scorecardresearch

എന്താണ് നീറ്റ് പരീക്ഷാ വിവാദം​?

ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷാ ഫലം പുറത്തുവന്നതോടെ രാജ്യവ്യാപകമായി വിദ്യാർത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട ഒന്നിലധികം ഹർജികളും കോടതിയിൽ എത്തി

ഈ വർഷത്തെ മെഡിക്കൽ പ്രവേശന പരീക്ഷാ ഫലം പുറത്തുവന്നതോടെ രാജ്യവ്യാപകമായി വിദ്യാർത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട ഒന്നിലധികം ഹർജികളും കോടതിയിൽ എത്തി

author-image
WebDesk
New Update
 NEET Controversy

NEET Controversy

രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂൺ നാലിനാണ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ), നാഷണൽ എലിജിബിലിറ്റി കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചത്. സർക്കാർ, സ്വകാര്യ കോളേജുകളിലേക്കുള്ള മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്. പരീക്ഷാ ഫലം പുറത്തുവന്നതോടെ ഇതുവരെ കാണത്തതരം വിവാദങ്ങളും പുകയുകയാണ്.

Advertisment

പരീക്ഷയെഴുതിയ 67 പേര്‍ക്ക് 720/720 മാർക്കോടെ ഒന്നാം റാങ്ക് ലഭിച്ചതും, ഇതിൽ മറ്റു വിദ്യാർഥികളും മാതാപിതാക്കളും ആശങ്കയറിയിച്ച് രംഗത്തെത്തിയതുമാണ് ചർച്ചകൾക്ക് വഴിവച്ചത്. പരീക്ഷ ഫലത്തിനെതിരെ രണ്ട് ഹൈക്കോടതികളിലായി രണ്ട് ഹർജികളും ഫയൽ ചെയ്തിട്ടുണ്ട്.

ചോദ്യപേപ്പർ ചോർന്നതിൻ്റെ അടിസ്ഥാനത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 1ന് സുപ്രീം കോടതിയിൽ മറ്റൊരു ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസം സമാനമായൊരു ഹർജികൂടി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

മെയ് 5ന്, 571 നഗരങ്ങളിലായി നടന്ന പ്രവേശന പരീക്ഷയിൽ ഏകദേശം 2.4 ദശലക്ഷം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. ഇതിൽ 14 എണ്ണം ഇന്ത്യക്ക് പുറത്താണ്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള 700-ലധികം മെഡിക്കൽ കോളേജുകളിലായി ആകെ 1,08,940 എംബിബിഎസ് സീറ്റുകളാണുള്ളത്.

Advertisment

മൊത്തം 67 വിദ്യാര്‍ത്ഥികളാണ് ഓൾ ഇന്ത്യ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം രണ്ട് ആദ്യ സ്ഥാനക്കാരായിരുന്നു ഉണ്ടായിരുന്നത്. 2022, 2021, 2020, 2019 വർഷങ്ങളിൽ യഥാക്രമം ഒന്ന്, മൂന്ന്, ഒന്ന്, ഒന്ന് എന്നിങ്ങനെയാണ് ഒന്നാം റാങ്ക്.

67 ആദ്യ സ്ഥാനക്കാരിൽ 44 പേർക്ക് അടിസ്ഥാന ഭൗതികശാസ്ത്ര ചോദ്യത്തിനുള്ള ഉത്തരം തെറ്റായി ലഭിച്ചുവെന്നും, എൻസിഇആർടിയുടെ 12-ാം ക്ലാസ് പാഠപുസ്തകത്തിൻ്റെ പഴയ പതിപ്പിന് പിഴവുണ്ടായതിനാൽ ഗ്രേസ് മാർക്ക് നൽകിയെന്നും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

മുൻകോടതി വിധികളുടെ അടിസ്ഥാനത്തിൽ ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ അറിയിക്കുന്നത്. എന്നാല്‍, ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്. "നീറ്റ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് മാത്രം പഠിക്കണമെന്ന് ശുപാർശ ചെയ്തിരുന്നതിനാൽ വിദ്യാർത്ഥികൾക്ക് കുറ്റമില്ലെന്ന് കണക്കാക്കിയതായി എൻടിഎ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഈ വർഷം പരീക്ഷയിൽ പങ്കെടുത്തവരുടെ എണ്ണം 2023-നെ അപേക്ഷിച്ച് ഏകദേശം 3 ലക്ഷത്തോളം കൂടുതലാണെന്നും, ഉദ്യോഗാർത്ഥികളുടെ വർദ്ധനവ് സ്വാഭാവികമായും ഉയർന്ന സ്ഥാനക്കാരുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായെന്നും എൻടിഎ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

കൂടുതൽ വിദ്യാർത്ഥികൾ 720 മാർക്ക് നേടിയെന്ന വാദത്തിന് പുറമെ, സാധ്യമായ ഏറ്റവും ഉയർന്ന മാർക്ക് 716 ആണെന്നും 718, 719 എന്നീ മാർക്കുകൾക്ക് അർത്ഥമില്ലെന്നും ആരോപണമുണ്ട്. സമയനഷ്ടത്തിന് കോമ്പൻസേഷൻ മാർക്ക് നൽകിയെന്നാണ് എൻടിഎ ഇതിന് മറുപടിയായി പത്രക്കുറിപ്പിൽ വിശദീകരണം നൽകിയത്.

ഹരിയാന, ഡൽഹി, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് പരീക്ഷ പൂർത്തിയാക്കാൻ അനുവദിച്ചിരുന്ന സമയം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ പഞ്ചാബ്, ഹരിയാന, ഡൽഹി, ഛത്തീസ്ഗഡ് ഹൈക്കോടതികളിൽ റിട്ട് ഹർജികളും ഫയൽ ചെയ്തിട്ടുണ്ട്.

എൻടിഎ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച്, ഉദ്യോഗസ്ഥരുടെ വസ്തുതാപരമായ റിപ്പോർട്ടുകളുടെയും ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, അക്കാദമിക് മേഖലയിലെ വിദഗ്ധർ അടങ്ങുന്ന പരാതി പരിഹാര സമിതി ഈ പരാതികൾ പരിശോധിച്ചുവെന്ന് അറിയിച്ചു.

പരീക്ഷയിലെ സമയനഷ്ടം കണ്ടെത്തുകയും, ഈ വിദ്യാര്‍ത്ഥികൾക്ക് അവരുടെ ഉത്തരങ്ങൾ നൽകുന്ന കാര്യക്ഷമതയും നഷ്ടപ്പെട്ട സമയവും അടിസ്ഥാനമാക്കി, സുപ്രീം കോടതി സ്ഥാപിച്ച മെക്കാനിസം/ ഫോർമുല പ്രകാരം, മാർക്ക് നൽകുകയും ചെയ്തിട്ടുണ്ട്. 1,563 ഉദ്യോഗാർത്ഥികൾക്ക് കോമ്പൻസേഷൻ മാർക്ക് ലഭിച്ചു. ഈ വിദ്യാര്‍ത്ഥികളുടെ പുതുക്കിയ മാർക്കുകൾ 20 മുതൽ 720 വരെ വ്യത്യാസപ്പെടുന്നു. കോമ്പൻസേറ്ററി മാർക്കിലൂടെ രണ്ട് വിദ്യാർത്ഥികൾക്ക് യഥാക്രമം 718, 719, മാർക്ക് ലഭിച്ചിട്ടുണ്ട്, എൻടിഎ വ്യക്തമാക്കി.

ഓരോ വർഷവും ഉദ്യോഗാർത്ഥികളുടെ മൊത്തത്തിലുള്ള പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് കട്ട്ഓഫ് സ്കോറുകൾ നിർണ്ണയിക്കുന്നത്. കട്ട്ഓഫിലെ വർദ്ധനവ് പരീക്ഷയുടെ മത്സര സ്വഭാവത്തെയും ഈ വർഷം ഉദ്യോഗാർത്ഥികൾ നേടിയ ഉയർന്ന പ്രകടന നിലവാരത്തെയും പ്രതിഫലിപ്പിക്കുന്നു. എൻടിഎയുടെ കണക്കനുസരിച്ച്, ഈ വർഷം 23.81 ലക്ഷം വിദ്യാർത്ഥികൾ നീറ്റ് യുജിക്ക് രജിസ്റ്റർ ചെയ്തു, ഇത് കഴിഞ്ഞ വർഷത്തെ 20.87 ലക്ഷം രജിസ്‌ട്രേഷനേക്കാൾ വളരെ കൂടുതലാണ്, ഇത് ഉയർന്ന കട്ട്ഓഫിന് കാരണമാകും. എൻടിഎ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read More

Neet Exam Exam Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: