scorecardresearch

ഇന്ത്യക്കാരുടെ മേൽ സർക്കാർ അമിത നികുതി ചുമത്തുന്നുണ്ടോ?

ഇന്ത്യൻ സർക്കാർ ജനങ്ങൾക്ക് മേൽ അമിത നികുതി ചുമത്തുന്നുണ്ടെന്ന ബോധം വളർന്നുവരുന്നു. അങ്ങനെയാണോ? വിശദമായി അറിയാം

ഇന്ത്യൻ സർക്കാർ ജനങ്ങൾക്ക് മേൽ അമിത നികുതി ചുമത്തുന്നുണ്ടെന്ന ബോധം വളർന്നുവരുന്നു. അങ്ങനെയാണോ? വിശദമായി അറിയാം

author-image
Udit Misra
New Update
5 charts on where India stands globally

Express photo by Sankhadeep Banerjee

ശനിയാഴ്ച (ഫെബ്രുവരി 1), ധനമന്ത്രി നിർമ്മല സീതാരാമൻ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള (2025-26) കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിരവധി വെല്ലുവിളികൾ നേരിടുന്ന സമയത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്.

Advertisment

ധനമന്ത്രിക്ക് ഇതൊരു പുതിയ സാഹചര്യമല്ല. 2019 മുതല്‍ ധനമന്ത്രി എന്ന നിലയിലുള്ള അവരുടെ കാലത്തെ പറ്റി തിരിഞ്ഞുനോക്കുമ്പോൾ, ആഗോള, ആഭ്യന്തര ഘടകങ്ങള്‍ ബജറ്റിനെ എങ്ങനെ സ്വാധീനിച്ചു എന്ന് കാണാൻ കഴിയും. ഉദാഹരണത്തിന്, 2020ൽ, കേന്ദ്ര ബജറ്റിന് തൊട്ടുപിന്നാലെ, കോവിഡ് -19 മഹാമാരി കാരണം പൊടുന്നനെ പ്രഖ്യാപിച്ച  രാജ്യവ്യാപക ലോക്ക്ഡൗൺ, നീണ്ടു നിന്ന അടച്ചുപൂട്ടലിനെ തുടർന്ന്  ഇന്ത്യ സാങ്കേതിക മാന്ദ്യത്തിലേക്ക് നീങ്ങി.

2021ൽ, ബജറ്റിന് ശേഷം ഏറ്റവും രൂക്ഷമായ കോവിഡ് തരംഗം ഇന്ത്യയും നേരിട്ടു, അത് രാജ്യത്ത് അനവധിപേരുടെ മരണത്തിന് കാരണമായി. 2022ൽ, ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, റഷ്യ -യുക്രൈൻ യുദ്ധത്തെ തുടർന്ന് പണപ്പെരുപ്പം കുതിച്ചുയരുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തു. വാസ്തവത്തിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ച നിലവിലെ സാമ്പത്തിക വർഷത്തെ സമ്പൂർണ്ണ ബജറ്റ് പോലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് ഉണ്ടായ നിരാശാജനകമായ രാഷ്ട്രീയ ഫലങ്ങളോടുള്ള പെട്ടെന്നുള്ള പ്രതികരണമായിട്ടായിരുന്നു.

ഇത്തവണ വെല്ലുവിളികൾ കൂടുതൽ സാമ്പത്തിക സ്വഭാവമുള്ളതാണ്. മൊത്തത്തിലുള്ള ജിഡിപി വളർച്ചാ നിരക്ക് കോവിഡിന് മുമ്പുണ്ടായിരുന്ന മന്ദഗതിയിലുള്ള ഗതിയിലേക്ക് തിരിച്ചുവരുന്നതായി തോന്നുന്നു; 2019-20 ൽ ഇന്ത്യ 4 ശതമാനത്തില്‍ താഴെ വളർച്ച കൈവരിച്ചു. അതിനുശേഷം ഇന്ത്യയുടെ ജിഡിപി 5 ശതമാനത്തില്‍  താഴെ വാർഷിക ശരാശരി വളർച്ചാ നിരക്ക് (സംയുക്ത വാർഷിക വളർച്ചാ നിരക്ക്) രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisment

