scorecardresearch

ഒരു പ്രമുഖന്റെ ഭാര്യയിൽ നിന്ന് സ്റ്റോക്കിങ് നേരിട്ടു; വീട്ടിൽ അതിക്രമിച്ചു കയറി: വരുൺ ധവാൻ

ഒരു പുരുഷനായ തനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ സ്ത്രീകൾ എന്തൊക്കെ നേരിടുന്നുണ്ടാകാമെന്ന് വരുൺ ധവാൻ പറഞ്ഞു

ഒരു പുരുഷനായ തനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ സ്ത്രീകൾ എന്തൊക്കെ നേരിടുന്നുണ്ടാകാമെന്ന് വരുൺ ധവാൻ പറഞ്ഞു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Varun Dhawan

ചിത്രം: ഇൻസ്റ്റഗ്രാം

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വരുൺ ധവാൻ. പുതിയ ചിത്രമായ 'ബേബി ജോണി'ന്റെ പ്രേമോഷൻ തിരക്കിലാണ് താരം ഇപ്പോൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ ഒരു ആരാധികയിൽ നിന്നു നേരിട്ട ദുരനുഭവം വരുൺ തുറന്നു പറഞ്ഞിരുന്നു.

Advertisment

രൺവീർ അലാബാദിയയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് പ്രമുഖനായ ഒരാളുടെ ഭാര്യയിൽ നിന്ന് തനിക്ക് സ്റ്റോക്കിങ് നേരിടേണ്ടി വന്നുവെന്ന് താരം വെളിപ്പെടുത്തിയത്. 'ആ സ്ത്രീ ശക്തനായ ഒരാളുടെ ഭാര്യയായിരുന്നു. അവർ ആരാണെന്ന്​ എനിക്ക് വെളിപ്പെടുത്താനാകില്ല. പക്ഷെ ശക്തമായ ഒരാളുടെ ഭാര്യയാണെന്ന് മാത്രം പറയാം. ആരോ എന്റെ പോരിൽ അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. 

അവർക്ക് എന്റെ കുടുംബത്തെ കുറിച്ച് എല്ലാം അറിയാമായിരുന്നു. ഞാൻ അവർക്കായി എന്റെ കുടുംബത്തെ പോലും ഉപേക്ഷിക്കുമെന്നായിരുന്നു അവർ കരുതിയിരുന്നത്. ഒരു ദിവസം ഒരാളുമായി അവർ എന്റെ വീട്ടിലേക്ക് കയറിവന്നു. ഞാൻ പൊലീസിനെ വിളിച്ചു. വനിതാ പൊലീസൊക്കെ എത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്,' വരുൺ പറഞ്ഞു. ഒരു പുരുഷനായ തനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ സ്ത്രീകൾ എന്തൊക്കെ നേരിടുന്നുണ്ടാകാമെന്ന് വരുൺ ധവാൻ പറഞ്ഞു.

'മൈ നെയിം ഈസ് ഖാന്‍' എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമയിലെത്തിയ വരുൺ ധവാൻ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍' എന്ന സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിക്കുന്നത്. ബദലാപൂർ, ദിൽവാലെ, എ ബി സി ഡി 2, മേ തേരാ ഹീറോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വരുൺ അഭിനയിച്ചിട്ടുണ്ട്. 

Advertisment

Read More

Varun Dhawan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: