scorecardresearch

കോഴിക്കോട് യുനെസ്‌കോയുടെ സാഹിത്യ നഗരം: എന്താണ് ഈ ടാഗിന്റെ അർത്ഥം

എന്താണ് യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്ക്? മറ്റ് ഏതൊക്കെ ഇന്ത്യൻ നഗരങ്ങൾ ഇതിന്റെ ഭാഗമാണ്? ഒരു നഗരത്തെ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തുന്നതിലൂടെ എന്താണ് അർത്ഥമാക്കുന്നത്?

എന്താണ് യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക്ക്? മറ്റ് ഏതൊക്കെ ഇന്ത്യൻ നഗരങ്ങൾ ഇതിന്റെ ഭാഗമാണ്? ഒരു നഗരത്തെ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തുന്നതിലൂടെ എന്താണ് അർത്ഥമാക്കുന്നത്?

author-image
Shaju Philip
New Update
City of Literature | kozhikode

കോഴിക്കോടിനും ഗ്വാളിയോറിനും പുറമെ വാരണാസി, ശ്രീനഗർ, ചെന്നൈ എന്നീ നഗരങ്ങളും ഈ ശൃംഖലയുടെ ഭാഗമാണ് | ഫൊട്ടോ: ഹരിത കെ പി

യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ (യുസിസിഎൻ) കേരളത്തിലെ കോഴിക്കോട് നഗരം ബുധനാഴ്ച ചേർത്തു. നെറ്റ്‌വർക്കിൽ ചേരുന്ന 55 പുതിയ നഗരങ്ങളിൽ മധ്യപ്രദേശിൽ നിന്നുള്ള ഗ്വാളിയറും ഉൾപ്പെടുന്നു.

Advertisment

കരകൗശലവും നാടോടി കലകളും, ഡിസൈൻ, ഫിലിം, പാചകശാസ്ത്രം, സാഹിത്യം, മീഡിയാ ആർട്സ്  നവമാധ്യമങ്ങൾ, സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള സർഗാത്മക സൃഷ്ടികൾ), സംഗീതം എന്നിങ്ങനെ ഏഴ് സർഗാത്മക മേഖലകളെ പ്രതിനിധീകരിക്കാൻ നഗരങ്ങൾ തിരഞ്ഞെടുത്തി ട്ടുണ്ട്. അതിൽ കോഴിക്കോടിനെ  സാഹിത്യ വിഭാഗത്തിലും ഗ്വാളിയോറിനെ സംഗീത വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്ക് (UCCN)

സുസ്ഥിര നഗരവികസനത്തിനുള്ള പ്രധാന ഘടകമായി സർഗ്ഗാത്മകതയെ തിരിച്ചറിഞ്ഞ നഗരങ്ങൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2004-ൽ UCCN സൃഷ്ടിച്ചു. ഇപ്പോൾ നൂറിലധികം രാജ്യങ്ങളിലായി 350 നഗരങ്ങൾ ഉൾപ്പെടുന്നു.

സാംസ്കാരിക വ്യവസായങ്ങളുടെ സർഗാത്മകവും സാമൂഹികവും സാമ്പത്തികവുമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് നെറ്റ്‌വർക്ക് ലക്ഷ്യമിടുന്നത്. യുനെസ്കോയുടെ സാംസ്കാരിക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന അസമത്വം, ദ്രുതഗതിയിലുള്ള നഗരവൽക്കരണം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം ശക്തിപ്പെടുത്തുന്നതിനുമാണ് ഇത് ആരംഭിച്ചത്. നഗര ആസൂത്രണത്തിലും നഗര പ്രശ്‌നങ്ങൾക്കുള്ള പരിഹാരങ്ങളിലും സർഗ്ഗാത്മകതയുടെ സംസ്കാരത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

ശൃംഖലയിലെ ഇന്ത്യൻ നഗരങ്ങൾ

Advertisment

കോഴിക്കോടിനും ഗ്വാളിയോറിനും പുറമെ വാരണാസി (സംഗീതം), ശ്രീനഗർ (കരകൗശലവും നാടോടി കലകളും), ചെന്നൈ (സംഗീതം) എന്നീ നഗരങ്ങളും ഈ ശൃംഖലയുടെ ഭാഗമാണ്.

കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യം

അപ്പു നെടുങ്ങാടി രചിച്ച 'കുന്ദലത' എന്ന ആദ്യ മലയാള നോവൽ 1887-ൽ കോഴിക്കോട് നിന്നാണ് പ്രസിദ്ധീകരിച്ചത്  എസ് കെ പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, തിക്കോടിയൻ, എൻ എൻ കക്കാട്, പി വത്സല, അക്ബർ കക്കട്ടിൽ, പുനത്തിൽ കുഞ്ഞബ്ദുള്ള, എം ടി വാസുദേവൻ നായർ തുടങ്ങി നിരവധി പ്രമുഖ സാഹിത്യകാരന്മാർ കോഴിക്കോട് സ്വദേശികളോ കോഴിക്കോട് സ്ഥിരതാമസമാക്കിയവരോ അവിടെ താമസിച്ചിരുന്നവരോ  ആണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിൽ നിരവധി ചലച്ചിത്ര-നാടക പ്രൊഫഷണലുകളെ നഗരം സൃഷ്ടിച്ചിട്ടുണ്ട്.

സി സി സി എന്നി (CCCN) ന്റെ ലക്ഷ്യം

യുനെസ്കോ ക്രിയേറ്റീവ് സിറ്റിറ്റീസ് നെറ്റ്‌വർക്ക് അംഗ നഗരങ്ങളെ നഗരവികസനത്തിന്റെ അവശ്യ ഘടകമായി അംഗീകരിക്കാൻ അനുവദിക്കുന്നു, പ്രത്യേകിച്ചും പൊതു-സ്വകാര്യ മേഖലകളും സിവിൽ സമൂഹവും ഉൾപ്പെടുന്ന പങ്കാളിത്തത്തിലൂടെ. സർഗ്ഗാത്മകതയുടെയും നവീകരണത്തിന്റെയും കേന്ദ്രങ്ങൾ വികസിപ്പിക്കാനും സാംസ്കാരിക മേഖലയിലെ പ്രൊഫഷണലുകൾക്ക് കുടുതൽ അവസരങ്ങൾ ലഭ്യമാക്കാനും ഇത് വിഭാവനം ചെയ്യുന്നു. ഈ നഗരങ്ങൾ സുസ്ഥിര വികസനം സംബന്ധിച്ച യുഎൻ അജണ്ട കൈവരിക്കേണ്ടതുണ്ട്.

പ്രവർത്തന മേഖലകൾ

ശൃംഖലയുടെ ലക്ഷ്യങ്ങൾ അംഗനഗരങ്ങളുടെ തലത്തിലും അന്താരാഷ്ട്ര തലത്തിലും നടപ്പിലാക്കുന്നു, പ്രത്യേകിച്ചും അനുഭവങ്ങൾ, അറിവുകൾ, മികച്ച സമ്പ്രദായങ്ങൾ എന്നിവ പങ്കിടുന്നതിലൂടെ. പ്രൊഫഷണൽ, കലാപരമായ എക്സ്ചേഞ്ച് പ്രോഗ്രാമുകൾ, മറ്റ് പ്രവർത്തനങ്ങൾക്കൊപ്പം സർഗ്ഗാത്മക നഗരങ്ങളുടെ അനുഭവത്തെക്കുറിച്ചുള്ള ഗവേഷണവും വിലയിരുത്തലുകളും നടത്തും.

ശൃംഖലാ നഗരങ്ങളുടെ (നെറ്റ്‌വർക്ക് സിറ്റികൾ) വാർഷിക സമ്മേളനം

നെറ്റ്‌വർക്ക് നഗരങ്ങളിലെ മേയർമാരുടെയും മറ്റ് പങ്കാളികളുടെയും വാർഷിക കോൺഫറൻസാണ് നെറ്റ്‌വർക്കിന്റെ ഒരു പ്രധാന പരിപാടി, ഇത് ലോകമെമ്പാടുമുള്ള സർഗ്ഗാത്മക നഗരങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം സൃഷ്ടിക്കുന്നു. നഗരങ്ങൾ നടത്തുന്ന നയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള പ്രായോഗിക വിവരങ്ങൾ കൈമാറുകയും നഗരങ്ങൾ തമ്മിലുള്ള സഹകരണം സജീവമാക്കുകയും  ചെയ്യുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

ബ്രസീലിലെ സാന്റോസിലാണ് കഴിഞ്ഞ സമ്മേളനം നടന്നത്, ഈ വർഷത്തെ സമ്മേളനം ഇസ്താംബൂളിലായിരുന്നു. അടുത്ത സമ്മേളനം 2024 ജൂലൈയിൽ പോർച്ചുഗലിലെ ബ്രാഗയിൽ നടക്കും.

അംഗങ്ങൾ ചെയ്യേണ്ടത്

ഓരോ നാല് വർഷത്തിലും, അംഗ നഗരങ്ങൾ അംഗത്വ നിരീക്ഷണ റിപ്പോർട്ട് സമർപ്പിക്കണം. യുസിസിഎൻ മിഷൻ സ്റ്റേറ്റ്‌മെന്റ് നടപ്പിലാക്കുന്നതിലുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തെ കുറിച്ചുള്ളതാണ് ഈ റിപ്പോർട്ട്.  തുടർന്നുള്ള നാല് വർഷത്തേക്ക് അവർ ഒരു കർമ്മ പദ്ധതി അവതരിപ്പിക്കുന്നു, അവരുടെ നേട്ടങ്ങളെക്കുറിച്ചും പഠിച്ച പാഠങ്ങളെക്കുറിച്ചും പദവിയുടെ സ്വാധീനത്തെക്കുറിച്ചും ഉള്ള ഉൾക്കാഴ്ചകൾ നൽകുന്നതാകും അത്. 

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: