/indian-express-malayalam/media/media_files/fwHNm6UAGVuYFCc7Rh5q.jpg)
മഹാഭാരതം എന്ന ടെലിവിഷൻ സീരിയലിലെ ശ്രീകൃഷ്ണനായും ഞാൻ ഗന്ധർവ്വനിലെ ഗന്ധർവ്വനായുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് നിതീഷ് ഭരദ്വാജ്. ഐഎഎസ് ഉദ്യോഗസ്ഥയായ തന്റെ മുൻഭാര്യയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് നിതീഷ് ഇപ്പോൾ. മുൻഭാര്യ തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും മാനസികമായി ബുദ്ധിമുട്ടിക്കുന്നു എന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
നിതീഷ് ബുധനാഴ്ച ഭോപ്പാൽ പോലീസ് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്രയ്ക്ക് രേഖാമൂലം പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ ഭോപ്പാലിൽ ജോലി ചെയ്യുന്ന ഐഎഎസുകാരിയായ ഭാര്യ സ്മിത ഘാട്ടെ തൻ്റെ പെൺമക്കളെ കാണാൻ അനുവദിക്കാത്തതുകൊണ്ടാണ് പോലീസിൻ്റെ സഹായം തേടിയതെന്നാണ് നിതീഷ് പരാതിയിൽ പറയുന്നു.
“തൻ്റെ പെൺമക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന് നിതീഷ് ഭരദ്വാജിൽ നിന്ന് ഞങ്ങൾക്ക് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിക്കാൻ അഡീഷണൽ പോലീസ് കമ്മീഷണർ ശാലിനി ദീക്ഷിത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,” ഭോപ്പാൽ പോലീസ് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
തൻ്റെ പെൺമക്കളെ ഭാര്യ തട്ടിക്കൊണ്ടുപോയെന്നും അവർ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും നിതീഷ് ഭരദ്വാജ് പരാതിപ്പെട്ടതായി പോലീസ് വൃത്തങ്ങളും വാർത്ത സ്ഥിരീകരിക്കുന്നു. താൻ ‘മാനസിക പീഡനം’ അനുഭവിക്കുകയാണെന്നും തൻ്റെ പെൺമക്കളെ താനറിയാതെ ബോർഡിംഗ് സ്കൂളിൽ നിന്നും മാറ്റി അജ്ഞാതമായ സ്ഥലത്തേക്ക് അയച്ചെന്നും നിതീഷ് ആരോപിച്ചു.
ഭാര്യയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഭരദ്വാജിന്റെ ആവശ്യം. നിലവിൽ ഇരുവരുടെയും ഡിവോഴ്സ് കേസ് കുടുംബ കോടതിയിൽ നടക്കുകയാണ്. തൻ്റെ പെൺമക്കളെ കാണാൻ കുടുംബ കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും ഭാര്യ അതിന് അനുവദിക്കുന്നില്ലെന്നും നിതീഷ് പറയുന്നു. തൻ്റെ രണ്ട് പെൺമക്കളെയും കസ്റ്റഡിയിൽ വേണമെന്ന് ഭരദ്വാജ് ആവശ്യപ്പെട്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Read More Entertainment Stories Here
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ആ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ കരിഷ്മയുടെ അമ്മ 3 ദിവസവും ലൊക്കേഷനിലുണ്ടായിരുന്നു: രാജാ ഹിന്ദുസ്ഥാനി സംവിധായകൻ പറയുന്നു
- ഏറിയാൽ 2000 രൂപ, അതിലും വിലയുള്ളത് ഒന്നും വാങ്ങാറില്ല: സായ് പല്ലവി
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.