ജിഡിപി വളർച്ചയുടെ ഏറ്റവും വലിയ രണ്ട് എഞ്ചിനുകളുടെ ശക്തി ക്ഷയിച്ചതായി തോന്നുന്നു: ഇന്ത്യക്കാർ (അവരുടെ വ്യക്തിപരമായ ശേഷിയിൽ) സാധനങ്ങൾക്കും സേവനങ്ങൾക്കും വേണ്ടത്ര ചെലവഴിക്കുന്നില്ല, ഈ മന്ദത സ്വകാര്യ സ്ഥാപനങ്ങൾ പുതിയ ഉൽ‌പ്പാദന ശേഷി സൃഷ്ടിക്കുന്നതിൽ നിക്ഷേപിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ  കാരണമായി.  കയറ്റുമതി വ്യാപാരം സാമ്പത്തിക വളർച്ച സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗമായിരുന്നു, എന്നാൽ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായതോടെ എല്ലാ സാധ്യതകളും ഇല്ലാതായി, വരും ദിവസങ്ങളിൽ കയറ്റുമതി വ്യാപാര സാധ്യതകളെക്കുറിച്ച് ആർക്കും ഉറപ്പില്ല. താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി, ആഗോള വ്യാപാര, കറൻസി യുദ്ധത്തിലേക്ക് നയിച്ചേക്കാം.

ഇതോടെ കൂടുതൽ പണം ചെലവഴിച്ച് സമ്പദ്‌വ്യവസ്ഥയെ ഒറ്റയ്ക്ക് മുന്നോട്ട് നയിക്കുക എന്ന ഭാരിച്ച ജോലി സർക്കാരിന് നേരിടേണ്ടി വരും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് ചെയ്യാൻ ശ്രമിച്ചിട്ടും സുസ്ഥിരമായ വളർച്ചാ വേഗത പുനരുജ്ജീവിപ്പിക്കുന്നതിൽ കാര്യമായ മുന്നേറ്റമുണ്ടായിലല്ല. തത്ഫലമായി, സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഇതിനകം തന്നെ സ്തംഭിച്ചിരിക്കുകയാണ് - അതായത്  വാർഷിക കടം കുറയ്ക്കുന്നതിനും നിലവിലുള്ള കടത്തിന്റെ ഭാരം  കുറയ്ക്കുന്നതിനുമുള്ള സമ്മർദ്ദത്തിലാണ് കേന്ദ്ര സർക്കാർ.

എന്താണ് പരിഹാരം? ഇതെല്ലാം ഇന്ത്യൻ ഉപഭോക്താവിന് ബാധ്യതയായി  തിരികെ വരുന്നു. ആളുകൾ കൂടുതൽ ചെലവഴിക്കാൻ തുടങ്ങിയില്ലെങ്കിൽ, മന്ദഗതിയിലുള്ള വളർച്ചയുടെ പാതയിൽ നിന്ന് പുറത്തുകടക്കാൻ സാധ്യതയില്ല. തീർച്ചയായും, 5%-6% വാർഷിക ജിഡിപി വളർച്ചാ നിരക്ക് നയരൂപകർത്താക്കൾക്ക് അഭിമാനിക്കാൻ കഴിയുന്ന വളർച്ചാവേഗതയല്ല; സ്ഥിരതതയുടെ അടിസ്ഥാനത്തിൽ  അതിനെ 7%-8% ലേക്ക് അടുപ്പിക്കിനാകുമെന്നതാണ് എന്നതാണ് പ്രതീക്ഷ.

ഗവൺമെന്റിന് എത്രമാത്രം ചെലവഴിക്കാൻ കഴിയും, സമ്പദ്‌വ്യവസ്ഥയ്ക്ക് ഹ്രസ്വകാലത്തേക്ക് അത്തരം ചെലവുകൾ എത്രത്തോളം ഉൾക്കൊള്ളാൻ കഴിയും എന്നതിന് പരിധികളുണ്ട് - ഉദാഹരണത്തിന്, കൂടുതൽ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ (റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ മുതലായവ) എന്നിവയ്ക്കുള്ള ചെലവ് വർദ്ധിപ്പിക്കൽ - നികുതി കുറയ്ക്കേണ്ട സമയമാണിതെന്ന് പലരും വാദിക്കുന്നു. അങ്ങനെ ചെയ്യുന്നത് ഉപഭോക്താക്കളുടെ പോക്കറ്റിൽ കൂടുതൽ പണം നിക്ഷേപിക്കാൻ ഇടയാക്കുകയും, നിക്ഷേപം ആരംഭിക്കാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന് കടന്നുപോകുന്ന ഘട്ടങ്ങളുടെ പരമ്പര അഥവാ ചെലവ് ചക്രം (spending cycle) ആരംഭിക്കുകയും, അങ്ങനെ കൂടുതൽ മികച്ച ശമ്പളമുള്ള ജോലികൾ സൃഷ്ടിക്കുകയും അത് പുതിയ ചെലവു ചക്രങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നതുപോലെ പല കാര്യങ്ങൾ നടക്കും.

പലരും, പ്രത്യേകിച്ച് "മധ്യവർഗം" എന്ന് തരംതിരിക്കപ്പെടുന്നവർ, നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് മറ്റൊരു കാരണവുമുണ്ട്: ഇന്ത്യൻ സർക്കാർ പൗരരുടെ മേൽ അമിത നികുതി ചുമത്തുന്നുണ്ടെന്ന ബോധം വളർന്നുവരികയാണ്. പക്ഷേ അങ്ങനെയാണോ? തീർച്ചയായും, വരുമാനത്തെയും ചെലവ് രീതികളെയും ആശ്രയിച്ച് നികുതി വ്യക്തിയിൽ നിന്ന് വ്യക്തിക്ക് വ്യത്യാസപ്പെടുന്നു, പക്ഷേ ചില സന്ദർഭങ്ങൾ നൽകാൻ സഹായിക്കുന്ന അഞ്ച് ചാർട്ടുകൾ ഇവിടെ നൽകുന്നു. എല്ലാ ഡാറ്റയും ചാർട്ടുകളും ഔർ വേൾഡ് ഇൻ ഡാറ്റയിൽ (Our World in Data) നിന്ന് എടുത്തതാണ്.

ഒന്നാമതായി, ഇന്ത്യൻ സർക്കാരിന് നികുതി വരുമാനത്തിന്റെ നിർണായക പ്രാധാന്യം ചാർട്ട് 1 വിശദീകരിക്കുന്നു. നികുതികൾ വഴി ധനസഹായം ലഭിക്കുന്ന കേന്ദ്ര സർക്കാർ ചെലവുകളുടെ വിഹിതം ഇത് രേഖപ്പെടുത്തുന്നു.  

Chart
ചാർട്ട് 1

വലതുവശത്തുള്ള രാജ്യങ്ങളുടെ പട്ടിക നോക്കൂ. 80 ശതമാനത്തോട് അടുത്ത്, കേന്ദ്ര ഗവൺമെന്റ് നികുതി വരുമാനത്തെ വളരെ ഉയർന്ന തോതിൽ ആശ്രയിക്കുന്നു. ബ്രസീൽ, മെക്സിക്കോ, ചൈന തുടങ്ങിയ താരതമ്യപ്പെടുത്താവുന്ന മറ്റ് പല സമ്പദ്‌വ്യവസ്ഥകളും നികുതി വരുമാനത്തെ വളരെ കുറച്ച് മാത്രമേ ആശ്രയിക്കുന്നുള്ളൂ. നികുതി നിരക്കുകൾ കുറയ്ക്കുകയോ കുറഞ്ഞ നികുതി പിരിക്കുകയോ ചെയ്യുന്നത് ഇന്ത്യൻ സർക്കാരിനെ വിപണിയിൽ നിന്ന് കൂടുതൽ പണം കടം വാങ്ങാൻ നിർബന്ധിതരാക്കും, അങ്ങനെ നിക്ഷേപിക്കാവുന്ന ഫണ്ടുകൾക്കായി സ്വകാര്യ സ്ഥാപനങ്ങളുമായി മത്സരിക്കുകയും, ആ പ്രക്രിയയിൽ, സമ്പദ്‌വ്യവസ്ഥയിലെ എല്ലാവർക്കും പലിശ നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്യും.

എന്നാൽ, ചാർട്ട് 2 സൂചിപ്പിക്കുന്നത് പോലെ, മൊത്തം ദേശീയ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തി (ജിഡിപി)ന്റെ വിഹിതമായി മൊത്തം നികുതി വരുമാനത്തിന്റെ കാര്യത്തിൽ, ഇന്ത്യ വളരെ താഴ്ന്ന സ്ഥാനത്താണ്; 20 ശതമാനത്തിൽ താഴെയാണ്.

publive-image
ചാർട്ട് 2

യൂറോപ്പിലെ മിക്ക വികസിത രാജ്യങ്ങളും ജിഡിപിയുടെ അനുപാതത്തിൽ വളരെ ഉയർന്ന തോതിലുള്ള വരുമാനം സമാഹരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ആ രാജ്യങ്ങൾ വരുമാനം വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ കാര്യക്ഷമമാണെന്നും ഇന്ത്യൻ ഗവൺമെന്റിന് അവരുടെ ചെലവുകൾക്കായി നികുതിയെ വളരെയധികം ആശ്രയിക്കുന്നുണ്ടെങ്കിലും, വിശാലമായ ഒരു നികുതി അടിത്തറ ലക്ഷ്യമിടുന്നില്ല എന്നുമാണ്.

വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ ദരിദ്രമാണ്. ആഗോള സാഹചര്യത്തിൽ ഇന്ത്യയെ വിലയിരുത്താൻ ചാർട്ട് 3 സഹായിക്കുന്നത് ഇവിടെയാണ്. ജിഡിപിയും പ്രതിശീർഷ ജിഡിപിയും തമ്മിലുള്ള വിഹിതമായി ഇത് നികുതി വരുമാനത്തെ രേഖപ്പെടുത്തുന്നു.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശരാശരി വരുമാന നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ നികുതി ഉയർത്തുന്നതിൽ (ജിഡിപിയുടെ ശതമാന കണക്കിൽ) ഇന്ത്യ എവിടെയാണ് നിൽക്കുന്നത്  മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.

publive-image
ചാർട്ട് 3

ചാർട്ട് 3 കാണിക്കുന്നത്, ഒരു രാജ്യം സമ്പന്നമാകുമ്പോൾ, മൊത്തം ജിഡിപിയുടെ ശതമാനമായി നികുതി ഉയർത്തുന്നതിൽ അതിന്റെ ഗവൺമെന്റിന് കൂടുതൽ കഴിവുണ്ടാകും. അതായത് ഇന്ത്യ ഒരു വിശാലമായ പാറ്റേണിലേക്ക് മാറുന്നു എന്നാണ്. ഇന്ത്യ ചൈനയ്ക്ക് പിന്നിലാണ്, അത് യുഎസിന് പിന്നിലാണ്. തീർച്ചയായും, വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, ഫ്രാൻസും ജർമ്മനിയും സൗദി അറേബ്യയേക്കാളും ദക്ഷിണ കൊറിയയേക്കാളും വളരെ ഉയർന്ന നികുതി വരുമാനം (ജിഡിപിയുടെ ശതമാനത്തിൽ) ഉയർത്തുന്നു, എന്നാൽ, പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഇവർ ഏകദേശം സമാനമായ തലത്തിലാണ്.

ഇത് സൂചിപ്പിക്കുന്നത് പഴയതും കൂടുതൽ വ്യവസ്ഥാപിതവുമായ സമ്പദ്‌വ്യവസ്ഥകൾ വരുമാനം വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ കാര്യക്ഷമമാണ് എന്നാണ്. മെക്സിക്കോ, ഇന്തോനേഷ്യ തുടങ്ങിയ സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ നികുതി വരുമാനത്തിന്റെ ഉയർന്ന അനുപാതത്തിലാണ് എന്നതും ശ്രദ്ധേയമാണ്.

വരുമാനം കൊണ്ടുവരാൻ ഏതൊക്കെ തരത്തിലുള്ള നികുതികളാണ് ഉപയോഗിക്കുന്നതെന്ന് ചാർട്ട് 4 വിശദീകരിക്കുന്നത്.  വ്യക്തിഗത വരുമാന നികുതി പോലുള്ള നേരിട്ടുള്ള നികുതികൾ കൂടുതൽ പുരോഗമനപരവും നീതിയുക്തവുമാണ് - അതായത്, ദരിദ്രരെ അപേക്ഷിച്ച് സമ്പന്നരെ ഉയർന്ന നികുതി നിരക്ക് അടയ്ക്കാൻ പ്രേരിപ്പിക്കാം. ജിഎസ്ടി പോലുള്ള പരോക്ഷ നികുതികൾ പിന്നാക്കാവസ്ഥയിലാണ്, കാരണം സമ്പന്നർ നൽകുന്ന അതേ നിരക്കിൽ ഒരു ദരിദ്രനും ആ നികുതി നൽകേണ്ടി വരുന്നു. നിർഭാഗ്യവശാൽ, ഈ ഡാറ്റാബേസിൽ ഇന്ത്യയെക്കുറിച്ചുള്ള ഡാറ്റ ഉണ്ടായിരുന്നില്ല, എന്നാൽ ഇന്ത്യയിൽ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾ ജി ഡി പിയുടെ  ഏകദേശം ഏഴ് ശതമാനം (7%) വരുമെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

publive-image
ചാർട്ട് 4

ബ്രസീൽ, ചിലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾക്ക് വളരെ ഉയർന്ന തോതിലുള്ള പരോക്ഷ നികുതി പിരിവുകളും അതേ അളവിൽ നേരിട്ടുള്ള നികുതി പിരിവുകളും ഉണ്ട്. യഥാർത്ഥ വ്യത്യാസം പ്രത്യക്ഷ നികുതി മേഖലയിലാണ് സംഭവിക്കുന്നതെന്ന് ചാർട്ട് കാണിക്കുന്നു, അവിടെ സമ്പന്ന വികസിത രാജ്യങ്ങൾ ചൈന, വിയറ്റ്നാം അല്ലെങ്കിൽ ഇന്ത്യ പോലുള്ള വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള നികുതി ഈടാക്കുന്നു.

ഇന്ത്യ സമ്പന്നമാകുകയും നികുതി പിരിക്കുന്നതിൽ ഇന്ത്യൻ സർക്കാർ കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യുമ്പോൾ, പ്രത്യേകിച്ച് വ്യക്തിഗത ആദായ നികുതി പോലുള്ള നേരിട്ടുള്ള നികുതികളിൽ നിന്ന്, ഇന്ത്യൻ നികുതിദായകർ ഉയർന്ന നികുതി പിരിവ് പ്രതീക്ഷിക്കേണ്ടതുണ്ടെന്ന്  ചാർട്ട് 3 ഉം 4 ഉം ചേർത്ത് വായിക്കുമ്പോൾ തിരിച്ചറിയാൻ സാധിക്കും.

