scorecardresearch

സ്വന്തമായി 25 സാരികൾ മാത്രമാണുള്ളത്: വിദ്യാ ബാലൻ

ഒരു തവണ ധരിച്ച സാരികൾ ആവർത്തിച്ച് ഉടുക്കാൻ സാധിക്കാറില്ല, അതിനാൽ സാരികൾ ആർക്കെങ്കിലും കൊടുക്കാറാണ് പതിവെന്ന് വിദ്യാ ബാലൻ പറഞ്ഞു

ഒരു തവണ ധരിച്ച സാരികൾ ആവർത്തിച്ച് ഉടുക്കാൻ സാധിക്കാറില്ല, അതിനാൽ സാരികൾ ആർക്കെങ്കിലും കൊടുക്കാറാണ് പതിവെന്ന് വിദ്യാ ബാലൻ പറഞ്ഞു

author-image
Entertainment Desk
New Update
Vidya Balan

ചിത്രം: ഇൻസ്റ്റഗ്രാം/ വിദ്യാ ബാലൻ

സിനിമയിലായാലും മറ്റു പൊതുവേദികളിലായാലും മനോഹരമായ സാരികളിൽ പ്രത്യക്ഷപ്പെടാറുള്ള നടിയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ. ഓരോ സീസണിലും ഫാഷൻ ട്രെൻഡുകൾക്കനുസരിച്ച് വേഷം തിരഞ്ഞെടുക്കാറുള്ള നടി, പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളോട് ഒരു പ്രത്യേക താല്പര്യം കാണിക്കാറുണ്ട്. വസ്ത്രങ്ങൾ വാങ്ങി വീടുനറക്കാറുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തമായി, തനിക്ക് 25 സാരികൾ മാത്രമാണ് ഉള്ളതെന്ന് അടുത്തിടെ വിദ്യാ ബാലൻ വെളിപ്പെടുത്തി. 

Advertisment

ഒരു യൂട്യൂബ് ചാനലുമായുള്ള സംഭാഷണത്തിനിടെയാണ് തന്റെ വസ്ത്ര ശേഖരത്തെ കുറിച്ച് വിദ്യാ ബാലൻ സംസാരിച്ചത്. മറ്റു സ്ത്രീകളെയും നടിമാരെയും താരതമ്യപ്പെടുത്തിയാൽ പോലും തനിക്ക് വളരെ കുറച്ച് സാരികൾ മാത്രമാണ് സ്വന്തമായുള്ളതെന്ന് വിദ്യ പറഞ്ഞു. 'മിനിമലിസ്റ്റിക് സമീപനമാണ് തനിക്കുള്ളത്, ധാരാളം സാധനങ്ങൾ സ്വന്തമാക്കാറില്ല. എപ്പോഴും സാരി ധരിക്കാറുള്ളതിനാൽ എത്ര സാരി ഉണ്ടെന്ന് പലരും ചോദിക്കാറുണ്ട്, എനിക്ക് 25 സാരികളാണുള്ളത്' വിദ്യാ ബാലൻ പറഞ്ഞു.

ഒരു തവണ ധരിച്ച സാരികൾ ആവർത്തിച്ച് ഉടുക്കാൻ സാധിക്കാറില്ല, അതിനാൽ സാരികൾ ആർക്കെങ്കിലും കൊടുക്കാറാണ് പതിവ്. എന്തെങ്കിലും വൈകാരിക ബന്ധമുള്ള സാരികൾ മാത്രമാണ് സൂക്ഷിച്ചു വയ്ക്കുക, വിദ്യാ ബാലൻ കൂട്ടിച്ചേത്തു.

എപ്പോഴും പുതിയ വസ്ത്രങ്ങളും ആക്സസറീസും മാത്രം ധരിക്കുക എന്ന രീതിയോട് തനിക്ക് താൽപ്പര്യമില്ലെന്ന്, അടുത്തിടെ ബോളിവുഡ് താരം ആലിയ ഭട്ട് തുറന്നു പറഞ്ഞിരുന്നു. '365 ദിവസവും പുതിയ വസ്ത്രങ്ങൾ മാത്രം ധരിക്കാനാവില്ല. അതുകൊണ്ട് ഞാനെല്ലാം റിപ്പീറ്റ് ചെയ്ത് ധരിക്കുന്നു. ധരിച്ച വസ്ത്രം വീണ്ടും ധരിക്കുന്നത് സാധാരണമായൊരു കാര്യമാണ്, അല്ലാതെ അതെന്തോ പ്രശ്നമാണെന്ന രീതിയിൽ കാണാതിരിക്കുക.​ എപ്പോഴും പുതിയ വസ്ത്രങ്ങൾ വാങ്ങികൊണ്ടിരിക്കുന്നത് നമ്മുടെ പരിസ്ഥിതിയ്ക്കും നല്ലതല്ല,' ആലിയ പറഞ്ഞു. 

Read More Entertainment Stories Here

Advertisment
Saree Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: