scorecardresearch

നാക്കു കുഴഞ്ഞ്, കൈകൾ വിറച്ച് വിശാൽ വേദിയിൽ; നടന് എന്തുപറ്റി?

വിറയ്ക്കുന്ന കൈകളോടെയാണ് വിശാൽ വേദിയിലെത്തിയത്. പ്രസംഗത്തിനിടെ പലപ്പോഴും നടന്റെ നാവു കുഴയുന്നുമുണ്ടായിരുന്നു. നടക്കാനും വിശാലിനു സഹായം ആവശ്യമായിരുന്നു

വിറയ്ക്കുന്ന കൈകളോടെയാണ് വിശാൽ വേദിയിലെത്തിയത്. പ്രസംഗത്തിനിടെ പലപ്പോഴും നടന്റെ നാവു കുഴയുന്നുമുണ്ടായിരുന്നു. നടക്കാനും വിശാലിനു സഹായം ആവശ്യമായിരുന്നു

author-image
Entertainment Desk
New Update
vishal

മദഗജരാജയുടെ പ്രീ-റിലീസ് പരിപാടിയിൽ വിശാൽ

കഴിഞ്ഞ ദിവസം, തന്റെ പുതിയ ചിത്രമായ  മദഗജരാജയുടെ പ്രീ-റിലീസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആരാധകർ ആശങ്കാകുലരാണ്.  വിറയ്ക്കുന്ന കൈകളോടെയാണ് വിശാൽ വേദിയിലെത്തിയത്. പ്രസംഗത്തിനിടെ പലപ്പോഴും നടന്റെ നാവു കുഴയുന്നുമുണ്ടായിരുന്നു. നടക്കാനും വിശാലിനു സഹായം ആവശ്യമായിരുന്നു. നടന്റെ ഈ അവസ്ഥയാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്.

Advertisment

കടുത്ത പനിയുമായി മല്ലിടുന്നതിനു ഇടയിലാണ് വിശാൽ മദഗജരാജയുടെ പ്രീ-റിലീസിനെത്തിയത് എന്നാണ് റിപ്പോർട്ട്. 

താരത്തിന് വേഗം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്. അതേസമയം, ആരോഗ്യബുദ്ധിമുട്ടുകൾക്കിടയിലും ചിത്രത്തിൻ്റെ പ്രൊമോഷനിൽ പങ്കെടുക്കാൻ വിശാൽ കാണിച്ച പ്രതിബദ്ധത ആരാധകരും സഹപ്രവർത്തകരും ഒരുപോലെ പ്രശംസിക്കുകയാണ്.

Advertisment

പ്രസംഗത്തിനിടയിൽ ഒരു ആക്ഷൻ സീക്വൻസിൽ തന്റെ തലയ്ക്ക് പരുക്കേറ്റതിനെ കുറിച്ചും വിശാൽ സംസാരിച്ചു. "ചിത്രത്തിൽ ഒരു സമ്മർസോൾട്ട് ആക്ഷൻ സീക്വൻസുണ്ട്, അത് തെറ്റി എൻ്റെ തലയിൽ ഇടിച്ചു, എൻ്റെ കരിയർ അവസാനിച്ചു എന്ന് ഞാൻ കരുതി. എന്നാലും സ്റ്റണ്ട് സീക്വൻസ് പൂർത്തിയാക്കി."

2013 ൽ പൊങ്കൽ സമയത്ത് ഇറങ്ങേണ്ട ചിത്രമായിരുന്നു 'മദ ഗജ രാജ'. എങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം റീലീസ് വൈകുകയായിരുന്നു.  അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സതീഷ്, സോനു സൂദ്, അന്തരിച്ച മനോബാല എന്നിവരടങ്ങുന്ന ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. സുന്ദർ സി സംവിധാനം ചെയ്ത ചിത്രം2025 ജനുവരി 12ന് പൊങ്കൽ ദിനത്തിൽ തിയേറ്ററുകളിലെത്തും. 

Read More

Vishal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: