/indian-express-malayalam/media/media_files/2025/01/29/BF6u8kReLPAHbeHM7Gf3.jpg)
എന്താണ് ഡീപ് സീക്ക് ?
ഡീപ് സീക്ക് ആണ് ഇപ്പോൾ എവിടെയും സംസാര വിഷയം. ദിവസങ്ങൾ കൊണ്ടാണ്, അമേരിക്കൻ ടെക് ഭീമന്മാരുടെ വിപണി മൂല്യത്തെ ഇല്ലാതാക്കി ഡീപ് സീക്കിന്റെ വരവ്. എന്താണ് ഡീപ് ഡീക്ക്. സവിശേഷതകൾ പരിശോധിക്കാം
ഡീപ് സീക്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ചാറ്റ് ജിപിടിയോട് മത്സരിക്കാൻ പ്രാപ്തമാണ് ചൈനയുടെ ഈ പുതിയ എഐ മോഡൽ. യുഎസിലെ ടെക് ലോകം ഉപയോഗിക്കുന്നതിനേക്കാൾ കുറഞ്ഞ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ചിപ്പുകൾ ഉപയോഗിച്ചാണ് മോഡൽ വികസിപ്പിച്ചതെന്ന് ഡീപ് സീക്ക്-ആർ1 നിർമാതാക്കൾ പറഞ്ഞു. 60 ലക്ഷം ഡോളറിൽ താഴെ മാത്രമാണ് ഡീപ് സീക്കിന്റെ നിർമാണ ചെലവ്. 2023-ൽ ചൈനയിലെ ഹാങ്ഷൗവിലാണ് 40 കാരനായ ലിയാങ് വെൻഫെങ് നിർമിത ബുദ്ധി പ്ലാറ്റ്ഫോമായ ഡീപ് സീക്ക് സ്ഥാപിച്ചത്.
കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഡീപ്സീക്കിന്റെ സൗജന്യ സോഫ്റ്റ്വെയർ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് എന്ന നിലയിൽ ചാറ്റ് ജിപിടിയെ മറികടന്നിരുന്നു. ഡീപ്സീക്കിന്റെ ദ്രുതഗതിയിലുള്ള വളർച്ച ഓഹരി വിപണിയിലും വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചില ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് വിമർശനം
ഡീപ് സീക്ക് കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നല്കാൻ മടികാണിക്കുന്നു എന്നാണ് ടെക് ലോകത്തെ ചിലരുടെ കണ്ടെത്തൽ. ക്രിസ്തുമതത്തെയും ഇസ്ലാമിനെയും കുറിച്ച് ചൈനീസ് സർക്കാരിന്റെ വീക്ഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഡീപ് സീക്ക് വിസമ്മതിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി. 'ക്ഷമിക്കണം, ഇത്തരത്തിലുള്ള ചോദ്യത്തെ എങ്ങനെ സമീപിക്കണമെന്ന് എനിക്കറിയില്ല' എന്നായിരുന്നു മറുപടി.
ഒരു എക്സ് ഉപയോക്താവ് ഡീപ് സീക്കിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും അതിന്റെ ഉത്തരവും വീഡിയോ റിക്കോർഡ് ചെയ്ത് സാമൂഹ്യ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനയുടെ ചരിത്രത്തെക്കുറിച്ചുള്ള ലളിതമായ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഡീപ് സീക്കിന് കഴിയിന്നില്ല. ബീജിംഗിലെ ടിയാനൻമെൻ സ്‌ക്വയറിലും പരിസരത്തും ജനാധിപത്യ അനുകൂല പ്രക്ഷോഭകർക്കെതിരെ 1989-ൽ നടന്ന രക്തരൂക്ഷിതമായ അടിച്ചമർത്തൽ ചൈനയിൽ വളരെ വിവാദമായ വിഷയമാണ്. ഇതിനെ സംബന്ധിച്ച് ചോദിച്ചപ്പോഴും ക്ഷമിക്കണം എന്നായിരുന്നു മറുപടി.
ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും വ്യക്തമായ മറുപടി നൽകാതെ ഡീപ് സീക്ക്ഒഴിഞ്ഞുമാറി. ക്ഷമിക്കണം, ഈ ചോദ്യം എന്റെ അറിവിന് അപ്പുറമാണ്. നമ്മൾക്ക് മറ്റെന്തെങ്കിലും സംസാരിക്കാം-എന്നാണ് ഡീപ്സീക്ക് മറുപടി നൽകിയത്. അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്റെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദങ്ങൾക്കിടെയാണ് ഡീപ് സീക്കിന്റെ ഇത്തരം മറുപടി.
കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഡീപ്സീക്കിന്റെ സൗജന്യ സോഫ്റ്റ്വെയർ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പ് എന്ന നിലയിൽ ചാറ്റ് ജിപിടിയെ മറികടന്നിരുന്നു. ഡീപ്സീക്കിന്റെ ദ്രുതഗതിയിലുള്ള വളർച്ച ഓഹരി വിപണിയിലും വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
Read More
- കുടിയേറ്റം, വാണിജ്യം, കാലാവസ്ഥ, ആരോഗ്യം, ഭീകരവാദം;നാല് വർഷം കൊണ്ട് ട്രംപ് ഉന്നം വെക്കുന്ന ലക്ഷ്യങ്ങൾ എന്തൊക്ക?
- സ്ക്രാംജെറ്റ് പരീക്ഷണം ;ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന് നേട്ടമാകുന്നത് എങ്ങനെ?
- ഒലയും ഊബറും ആൻഡ്രോയിഡ്-ഐഫോണുകൾക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നുണ്ടോ...വാസ്തവം പരിശോധിക്കാം
- ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ട്രംപ്; ബാധിക്കുന്നത് ആരെ?
- വീണ്ടും ട്രംപ് യുഗം; ഇന്ത്യയുടെ പ്രതീക്ഷകൾ, വെല്ലുവിളികൾ എന്തെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.