/indian-express-malayalam/media/media_files/2024/11/19/MjHfvIZgEe7FVwiOsNc0.jpg)
ആൻഡ്രിയ ജെർമിയ
തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും ആൻഡ്രിയ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. ലോഹം, ലണ്ടൻ ബ്രിഡ്ജ്, തോപ്പിൽ ജോപ്പൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും ആൻഡ്രിയ അഭിനയിച്ചിരുന്നു.
താൻ നേരിട്ട ഒരു അപൂർവ്വ രോഗാവസ്ഥയെ കുറിച്ചു സംസാരിക്കുകയാണ് ആൻഡ്രിയ ഇപ്പോൾ. ദിവ്യ ദർശിനിയുമായുള്ള അഭിമുഖത്തിനിടെയാണ് തനിക്കു വന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനെ കുറിച്ചും അതിനെ കുറിച്ച് സിനിമയിൽ നിന്നു ബ്രേക്ക് എടുത്തതിനെ കുറിച്ചും ആൻഡ്രിയ സംസാരിച്ചത്.
വട ചെന്നൈ എന്ന ചിത്രത്തിനു ശേഷമാണ് തനിക്ക് ചർമ്മത്തെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ പിടിപെട്ടതെന്നാണ് ആൻഡ്രിയ പറയുന്നത്. "എന്റെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷെ പെട്ടെന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങി. ബ്ലഡ് ടെസ്റ്റുകൾ ചെയ്തുനോക്കിയെങ്കിലും അവയെല്ലാം നോർമലായിരുന്നു. എല്ലാറ്റിൽ നിന്നും ഞാൻ കുറച്ചുകാലം മാറിനിന്നു. ആ കണ്ടീഷനിൽ നിന്നും പുറത്ത് വന്നു. അതിനെ കുറിച്ച് വന്ന ഗോസിപ്പ് പ്രണയം തകർന്നതുകാരണം ഞാൻ ഡിപ്രഷനിലായി എന്നാണ്," ആൻഡ്രിയ ജെർമിയ പറഞ്ഞു.
ഈ കണ്ടീഷൻ തന്നെ വളരെ മോശമായി ബാധിച്ചിട്ടില്ലെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു. "ചെറിയ പാടുകൾ ഇപ്പോഴും കാണാം. കൺപീലികൾക്ക് വെള്ള നിറമുണ്ട്. അത് പക്ഷേ എളുപ്പത്തിൽ കവർ ചെയ്യാനാവും. തുടരെ വർക്ക് ചെയ്യാൻ പറ്റില്ല. കാരണം അപ്പോളത് മുഖത്ത് കാണും. ജീവിത ശൈലിയിൽ മാറ്റം വരുത്തി. വർക്കുകൾ കുറച്ചു."
Read More
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
- എന്നെ കാണാൻ വിക്കി ആദ്യം കൂട്ടാക്കിയിരുന്നില്ല; പ്രണയനാളുകളെ കുറിച്ച് നയൻതാര
- അക്കാ, നിങ്ങൾക്ക് നാണമില്ലേ?: നയൻതാരയുടെ ബന്ധമറിഞ്ഞ് ധനുഷ് വിളിച്ചതിനെ കുറിച്ച് രാധിക
- ആദ്യത്തെ അര മണിക്കൂറിൽ പ്രശ്നമുണ്ട്, പക്ഷേ; 'കങ്കുവ'യുടെ കുറവുകൾ അംഗീകരിച്ച് ജ്യോതിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.