scorecardresearch

ഇനി സംവിധായകന്റെ റോൾ; സൂപ്പർഹീറോ ചിത്രവുമായി ഉണ്ണി മുകുന്ദൻ

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്

author-image
Entertainment Desk
New Update
Unni Mukundan, Unni Mukundan Directorial Debut

ചിത്രം: ഇൻസ്റ്റഗ്രാം

ചലച്ചിത്ര സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കാൻ നടൻ ഉണ്ണി മുകുന്ദൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് ഉണ്ണി സംവിധായകനാകുന്നത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.

Advertisment

സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദൻ സംവിധായകനാകുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. തന്റെ ആദ്യ ചിത്രം ഒരു 'സൂപ്പർഹീറോ മൂവി' ആയിരിക്കുമെന്നും താരം പ്രഖ്യാപിച്ചു. ഉണ്ണി തന്നെയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. മലയാളത്തിന് പുറമേ മറ്റു ഇന്ത്യൻ ഭാഷകളിലും ചിത്രം പുറത്തിറക്കാനാണ് തീരുമാനം.

തന്നിലെ കുട്ടി, ഇതിഹാസങ്ങളിൽ വിശ്വസിച്ചാണ് വളർന്നതെന്നും, നായകന്മാരെ കണ്ടത് പുസ്തകങ്ങളിലും സിനിമകളിലും നാടോടി കഥകളിലും മാത്രമായിരുന്നില്ല, തന്റെ സ്വപ്നങ്ങളിൽ കൂടി ആയിരുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന തെലുങ്ക് സിനിമ പൂർത്തിയാക്കിയ ശേഷം സിനിമയുടെ ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഉണ്ണി പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ കുറിപ്പ്

"ഇതിഹാസങ്ങളിൽ വിശ്വസിച്ചാണ് എന്നിലെ കുട്ടി വളർന്നത്. ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും മാന്ത്രികതയുടെയും കഥകളിലേക്ക് ആകർഷിക്കപ്പെട്ടു. പുസ്തകങ്ങളിലും സിനിമകളിലും നാടോടി കഥകളിലും ചെറിയ ആക്ഷൻ കഥാപാത്രങ്ങളിലും മാത്രമായിരുന്നില്ല, എന്റെ സ്വപ്നങ്ങളിലും ഞാൻ എന്റെ നായകന്മാരെ കണ്ടെത്തിയിരുന്നു.

Advertisment

സൂപ്പർഹീറോകളുടെ കാലഘട്ടത്തിലാണ് ഞാൻ വളർന്നത്. പലപ്പോഴും അവയെ ഐതിഹാസികമെന്നും, കെട്ടുകഥകളെന്നും, യാഥാർഥ്യബോധമില്ലാത്തതെന്നും പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. ഞാൻ തികഞ്ഞൊരു ദിവാസ്വപ്നം കാണുന്നവനായി മാറി. എനിക്ക് ഈ സൂപ്പർഹീറോകൾ ചലിക്കുന്ന പ്രതീക്ഷയായിരുന്നു. ഞാനൊരു ഹീറോയാണെന്ന് അവർ എന്നെ തോന്നിപ്പിച്ചു. അവരുടെ ധീരകൃത്യങ്ങൾ എന്റെ സ്വപ്നങ്ങളിൽ പ്രതിഫലിച്ചു. 

ആ കുട്ടി, ഒരിക്കലും വളർന്നില്ല. അതിലുപരി, സ്വപ്നം കാണുന്നതും അവൻ ഒരിക്കലും ഉപേക്ഷിച്ചില്ല. ഇന്ന് അവൻ നിശബ്ദമായി അഭിമാനകരമായ ഒരു പുതിയ ചുവടുവെപ്പ് നടത്തുകയാണ്. വർഷങ്ങളായി അവന്റെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഒരു കഥ പറയാൻ. അതെ, ഞാൻ എന്റെ ആദ്യത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്യുകയാണ്. ഒരു സൂപ്പർ ഹീറോയുടെ കഥ. അത് എന്റെ മാത്രം സ്വന്തമായ കഥയാണ്. സ്നേഹവും അത്ഭുതവും, ഒരുകാലത്ത് ആകാശത്തേക്ക് നോക്കാനും ആകാശം ഒരു പരിധിയല്ലെന്ന് വിശ്വസിക്കാനും എന്നെ പ്രേരിപ്പിച്ച എല്ലാമെല്ലാം ചേർത്ത് പണിത, രൂപം കൊള്ളുന്ന ഒരു സ്വപ്നമാണത്.

നിർമ്മാണം : ശ്രീ ഗോകുലം മൂവീസ്. ഗോകുലം ഗോപാലൻ സർ.
സഹ നിർമ്മാതാക്കൾ: വി. സി. പ്രവീൺ, ബൈജു ഗോപാലൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണേട്ടൻ.
തിരക്കഥ: മാവെറിക് മിഥുൻ മാനുവൽ തോമസ്.

എന്റെ തെലുങ്ക് കമ്മിറ്റ്മെന്റ് പൂർത്തിയാക്കി എല്ലാ പ്രമുഖ ഇന്ത്യൻ ഭാഷകളിലും വരുന്ന ഈ മലയാള സിനിമയുടെ ജോലികൾ ആരംഭിക്കും. നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഉൾപ്പെടുത്തുക. സ്വപ്നം കാണുക."- ഉണ്ണി മുകുന്ദൻ.

Read More:

Film Director Gokulam Group Unni Mukundan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: