scorecardresearch

ഹോപിന് ഒന്നാം പിറന്നാൾ; ഒരു 'ഫീൽ ഗുഡ്' വീഡിയോയുമായി ബേസിൽ ജോസഫ്

മകൾ ഹോപ് എലിസബത്ത് ബേസിലിന്റെ ഒന്നാം പിറന്നാളാഘോഷിക്കുന്ന വീഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

മകൾ ഹോപ് എലിസബത്ത് ബേസിലിന്റെ ഒന്നാം പിറന്നാളാഘോഷിക്കുന്ന വീഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

author-image
WebDesk
New Update
Basil Joseph

ചിത്രം: ഇൻസ്റ്റഗ്രാം/ ബേസിൽ ജോസഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം സംവിധാനം ചെയ്ത് അരങ്ങേറിയ താരം ചെറിയ വേഷങ്ങളിലൂടെ വളരെ പെട്ടന്നായിരുന്നു നായക നടനായി ഉയർന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുമുണ്ട്. ശനിയാഴ്ച ബേസിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

Advertisment

ബേസിലിന്റെ മകൾ ഹോപ് എലിസബത്ത് ബേസിലിന്റെ ഒന്നാം പിറന്നാളാഘോഷിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. "പ്രതീക്ഷകൾ നിറഞ്ഞ ഒരു വർഷം. ഫെബ്രുവരി 15 ന് ഞങ്ങളുടെ കൊച്ചു 'ഹോപ്പിൻ്റെ' ഒന്നാം ജന്മദിനം സന്തോഷത്തോടെ ആഘോഷിച്ചു," എന്ന ക്യാപ്ഷനോടെയാണ് ബേസിൽ പോസ്റ്റു പങ്കിട്ടിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധിപേരാണ് വീഡിയോയിൽ ആശംസകൾ അറിയിച്ചത്.

2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 15ന് തനിക്ക് പെൺകുഞ്ഞ് പിറന്നെന്ന സന്തോഷ വാർത്ത ബോസിൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

Advertisment

ഗുരുവായൂർ അമ്പലനടയിൽ, അജയൻ്റെ രണ്ടാം മോഷണം, വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളാണ് ബേസിലിന്റെ വരാനിരിക്കുന്ന പ്രെജക്ടുകൾ. കഴിഞ്ഞ വർഷം അവസാനം തിയേറ്ററുകളിലെത്തിയ ഫാലിമി വലിയ വിജയമാണ് നേടിയത്.

Read More Entertainment Stories Here

Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: