scorecardresearch

നടി തൃഷയ്ക്കെതിരെ മോശം പരാമർശം; എഐഎഡിഎംകെ നേതാവിനെതിരെ ആഞ്ഞടിച്ച് നടൻ വിശാൽ

നടി തൃഷയെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങളിൽ, എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്

നടി തൃഷയെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങളിൽ, എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്

author-image
Entertainment Desk
New Update
Vishal | Trisha | Tamil Actor

ചിത്രം: ഇൻസ്റ്റഗ്രാം/ തൃഷ, വിശാൽ

തമിഴ് നടി തൃഷയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ മുൻ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. മാധ്യമങ്ങളോട് സംസരിക്കവെയാണ് എഐഎഡിഎംകെ എംഎല്‍എ മാരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍​ അനാവശ്യമായി തൃഷയുടെ പേര് പരാമർശിച്ചത്. ഇതോടെയാണ് രാജുവിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നത്. സംഭവത്തിൽ എവി രാജുവിനെതിരെ പരാതികൊടുക്കുകയാണെന്ന് തൃഷ സോഷ്യൽ മീഡിയയിലൂടെ ചൊവ്വാഴ്ച അറിയിച്ചു.

Advertisment

ഇപ്പോഴിതാ രാജുവിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ്, നടികർ സംഘം സെക്രട്ടറിയും നടനുമായ വിശാൽ. കുറ്റവാളിക്ക് അനാവശ്യമായി പബ്ലിസിറ്റി ലഭിക്കാതിരിക്കാൻ പേരു പരാമർശിക്കാതെയാണ് വിശാലിന്റെ പ്രതികരണം. 

“ഒരു രാഷ്ട്രീയ പാർട്ടിയിലെ ഒരു മണ്ടൻ നമ്മുടെ സിനിമാ മേഖലയിൽ നിന്നുള്ള ഒരാളെക്കുറിച്ച് വളരെ മോശമായി വൃത്തികെട്ടരീതിയിൽ സംസാരിച്ചതായി ഞാൻ കേട്ടു. നിങ്ങളുടെ പേരോ നിങ്ങൾ ടാർഗെറ്റുചെയ്‌ത വ്യക്തിയുടെ പേരോ ഞാൻ പരാമർശിക്കുന്നില്ല, കാരണം നിങ്ങൾ ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചെയ്തതെന്ന് എനിക്കറിയാം.

ഞാൻ തീർച്ചയായും പേരുകൾ പരാമർശിക്കുന്നില്ല, കാരണം ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമല്ല, സിനിമാ സാഹോദര്യത്തിലെ സഹപ്രവർത്തകർ കൂടിയാണ്. നിങ്ങൾ ചെയ്തത് തീർത്തും വൃത്തികെട്ട പ്രവർത്തിയാണ്, പരാമർശിക്കേണ്ട കാര്യം പോലുമില്ല.  സത്യസന്ധമായി, നിങ്ങളെ അപലപിക്കാൻ ഞാൻ ആഗ്രഹിക്കുന്നേയില്ല. ഇത് ഒരു അടിവരയിടലാണ്. നിങ്ങൾ നരകത്തിൽ ചീഞ്ഞഴുകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

Advertisment

കലാകാരന്മാരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി എന്ന നിലയിലല്ല, ഒരു മനുഷ്യൻ എന്ന നിലയിലാണ് ഈ പ്രസ്താവന നടത്തുന്നത്. സെലിബ്രിറ്റികളെക്കുറിച്ചുള്ള നെഗറ്റീവ് പബ്ലിസിറ്റിയിൽ നിന്ന് പണം സമ്പാദിക്കുന്നത് ഇപ്പോഴൊരു ട്രെന്റായി മാറിയിട്ടുണ്ട്. ഒരു ജോലി നേടു, മികച്ച ജോലി," വിശാൽ എക്സിൽ കുറിച്ചു. 

വിശാലിന് പുറമെ നടനും സംവിധായകനുമായ ചേരൻ, സംവിധായകൻ ആർകെ സെൽവമണി എന്നിവരും തൃഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. തൻ്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും തൃഷയെ വേദനിപ്പിക്കാൻ താൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കി എവി രാജു മാപ്പ് പറഞ്ഞിട്ടുണ്ട്.

Read More Entertainment Stories Here

Vishal Trisha Krishnan Aiadmk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: