാഭാവികമായ ശരീര രൂപങ്ങളോ ചലനങ്ങളോ ഉണ്ടാകും . ഉദാഹരണത്തിന്, കൈകാലുകൾ വളരെ നീണ്ടതോ ചെറുതോ ആയി കാണപ്പെടാം, അല്ലെങ്കിൽ ശരീരം അസാധാരണമായതോ വികലമായതോ ആയ രീതിയിൽ ചലിച്ചേക്കാം, പ്രത്യേകിച്ച് ശാരീരിക പ്രവർത്തനങ്ങളിൽ. ഈ പൊരുത്തക്കേടുകൾ ശ്രദ്ധിക്കുക.
കൃത്രിമ മുഖ ചലനങ്ങൾ
ഡീപ്ഫേക്ക് സോഫ്‌റ്റ്‌വെയർ എല്ലായ്പ്പോഴും യഥാർത്ഥ മുഖഭാവങ്ങൾ കൃത്യമായി പകർത്തണമെന്നില്ല. അതിശയോക്തിപരമോ സംഭാഷണവുമായി ചേർന്നുപോകാത്തതോ വീഡിയോയുടെ സന്ദർഭവുമായി ബന്ധമില്ലാത്തതോ ആയ മുഖചലനങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കുക.
മുഖത്തിന്റെ സവിശേഷതകളുടെ അസ്വാഭാവിക സ്ഥാനം
ഡീപ്ഫേക്കുകൾ ഈ ഫീച്ചറുകളിൽ ഇടയ്ക്കിടെ വികലമോ പൊരുത്തപ്പെടാത്തതോ ആയ മുഖങ്ങൾ കാണിച്ചേക്കാം, ഇത് കൃത്രിമത്വത്തിന്റെ അടയാളമായിരിക്കാം.
വിചിത്രമായ ഭാവം അല്ലെങ്കിൽ ശാരീരികക്ഷമത
ഡീപ്‌ഫേക്കുകൾ സ്വാഭാവിക ഭാവമോ ശരീരഘടനയോ നിലനിർത്താൻ ആയാസപ്പെടും. അസ്വാഭാവികമോ ശാരീരികമായി അസംഭവ്യമോ ആയി തോന്നുന്ന ഏതെങ്കിലും വിലക്ഷണമോ അരോചകമോ ആയ ശരീര നില, ശരീര അനുപാതങ്ങൾ അല്ലെങ്കിൽ ചലനങ്ങൾ എന്നിവ ശ്രദ്ധിക്കുക.
ഈ നിരീക്ഷണങ്ങൾ കൂടാതെ, വീഡിയോയുടെ സ്ക്രീൻഷോട്ട് എടുത്ത് ഉറവിടവും യഥാർത്ഥ വീഡിയോയും പരിശോധിക്കാൻ ഒരു റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിക്കാം. ഇത് ചെയ്യുന്നതിന്, https://images.google.com/ എന്നതിലേക്ക് പോയി 'സെർച്ച് ബൈ ഇമേജ്' എന്ന് പറയുന്ന കാമറ ഐക്കണിൽ ക്ലിക്കുചെയ്യുക. നിങ്ങൾക്ക് സ്‌ക്രീൻഷോട്ട് അപ്‌ലോഡ് ചെയ്യാം, അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ മുമ്പത്തെ വീഡിയോകളിൽ നിന്ന് എടുത്തതാണോ എന്ന് ഗൂഗിൾ Google കാണിക്കും.
Check out More Explained Copies Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us