/indian-express-malayalam/media/media_files/vaST4s0gnrPWdbwOIRwa.jpg)
Photos: Suhani Bhatnagar / Instagram, Aamir Khan / Varinder Chawla
2016ൽ പുറത്തിറങ്ങിയ ദംഗൽ എന്ന ചിത്രത്തിൽ, ആമിർ ഖാനൊടൊപ്പം ബബിത ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ താരമാണ് സുഹാനി ഭട്‌നഗർ. ശനിയാഴ്ച 19 കാരിയായ സുഹാനി മരണപ്പെട്ടെന്ന വാർത്ത വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. നടിയുടെ മരണത്തിനു പിന്നാലെ അപൂർവ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് ബാധിച്ചാണ് സുഹാനി മരണപ്പെട്ടതെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു.
രോഗവിവരം മാധ്യമങ്ങളുമായി പങ്കുവയ്ക്കവെ, ആമിർ ഖാനെ, സുഹാനിയുടെ രോഗവിവരം അറിയിച്ചില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. "ആമിർ സാർ അവളെ എപ്പോഴും വിളിക്കുമായിരുന്നു. അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. ഞങ്ങൾ ഒരിക്കലും അദ്ദേഹത്തോട് രോഗത്തെപ്പറ്റി സംസാരിച്ചിട്ടില്ല. ഞങ്ങൾ ആരെയും അറിയിച്ചില്ല. ഞങ്ങൾ വല്ലാതെ അസ്വസ്ഥരായിരുന്നു. അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചിരുന്നെങ്കിൽ, അദ്ദേഹം ഓടിയെത്തുമായിരുന്നു," സുഹാനിയുടെ അമ്മ പറഞ്ഞു.
സുഹാനിയുടെ മരണത്തിൽ ദുഃഖം പങ്കുവച്ച്, ആമിർ ഖാൻ്റെ പ്രൊഡക്ഷൻ ഹൗസ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. "ഞങ്ങളുടെ സുഹാനിയുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. അമ്മ പൂജാജീക്കും മറ്റുകുടുംബാംഗങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം. ഇത്രയും കഴിവുള്ള ഒരു പെൺകുട്ടി, ടീം പ്ലെയർ, സുഹാനി ഇല്ലായിരുന്നെങ്കിൽ ദംഗൽ പൂർണ്ണമാകില്ലായിരുന്നു. സുഹാനി, നീ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഒരു നക്ഷത്രമായി നിലനിൽക്കും," പ്രൊഡക്ഷൻ ഹൗസ് എക്സിൽ പങ്കുവച്ചു.
ആമിറിനെ കൂടാതെ, നിതേഷ് തിവാരി, ഫാത്തിമ സന ഷെയ്ഖ്, സൈറ വസീം, സന്യ മൽഹോത്ര എന്നിവരും സുഹാനിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.
അപൂർവ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് രോഗത്തെ തുടർന്നാണ് സുഹാനിയുടെ അകാല വിയോഗം എന്ന് താരത്തിന്റെ മാതാപിതാക്കൾ മാധ്യമങ്ങളെ അറിയിച്ചിരുന്നു. രണ്ടുമാസം മുൻപ് രോഗം ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നതായും, 10 ദിവസം എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും കുടംബം വെളിപ്പെടുത്തി.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.