തിരഞ്ഞെടുപ്പ് ജനാധിപത്യ രാജ്യങ്ങൾ തങ്ങളുടെ പൗരർക്ക് കൂടുതൽ നികുതി ചുമത്താൻ പ്രവണത കാണിക്കുന്നുണ്ടോ എന്നാണ് ചാർട്ട് 5 പരിശോധിക്കുന്നത്.

publive-image
ചാർട്ട് 5

ഡാറ്റ കാണിക്കുന്നത് പോലെ, വ്യക്തമായ ഒരു പ്രവണതയുണ്ട്: തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ഒരു രാജ്യത്തിന്റെ റാങ്ക് ഉയർന്നാൽ, ആ രാജ്യത്തിന്റെ സർക്കാരിന് കൂടുതൽ നികുതി വരുമാനം ഉയർത്താൻ കഴിയും. അതിനാൽ ഇന്ത്യ ബംഗ്ലാദേശിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, അതേസമയം തിരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയിലും നികുതി വരുമാന ശേഖരണത്തിലും (ജിഡിപിയുടെ ഒരു ശതമാനമായി) ബ്രസീൽ, യുഎസ്, ജർമ്മനി എന്നിവയ്ക്ക് പിന്നിലാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യ അതിന്റെ തിരഞ്ഞെടുപ്പ് ജനാധിപത്യ റാങ്കിങ് മെച്ചപ്പെടുത്തുമ്പോൾ, ഉയർന്ന നികുതി പിരിവ്  പ്രതീക്ഷിക്കാം.

തീർച്ചയായും, വിപരീത നിലയിൽ  സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുണ്ട്. ഉദാഹരണത്തിന്, തിരഞ്ഞെടുപ്പ് റാങ്കിങ്ങിൽ അടുത്തെങ്ങും എത്തിയിട്ടില്ലെങ്കിലും, ചൈനീസ് സർക്കാരിന് ചിലിയേക്കാൾ ഉയർന്ന നികുതി വരുമാന അനുപാതം എങ്ങനെ സമാഹരിക്കാൻ കഴിയും. അതുപോലെ, തിരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയിൽ ഇന്തോനേഷ്യയ്ക്കും മെക്സിക്കോയ്ക്കും തുല്യമായ നിലവാരത്തിലാണെങ്കിലും പോളണ്ടിന് കൂടുതൽ വരുമാനം നേടാൻ കഴിയുന്നു.

ആവർത്തിച്ചുള്ള സാമ്പത്തിക ആഘാതങ്ങൾ,, രാജ്യത്ത് സാമ്പത്തിക വളർച്ചയുടെ മികച്ച ചിത്രം വിജയകരമാക്കാൻ സർക്കാരിന് കഴിയാത്തത്  കാരണം, ഇന്ത്യൻ സർക്കാർ ജനങ്ങളുടെ മേൽ അമിത നികുതി ചുമത്തുന്നുവെന്ന് വിശ്വസിക്കുന്നവരുണ്ട് .

എന്നാൽ ഡാറ്റ കാണിക്കുന്നത് പോലെ, കേന്ദ്ര സർക്കാരിന്റെ ചെലവിന്റെ ശ്രദ്ധേയമായ ഉയർന്ന വിഹിതത്തിന് ധനസഹായം നൽകുന്നുണ്ടെങ്കിലും ഇന്ത്യയുടെ നികുതി വരുമാനം (ജിഡിപിയുടെ ശതമാനത്തിൽ) പല വികസിത രാജ്യങ്ങളെയും പോലെ ഉയർന്നതല്ല. മാത്രമല്ല, ഇന്ത്യ (പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ) സമ്പന്നമാകുകയും അതിന്റെ ജനാധിപത്യം കൂടുതൽ ശക്തിപ്പെടുകയും ചെയ്യുമ്പോൾ, നികുതി പിരിവ് കൂടുതൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.

വരാനിരിക്കുന്ന ബജറ്റിൽ സർക്കാർ ആദായനികുതി കുറയ്ക്കണമോ? അത് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ഫലപ്രദമാകുമോ?

  • ഉദിത് മിശ്ര ഡെപ്യൂട്ടി അസോസിയേറ്റ് എഡിറ്ററാണ്

Read More

Explained Economics Union Budget Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: