scorecardresearch

പ്രിയ നായികമാർ ഒറ്റ ഫ്രെയിമിൽ

സ്വാദിഷ്ടമായ ഭക്ഷണവും ഓർമകളുമെല്ലാം പങ്കുവച്ച് ശംഖുമുഖത്ത് ഒത്തു കൂടിയതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് പ്രിയ നായികമാർ

സ്വാദിഷ്ടമായ ഭക്ഷണവും ഓർമകളുമെല്ലാം പങ്കുവച്ച് ശംഖുമുഖത്ത് ഒത്തു കൂടിയതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് പ്രിയ നായികമാർ

author-image
Entertainment Desk
New Update
Karthika | Radha | Sona  Nair | Manju Pilla | Jalaja

സോന നായർ, ജലജ, ശ്രീലക്ഷ്മി, മേനക, രാധ, കാർത്തിക, മഞ്ജു പിള്ള

മലയാള സിനിമയിലും തമിഴകത്തുമെല്ലാം ധാരാളം താര കൂട്ടായ്മകൾ സജീവമായിട്ടുണ്ട്. ചെന്നൈയിൽ നിന്നും ഇടയ്ക്കിടയ്ക്ക് എയ്റ്റീസ് നായികമാരുടെ ഒത്തുച്ചേരലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രിയ നായികമാരെ ഒന്നിച്ചു കാണാൻ ആരാധകർക്കും ഏറെ താൽപ്പര്യമാണ്.

Advertisment

കേരളത്തിലേക്ക് വന്നാൽ, തിരുവനന്തപുരത്ത് താമസമാക്കിയ ഒരുപറ്റം നടിമാരുടെ സൗഹൃദവും ഇടയ്ക്കിടെയുള്ള ഒത്തുചേരലുമാണ് ശ്രദ്ധേയം. അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. രാധ, കാർത്തിക, മേനക, ജലജ, ശ്രീലക്ഷ്മി, മഞ്ജുപിള്ള, സോന നായർ എന്നിവരെല്ലാം ഒന്നിച്ചുള്ള ചിത്രം ശ്രദ്ധ നേടുകയാണ്. നടി രാധ കേരളത്തിലെത്തിയപ്പോഴായിരുന്നു ഈ ഒത്തുച്ചേരൽ. സ്വാദിഷ്ടമായ ഭക്ഷണവും ഓർമകളുമെല്ലാം പങ്കുവച്ച് ശംഖുമുഖത്ത് ഒത്തു കൂടിയതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് നടി സോന നായരാണ്.

മുൻപും ഈ പ്രിയ നായികമാർ ഒത്തുച്ചേരലിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. അന്ന് വിന്ദുജ മേനോൻ, അംബിക, ചിപ്പി എന്നിവർ കൂടി ചിത്രത്തിലുണ്ടായിരുന്നു.

Advertisment

സിനിമ - സീരിയൽ മേഖലകളിൽ ഇവരിൽ പലരും ഇപ്പോഴും സജീവമാണ്. 

Check out More Entertainment Stories Here 

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: