/indian-express-malayalam/media/media_files/4jyDo0pMkemreTudPwf5.jpg)
ബോളിവുഡ് താരം വരുൺ ധവാനും നടാഷ ദലാലിനും മകൾ പിറന്നു. ജൂൺ 3 തിങ്കളാഴ്ചയായിരുന്നു കുഞ്ഞിന്റെ ജനനം. മകൾ പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് വരുൺ. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും വരുൺ കുറിച്ചു.
തിങ്കളാഴ്ച രാത്രി മുംബൈയിലെ ഹിന്ദുജ ആശുപത്രിക്ക് പുറത്ത് പാപ്പരാസികളുമായി വരുണിൻ്റെ പിതാവും ചലച്ചിത്ര നിർമ്മാതാവുമായ ഡേവിഡ് ധവാൻ സന്തോഷവാർത്ത പങ്കുവെച്ചു.
മൂന്ന് വർഷം മുൻപ്, അരുണും നടാഷയും വിവാഹിതരായത്. കുട്ടിക്കാലം മുതൽ തന്നെ പരിചയക്കാരാണ് ഇരുവരും. എന്നാൽ തങ്ങളുടെ പ്രണയ ബന്ധം ഇരുവരും വർഷങ്ങളോളം രഹസ്യമാക്കി വച്ചു.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സംവിധായകൻ നിതേഷ് തിവാരിയുടെ ബവൽ എന്ന ചിത്രത്തിലാണ് വരുൺ അവസാനമായി അഭിനയിച്ചത്. സാമന്ത റൂത്ത് പ്രഭുവിനൊപ്പം ഹോളിവുഡ് പരമ്പരയായ ‘സിറ്റാഡൽ’എന്ന പ്രൊജക്റ്റിലും വരുൺ അഭിനയിച്ചിട്ടുണ്ട്.
Read More Entertainment Stories Here
- കൂട നിറയെ മാമ്പഴവും പൂക്കളും; പ്രിയപ്പെട്ട സുചിയ്ക്ക് ജന്മദിനാശംസകളുമായി മോഹൻലാൽ
- സിനിമയിൽ അവസരം കിട്ടിത്ത ചില പൊട്ടന്മാർ നിരൂപകരായിട്ടുണ്ട്: ജോയ് മാത്യു
- അടിച്ച് കേറി ജോസേട്ടൻ, ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളം സിനിമ; ആ രാജ്യത്തെ റെക്കോർഡ് ഇനി ടർബോയ്ക്ക്
- കള്ളക്കളീം കുത്തിത്തിരിപ്പും, ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം; മകനൊപ്പം ഗെയിം കളിച്ച് നവ്യ
- എന്നെ ആ സിനിമയിൽനിന്ന് മാറ്റണമെന്ന് പൃഥ്വിരാജ് പറഞ്ഞിട്ടില്ല: ആസിഫി അലി
- വേർപിരിയിൽ വാർത്തകൾക്കിടയിൽ നിഗൂഢത ഒളിപ്പിച്ച് മലൈകയും അർജുനും, പോസ്റ്റ് ശ്രദ്ധനേടുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us