scorecardresearch

ഗീതയ്ക്ക് ഒപ്പമുള്ള ഈ സൂപ്പർ സ്റ്റാറിനെ മനസ്സിലായോ?

ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ഈ നടൻ

ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് ഈ നടൻ

author-image
Entertainment Desk
New Update
Geetha Mahesh Babu Throwback.

പഴയകാല ചിത്രങ്ങൾ മറന്നു തുടങ്ങിയ ഓർമകളിലേക്കാണ് പലപ്പോഴും വെളിച്ചം വീശുന്നത്. ഒരു സഹനടനൊപ്പമുള്ള നടി ഗീതയുടെ പഴയൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഗീതയ്ക്കു പിന്നിലായി നിൽക്കുന്ന ആ ചെറുപ്പക്കാരൻ ഇന്ന് ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറുകളിലൊരാളാണ്.

Advertisment

ആരാണ് ആ ആളെന്നല്ലേ? മാധ്യമങ്ങളും ആരാധകരും പ്രിൻസ് എന്ന് വിളിക്കുന്ന, തെലുങ്ക് സിനിമയുടെ സൂപ്പർസ്റ്റാറായ ഘട്ടമനേനി മഹേഷ് ബാബു ആണ് ചിത്രത്തിലുള്ളത്. 1990ൽ റിലീസനെത്തിയ ബാല ചന്ദ്രുഡു എന്ന ചിത്രത്തിൽ നിന്നുള്ള സ്റ്റില്ലാണ് ഇത്. മഹേഷ് ബാബുവിന്റെ പിതാവായ കൃഷ്ണ നിർമ്മിച്ച ചിത്രമായിരുന്നു ഇത്. 

Balachandrudu Geetha Mahesh Babu

മുതിർന്ന തെലുങ്ക് നടൻ കൃഷ്ണയുടെ ഇളയ മകനാണ് മഹേഷ് ബാബു. നാലാം വയസ്സിൽ നീദ (1979) എന്ന ചിത്രത്തിൽ അതിഥി താരമായി കൊണ്ടാണ് മഹേഷ് തന്റെ കരിയർ ആരംഭിച്ചത്. ബാലതാരമായി എട്ടോളം സിനിമകളിൽ അഭിനയിച്ചു. 1999ൽ കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്‌ത് പ്രീതി സിൻ്റയ്‌ക്കൊപ്പം അഭിനയിച്ച റൊമാൻ്റിക് കോമഡി ചിത്രം രാജകുമാരുഡുവിലൂടെയായിരുന്നു നായകനായുള്ള അരങ്ങേറ്റം. മുരാരി (2001), ആക്ഷൻ ചിത്രമായ ഒക്കഡു (2003) ,  അർജുൻ (2004), അതാടു (2005), പോക്കിരി (2006), ദൂകുഡു (2011), ബിസിനസ്മാൻ (2012), സീതമ്മ വക്കിട്ടോ സിരിമല്ലേ ചേട്ട് (2013), ശ്രീമന്തുഡു (2015) , ഭാരത് അനെ നേനു (2018), മഹർഷി (2019), സരിലേരു നീകെവ്വരു (2020), സർക്കാർ വാരി പാട (2022) തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു. 

Advertisment

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെലുങ്ക് നടന്മാരിൽ ഒരാൾ കൂടിയാണ് മഹേഷ് ബാബു ഇന്ന്.  മഹേഷ് ബാബു എൻ്റർടൈൻമെൻ്റ് എന്ന പ്രൊഡക്ഷൻ ഹൗസും നടത്തുന്നുണ്ട്. മനുഷ്യസ്നേഹി എന്ന രീതിയിലും മഹേഷ് ബാബു പ്രേക്ഷകരുടെ ഇഷ്ടം കവരുന്നു. ചാരിറ്റബിൾ ട്രസ്റ്റായ  ഹീൽ എ ചൈൽഡിൻ്റെയും സഹ നടത്തിപ്പുകാരനാണ്. 2005ൽ നടി നമ്രത ശിരോദ്കറെ വിവാഹം കഴിച്ചു , ഈ ദമ്പതികൾക്ക് ഒരു മകനും മകളുമാണുള്ളത്. 

Read More Entertainment Stories Here

Throwback Mahesh Babu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: