/indian-express-malayalam/media/media_files/2024/11/20/P1fixthFJBomTclUW7YT.jpg)
ആലിയ ഭട്ടിന്റെ മേക്കോവറുമായി നോറ
ബിഗ് ബോസ് മലയാളം സീസണ്‍ ആറിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ നോറ മുസ്കാൻ. നോറയുടെ ഒരു മേക്കോവർ ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മേക്കോവറാണ് നോറ ചെയ്തിരിക്കുന്നത്. ഗംഗുഭായ് കത്ത്യവാടിയെന്ന ചിത്രത്തിലെ ആലിയയുടെ ലുക്കും ഡയലോഗ് പ്രസന്റേഷനുമെല്ലാം അതുപോലെ അനുകരിക്കുകയാണ് നോറ. ഒറിജിനൽ ആലിയ ഭട്ടുമായുള്ള അപാരമായ സാമ്യമാണ് ഈ വീഡിയോയെ വൈറലാക്കുന്നത്.
ഒരു നിമിഷം ആലിയ ഭട്ട് ആണെന്ന് കരുതി എന്നാണ് ആരാധകരുടെ കമന്റ്. വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.
നിരവധി ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ താരമാണ് നോറ മുസ്‌കൻ. കണ്ടന്റ് ക്രിയേറ്റർ, റൈഡർ, മോഡൽ തുടങ്ങിയ മേഖലകളിലെല്ലാം കൈവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ മൂന്നു ലക്ഷത്തോളം ഉപയോക്താക്കളാണ് നോറയെ പിന്തുടരുന്നത്. ബൈക്കിൽ യാത്രചെയ്യാനിഷ്ടമുള്ള നോറയ്ക്ക്, തന്റെ യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കാനായി ഒരു യൂട്യൂബ് ചാനലുമുണ്ട്.
Read More
- പെട്ടെന്ന് പുരികവും കൺപീലിയും നരച്ചു; അപൂർവ്വ രോഗത്തെ കുറിച്ച് ആൻഡ്രിയ
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.