scorecardresearch

പാർട്ടിയ്ക്ക് പോയാൽ പുലർച്ചെ 5 വരെ നൃത്തം ചെയ്യും, ഏറ്റവുമൊടുവിൽ വേദി വിടുന്നതും രൺവീർ

"പുലർച്ചെ 5 മണി വരെ ഡാൻസ് ഫ്ലോറിൽ നിന്ന് ഇറങ്ങില്ല, അപാര എനർജിയാണ്, ഈ മനുഷ്യനൊപ്പം ജീവിക്കുന്ന ദീപികയ്ക്ക് ഹാറ്റ്സ് ഓഫ്" രൺവീർ സിംഗിനെ കുറിച്ച് അക്ഷയ് കുമാർ

"പുലർച്ചെ 5 മണി വരെ ഡാൻസ് ഫ്ലോറിൽ നിന്ന് ഇറങ്ങില്ല, അപാര എനർജിയാണ്, ഈ മനുഷ്യനൊപ്പം ജീവിക്കുന്ന ദീപികയ്ക്ക് ഹാറ്റ്സ് ഓഫ്" രൺവീർ സിംഗിനെ കുറിച്ച് അക്ഷയ് കുമാർ

author-image
Entertainment Desk
New Update
Ranveer Singh performs at wedding

സിനിമാ താരങ്ങൾ പണം വാങ്ങി സ്വകാര്യ ചടങ്ങുകളിലും വിവാഹങ്ങളിലുമൊക്കെ പങ്കെടുക്കുന്നത് ബോളിവുഡിലെ പതിവു കാഴ്ചയാണ്. അഭിനയം, മോഡലിംഗ്, ഉദ്ഘാടനം എന്നിവയെ പോലെ തന്നെ താരങ്ങളെ സംബന്ധിച്ച് ഒരു വരുമാന സ്രോതസ്സാണ് ഇത്തരത്തിൽ വിവാഹത്തിൽ പങ്കെടുക്കുന്നതും. കോഫി വിത്ത് കരൺ പരിപാടിയ്ക്കിടയിൽ, ബോളിവുഡിലെ ഈ ട്രെൻഡിനെ കുറിച്ച് കരൺ ജോഹർ രൺവീർ സിംഗ്, അക്ഷയ് കുമാർ എന്നിവരോടു സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ അക്ഷയ് രൺവീറിന്റെ എനർജിയെ കുറിച്ചു പറഞ്ഞൊരു രസകരമായ കാര്യമാണ് ശ്രദ്ധ നേടുന്നത്.

Advertisment

അത്തരം പരിപാടികളിൽ നിന്ന് രൺവീറിനെ നിർബന്ധിച്ചു വേണം തിരികെ കൊണ്ടുപോവാൻ എന്നാണ് അക്ഷയ് പറയുന്നത്. കാരണം രൺവീറിനെ സ്വന്തം ഇഷ്ടത്തിന് വിട്ടാൽ, 5 മണി വരെ ഡാൻസ് ഫ്ലോറിൽ നിന്ന് ഇറങ്ങില്ലെന്നും അക്ഷയ് കളിയാക്കി. 

“ഇദ്ദേഹമാണ് അത്തരം പരിപാടികളിൽ നിന്നും ഏറ്റവുമൊടുവിൽ മടങ്ങുന്ന വ്യക്തി. കല്യാണം കഴിഞ്ഞു, വധൂവരന്മാർക്ക് അവരുടെ 'സുഹാഗ്രാത്തിനു' പോകാൻ ആഗ്രഹമുണ്ട്, പക്ഷേ രൺവീർ അപ്പോഴും നൃത്തം ചെയ്യുന്നതിനാൽ അവർക്ക് കഴിയില്ല. പുലർച്ചെ 5 മണിക്ക് അവൻ യാത്ര പറയുമ്പോഴേക്കും,  അവർ ഒന്നും ചെയ്യാൻ വയ്യാതെ തളർന്നിരിക്കുന്നു. ഈ മനുഷ്യനൊപ്പം ജീവിക്കുന്ന ദീപികയ്ക്ക് ഹാറ്റ്സ് ഓഫ്," എന്നാണ് അക്ഷയ് പറഞ്ഞത്.

Advertisment

 അത്തരത്തിലുള്ള ഒരു പരിപാടിയിൽ രൺവീറിനെ കുറിച്ച് തനിക്കറിയാവുന്ന ഒരു കഥ കരണും പങ്കിട്ടു. വർഷങ്ങളായി തനിക്ക് അവരെ അറിയാമെന്ന മട്ടിലാണ് രൺവീർ അവരെ  എല്ലാവരേയും അഭിവാദ്യം ചെയ്തത് എന്നും കരൺ പറഞ്ഞു. എന്നാൽ തനിക്ക് അവരെ മുൻപു അറിയില്ലായിരുന്നു എന്നാണ് രൺവീർ വ്യക്തമാക്കിയത്. 

 ആരാണ് ഇതൊക്കെ തന്നെ പഠിപ്പിച്ചതെന്നും രൺവീർ വെളിപ്പെടുത്ത്, അക്ഷയ് കുമാറിനെ ചൂണ്ടി ഇദ്ദേഹത്തിൽ നിന്നാണ് താനിത് പഠിച്ചത് എന്നായിരുന്നു രൺവീർ നൽകിയ ഉത്തരം.

“ബാൻഡ് ബാജ പുറത്തിറങ്ങിയ സമയം, അതെന്റെ ആദ്യ വർഷമായിരുന്നു. അദ്ദേഹമായിരുന്നു ഒരു വിവാഹത്തിന്റെ ചീഫ് ഗസ്റ്റ്, ഞാനും അനുഷ്കയും ആയിരുന്നു ഉദ്ഘാടന ചടങ്ങ്. ആ കല്യാണം കഴിഞ്ഞു. അതൊരു കല്യാണ സീസൺ ആയതിനാൽ എല്ലാ വാരാന്ത്യത്തിലും ഒരു കല്യാണം ഉണ്ടായിരുന്നു. അടുത്ത വാരാന്ത്യത്തിലും സാർ ഒരു കല്യാണത്തിൻ്റെ ചീഫ് ഗസ്റ്റായിരുന്നു.  അദ്ദേഹമെന്നോടു ചോദിച്ചു, അടുത്തയാഴ്ചയിലെ പരിപാടിയ്ക്ക് വരുന്നുണ്ടോ? ഇല്ലെന്നു ഞാൻ പറഞ്ഞപ്പോൾ പണം പാഴാകുന്നത് കാണാൻ താൻ ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കല്യാണമാണെങ്കിലും ജന്മദിനമാണെങ്കിലും തല മുണ്ഡനം ചെയ്യുന്ന ചടങ്ങാണെങ്കിലും താൻ സന്തോഷത്തോടെ പോയി നൃത്തം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു," രൺവീർ കൂട്ടിച്ചേർത്തു. 

Read More Stories Here

Akshay Kumar Ranveer Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: