scorecardresearch

വീട്ടിൽ ഫൈവ് സ്റ്റാർ ഷെഫ്, 16 മണിക്കൂർ ജോലി, 2 മണിക്ക് ഉറക്കം; റിയൽ ലൈഫ് 'വൈറസ്' ഇയാളാണ്; വിക്രാന്ത് മാസി

ആമിർ ഖാൻ നായകനായ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് 'വൈറസ്'

ആമിർ ഖാൻ നായകനായ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് 'വൈറസ്'

author-image
Entertainment Desk
New Update
Vikrant Massey | Vidhu Vinod Chopra

Photos: Vikrant Massey, Vidhu Vinod Chopra/Instagram, Boman Irani/YouTube screengrab

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 12-ഫെയിലിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നായകനാണ്, വിക്രാന്ത് മാസി. ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടിയതിനു പിന്നാലെ, വിക്രാന്തിനും ഭാര്യ ശീതളിനും ഇരട്ടി മുധുരമായി കുഞ്ഞും ജനിച്ചിരുന്നു. അടുത്തിടെ ചിത്രത്തിന്റെ സംവിധായകനായ വിധു വിനോദ് ചോപ്രയെക്കുറിച്ചുള്ള വിക്രാന്തിന്റെ രസകരമായ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ആമിർ ഖാൻ നായകനായ ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ വൈറസ് എന്ന കഥാപാത്രത്തോട് സാമ്യമുള്ള ജീവിതമാണ് സംവിധാകന്റെ എന്നാണ് വിക്രാന്തിന്റെ വാദം.

Advertisment

“വിധു വിനോദ് ചോപ്ര വളരെ വികാരാധീനനാണ്, ഇന്നും അദ്ദേഹം 16 മണിക്കൂർ ജോലി ചെയ്യുന്നു. 2 മണിക്ക് ഉറങ്ങിയാലും 7 മണിക്ക് പ്രഭാത നടത്തത്തിന് എഴുന്നേൽക്കും. അദ്ദേഹം എന്നെക്കാളും വേഗത്തിലാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ ലഭിക്കുന്ന ഭക്ഷണം വളരെ മികച്ചതാണ്. കാരണം 5-സ്റ്റാർ ഷെഫാണ് പാചകം ചെയ്യുന്നത്. എനിക്കറിയാവുന്നതനുസരിച്ച്, കഴിഞ്ഞ 30 വർഷമായി, അദ്ദേഹത്തിന് ഉച്ചയ്ക്ക് ഒരു ഉറക്കം പതിവാണ്. ഈയിടെയായി, 28 മിനിറ്റ് ദൈർഘ്യമുള്ള ഒരു പോഡ്‌കാസ്റ്റും കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. 

ലോകത്ത് എവിടെയായിരുന്നാലും അദ്ദേഹം സർക്കാഡിയൻ സൈക്കിൾ പിന്തുടരും. വിധു വിനോദ് ചോപ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് വീരു സഹസ്ത്ര ബുദ്ധേ ത്രീ ഇഡിയറ്റ്സിലെ, വൈറസ് എന്ന കഥാപാത്രം സൃഷ്ടിച്ചത്," വിക്രാന്ത് തമാശയായി പറഞ്ഞു.

Advertisment

ടെലിവിഷൻ രംഗത്തുനിന്ന് സിനിമാ മേഖലയിലെത്തിയ താരമാണ് വിക്രാന്ത്. ബാലിക വധു, ഖുബൂൽ ഹേ തുടങ്ങിയ ജനപ്രിയ പരിപാടികളിൽ വിക്രാന്ത് ഭാഗമായിരുന്നു. ടെലിവിഷൻ മേഖലയിലായിരുന്ന സമയത്ത് തനിക്ക് ഒരുമാസം 35 ലക്ഷത്തോളം രുപ വരുമാനം ഉണ്ടായിരുന്നെന്നും, ആ മേഖല ഉപേക്ഷിച്ച് സിനിമ തിരഞ്ഞെടുത്തപ്പോൾ ഓഡിഷനുകൾക്ക് പോകാൻ പോക്കറ്റ്മണി തന്നിരുന്നത് ഭാര്യ ശീതളായിരുന്നെന്നും താരം പറഞ്ഞു.

Read More Entertainment Stories Here

Virus Bollywood Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: