scorecardresearch

റീവാച്ച് മൂല്യമില്ല, ഒടിടിയിൽ ഫ്ളോപ്പായി 3 ബ്രഹ്മാണ്ഡചിത്രങ്ങൾ

സമീപകാലത്ത് പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് തിയേറ്ററുകളിലെത്തിയ 3 ബിഗ് ബജറ്റ് ചിത്രങ്ങൾക്കും ഒടിടിയിൽ വേണ്ടത്ര റീവാച്ച് മൂല്യം നേടാനായിട്ടില്ല

സമീപകാലത്ത് പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് തിയേറ്ററുകളിലെത്തിയ 3 ബിഗ് ബജറ്റ് ചിത്രങ്ങൾക്കും ഒടിടിയിൽ വേണ്ടത്ര റീവാച്ച് മൂല്യം നേടാനായിട്ടില്ല

author-image
Entertainment Desk
New Update
Poor OTT Rewatch Value Salaar Kalki Devara

Poor OTT Rewatch Value: Fans Debate Between Salaar, Kalki, and Devara

തിയേറ്ററിൽ പരാജയമായ ചിത്രങ്ങൾ ചിലപ്പോൾ ഒടിടിയിൽ വിജയമാവാം, അതുപോലെ തിരിച്ചും. തിയേറ്ററിൽ വിജയമായ ചിത്രങ്ങൾ പലപ്പോഴും ഒടിടിയിൽ വ്യാപകമായി ട്രോൾ ചെയ്യപ്പെട്ട അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ, ചിത്രങ്ങളുടെ വിജയപരാജയങ്ങൾ ആപേക്ഷികമാണ്. 

Advertisment

സമീപകാലത്ത് പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് തിയേറ്ററുകളിലെത്തിയ തെലുങ്ക് ചിത്രങ്ങളാണ് സലാർ, കൽക്കി 2898 എഡി, ദേവര എന്നിവ. വമ്പൻ താരങ്ങളും പാൻ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യവും ബിഗ് ബജറ്റുമെല്ലാം ഈ മൂന്നു ചിത്രങ്ങളുടെയും പ്രത്യേകതയായിരുന്നു. തിയേറ്ററുകളിൽ തെറ്റില്ലാത്ത പ്രകടനം കാഴ്ച വയ്ക്കാനും ഈ ചിത്രങ്ങൾക്കു സാധിച്ചു.

എന്നാൽ, മൂന്നു ചിത്രങ്ങളും ഒടിടിയിൽ എത്തിയതോടെ ട്രോളുകളുടെ പെരുമഴയായിരുന്നു. ഈ ചിത്രങ്ങൾക്ക് ഒടിടിയിൽ വലിയ റീവാച്ച് മൂല്യമില്ല എന്നാണ് പൊതുവെയുള്ള റിപ്പോർട്ട്.

ആദ്യം ഒടിടിയിൽ എത്തിയ സലാറിന് അതിന്റേതായൊരു വിഭാഗം പ്രേക്ഷകരെ കണ്ടെത്താൻ ആയിട്ടുണ്ട്. ആവർത്തിച്ചു ചിത്രം കാണുന്ന ഒരു വിഭാഗം ആരാധകരെ ചിത്രം ഇതിനകം സ്വന്തമാക്കി. ചിത്രത്തിലെ ആക്ഷൻ സീക്വൻസുകൾക്കു പ്രത്യേകം ഫാൻ ബേസുണ്ട്. എന്നാൽ കൽക്കി 2898 എഡി തിയേറ്ററിൽ വിജയമായിരുന്നെങ്ിലും  വലിയ റീവാച്ച് വാല്യു ഇല്ലെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. 

Advertisment

പ്രഭാസിന്റെ സലാർ പോലെ, എൻടിആറിൻ്റെ ദേവര ഒടിടിയിൽ ഇറങ്ങിയതിനു പിന്നാലെ തന്നെ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. ഇതുവരെയുള്ള ഒടിടി പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് ചിത്രത്തിന് വേണ്ടത്ര റീവാച്ച് വാല്യു ഇല്ലെന്നാണ്.  

Read More

Prabhas OTT Jr NTR

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: