scorecardresearch

വേട്ടയ്യനായി താരങ്ങൾ കൈപ്പറ്റിയ പ്രതിഫലമിങ്ങനെ

വേട്ടയ്യനിൽ അമിതാഭ് ബച്ചനെക്കാൾ 17 മടങ്ങ് കൂടുതൽ പ്രതിഫലം രജനിയ്ക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്

വേട്ടയ്യനിൽ അമിതാഭ് ബച്ചനെക്കാൾ 17 മടങ്ങ് കൂടുതൽ പ്രതിഫലം രജനിയ്ക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്

author-image
Entertainment Desk
New Update
Vettaiyan Salaries Rajinikanth Amitabh Bachchan Fahadh Faasil Rana Daggubati Manju Warrier

Vettaiyan Salaries: Here’s how much money Rajinikanth, Amitabh Bachchan, Fahadh Faasil, Rana Daggubati, and Manju Warrier got

Vettaiyan Salaries: രജനികാന്തിൻ്റെ കരിയറിലെ 170-ാമത്തെ ചിത്രമായ വേട്ടയ്യൻ 2024 ഒക്‌ടോബർ പത്തിനാണ് തിയേറ്ററുകളിലെത്തിയത്. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വേട്ടയ്യൻ. മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിരുന്നു.  ടി ജെ ജ്ഞാനവേൽ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. 

Advertisment

വേട്ടയ്യനായി താരങ്ങൾ വാങ്ങിയ ശബളമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഈ ആക്ഷൻ-ഡ്രാമയ്ക്ക് അമിതാഭ് ബച്ചനേക്കാൾ 17 മടങ്ങ് കൂടുതൽ പ്രതിഫലം രജനികാന്തിനു ലഭിച്ചു എന്നാണ് റിപ്പോർട്ട്. ഫഹദ് ഫാസൽ, റാണ ദഗ്ഗുബാട്ടി, മഞ്ജു വാര്യർ എന്നിവർ ചിത്രത്തിനായി കൈപ്പറ്റിയ പ്രതിഫല വിവരങ്ങൾ അറിയാം.

എസ്‌പി അജിത് ഐപിഎസായി രജനീകാന്ത് എത്തുമ്പോൾ ഡിജിപി സത്യദേവ് പാണ്ഡെ എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിച്ചത്. രജനീകാന്തിന്റെ ഭാര്യയുടെ വേഷമാണ് മഞ്ജുവാര്യർക്ക്. 

വേട്ടയാനിൽ താരങ്ങളുടെ പ്രതിഫല കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് അതിലെ പ്രധാന അഭിനേതാക്കൾ തമ്മിലുള്ള ശമ്പളത്തിലെ അസമത്വമാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടു പ്രകാരം,  രജനികാന്തിന് 125 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. അതേസമയം, അമിതാഭ് ബച്ചന് ലഭിച്ചതാവട്ടെ 7 കോടി രൂപയാണ്. അമിതാഭ് ബച്ചനെക്കാൾ 17 മടങ്ങ് കൂടുതൽ പ്രതിഫലം രജനിയ്ക്ക് ലഭിച്ചു എന്നു റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. 

Advertisment

അതേസമയം, ഫഹദ് ഫാസിലിന് 4 കോടി രൂപയ്ക്ക് അടുത്താണ് പ്രതിഫലം നൽകിയതെന്നും റിപ്പോർട്ട് പറയുന്നു. മഞ്ജു വാര്യർ മൂന്നു കോടിയും റാണ ദഗ്ഗുബാട്ടി 3 കോടിയും കൈപ്പറ്റിയപ്പോൾ റിതിക സിംഗിന് പ്രതിഫലമായി ലഭിച്ചത്  25 ലക്ഷം രൂപയാണ്.

Read More

Manju Warrior Rana Daggubati Rajnikanth Amitabh Bachchan Fahadh Faasil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: