scorecardresearch

കേരളം പോലെയല്ല തമിഴ്നാട്; ആടുജീവിതത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് വിക്രം

കിരീടത്തിലെ സേതുമാധവനെ തമിഴിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും വിക്രം പറഞ്ഞു

കിരീടത്തിലെ സേതുമാധവനെ തമിഴിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും വിക്രം പറഞ്ഞു

author-image
Entertainment Desk
New Update
Vikram  | Aadujeevitham

നിരവധി സമാന കഥാപാത്രങ്ങൾ വന്നുതുടങ്ങിയതോടെ ആഗ്രഹം ഉപേക്ഷിച്ചെന്ന് വിക്രം

ബ്ലെസി- പൃഥ്വിരാജ് ചിത്രം 'ആടുജീവിതം' നൂറുകോടി കളക്ഷനിലേക്ക് അടുക്കുകയാണ്. മികച്ച പ്രതികരണം നേടുന്ന ചിത്രത്തിലേക്ക് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് തമിഴ് നടൻ വിക്രമിനെയായിരുന്നെന്ന് സംവിധായകൻ ബ്ലെസി വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തുന്ന വിക്രത്തിന്റെ പഴയ അഭിമുഖത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

മലയാളത്തിലെ ഒരു ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിക്രം ചിത്രത്തെ കുറിച്ച് സംസാരിച്ചത്. ബെന്യാമിന്റെ ആടുജീവിതം തമിഴിൽ സിനിമയാക്കുന്നതിനായി ബ്ലെസി സമീപിച്ചിരുന്നെന്നും, ചിത്രത്തിന്റെ കഥ കേരളവുമായി കൂടുതൽ ചേർന്നു നിൽക്കുന്നതിനാൽ മലയാളത്തിൽ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയെന്നും വിക്രം പറഞ്ഞു.

'തമിഴ്നാട്ടിലെ ഒരുപാട് ആളുകൾ ഗൾഫിൽ ജോലിചെയ്യുന്നുണ്ട്. എന്നാൽ തമിഴ് നാടിന് ഗൾഫുമായി ആങ്ങനെ വലിയൊരു ബന്ധമില്ല. പക്ഷെ കേരളം-ഗൾഫ് എന്ന് പറയുമ്പോൾ പെട്ടന്ന് ബന്ധപ്പെടുത്താൻ സാധിക്കും. ഞങ്ങൾ ഇതേകുറിച്ച് സംസാരിച്ചിരുന്നു,' വിക്രം പറഞ്ഞു.

മോഹൻലാൽ ചിത്രമായ കിരീടത്തിലെ സേതുമാധവൻ, തമിഴിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും, സംവിധായകൻ സിബി മലയിലിനോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നതായും പിന്നീട് നിരവധി സമാന കഥാപാത്രങ്ങൾ വന്നുതുടങ്ങിയതോടെ ആഗ്രഹം ഉപേക്ഷിച്ചെന്നും വിക്രം പറഞ്ഞു.

Advertisment

റിലീസായി എട്ടു ദിവസത്തിന് ശേഷവും ബോക്സ് ഓഫീസ് കുതിപ്പ് തുടരുകയാണ് ആടുജീവിതം. ഇന്ത്യൻ വിപണിയിൽ 47 കോടിയും, ആഭ്യന്തരവിപണിയിൽ 50 കോടിയും ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. രണ്ടാം വാരാന്ത്യത്തിന് ശേഷം ആടുജീവിതം 100 കോടി കടക്കുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.

2008ൽ പുറത്തിറക്കിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് സംവിധായകൻ സിനിമയാക്കിയത്. ആടുജീവിതമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ നോവൽ. നജീബ് മുഹമ്മദിൻ്റെ യഥാർത്ഥ ജീവിതമായിരുന്നു കഥയുടെ പശ്ചാത്തലം..

Read More Entertainment Stories Here

Vikram Prithviraj Blessy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: