scorecardresearch

ബർഫി നിർമ്മിക്കാമെന്ന് പറഞ്ഞപ്പോൾ പരാജയമാകുമെന്ന് പറഞ്ഞ് വിലക്കിയത് രൺബീർ: രൺധീർ കപൂർ

രൺബീറിന്റെയും, പ്രിയങ്കയുടെയും കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറിയ ബർഫി നിരവധി അംഗീകാരങ്ങളും നേടി

രൺബീറിന്റെയും, പ്രിയങ്കയുടെയും കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറിയ ബർഫി നിരവധി അംഗീകാരങ്ങളും നേടി

author-image
Entertainment Desk
New Update
Ranbir Kapoor | Rishi Kapoor | Randhir Kapoor

ഫയൽ ഫൊട്ടോ

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് രൺബീർ കപൂർ. അനിമൽ എന്ന ചിത്രത്തിന്റെ വിജയം ഇന്ത്യയൊട്ടാകെ വലിയ ജനപ്രീതിയാണ് താരത്തിന് നേടിക്കൊടുത്തത്. രൺബീറിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ്, 2012ൽ പുറത്തിറങ്ങിയ ബർഫി. പ്രിയങ്ക ചോപ്രയ്ക്കൊപ്പം രൺബീർ പ്രധാന കഥാപാത്രമായെത്തിയ ചിത്രം ഇപ്പോഴും പലരുടെയും ഇഷ്ട ചിത്രമാണ്.

Advertisment

ബർഫി നിർമ്മിക്കാൻ രൺബീറിന്റെ പിതാവ് ഋഷി കപൂറും അമ്മാവൻ രൺധീർ കപൂറും മുന്നോട്ടു വന്നപ്പോൾ രൺബീർ ഇരുവരെയും പിന്തിരിപ്പിച്ചതായി ഓർക്കുകയാണ് രൺബീറിന്റെ അമ്മാവൻ രൺധീർ കപൂർ.

“ഒരിക്കൽ ഞാൻ എൻ്റെ സഹോദരനോടൊപ്പം ( ഋഷി കപൂർ ) മദ്യപിക്കുമ്പോൾ, 'താൻ ഒരു മികച്ച തിരക്കഥ കേട്ടിട്ടുണ്ടെന്നും, ചിത്രത്തിന് ഇതുവരെ നിർമ്മാതാവിനെ കിട്ടിയിട്ടില്ലെന്നും'രൺബീർ ഞങ്ങളോട് പറഞ്ഞു. അതുകേട്ട് സിനിമ നിർമ്മിക്കാമെന്ന് ഞങ്ങൾ അവനോട് പറഞ്ഞു, പക്ഷെ സിനിമ പരാജയപ്പെടാൻ സാധ്യതയുള്ളതാണെന്ന് പറഞ്ഞ് അവൻ ഞങ്ങളെ അതിനു സമ്മതിച്ചില്ല.

ബർഫി ആയിരുന്നു ആ സിനിമ. ആത്മാവുള്ള ഇന്നത്തെ കാലത്തെ അപൂർവ സിനിമകളിൽ ഒന്നാണത്. പിന്നീട് യുടിവി മോഷൻ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ റോണി സ്‌ക്രൂവാലയും സിദ്ധാർത്ഥ് റോയ് കപൂറും ചേർന്നാണ് ബർഫി നിർമ്മിച്ചത്," രൺധീർ കപൂർ പറഞ്ഞു.

Advertisment

തിയേറ്ററിലെത്തിയതോടെ വലിയ ജനപ്രീതിയാണ് ബർഫി നേടിയത്. ചിത്രം രൺബീറിന്റെയും, പ്രിയങ്കയുടെയും കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. ഇലിയാന ഡിക്രൂസിൻ്റെ അരങ്ങേറ്റം കൂടിയായിരുന്നു ബർഫി. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാഡമി അവാർഡിന് ഇന്ത്യ തിരഞ്ഞെടുത്ത ചിത്രമായിരുന്നു ബർഫി.

Read More Entertainment Stories Here

Priyanka Chopra Bollywood Ranbeer Kapur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: