/indian-express-malayalam/media/media_files/2025/05/05/y6NPqqV29loVxc6cEUTC.jpg)
New Malayalam OTT Release
malayalam Latest OTT Release Date & Platform: വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഈ ആഴ്ച കാണാൻ സാധിക്കുന്ന ഏതാനും മലയാള മലയാള ചിത്രങ്ങളുണ്ട്. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന മരണമാസ്സ്, ചാൾസ് ജോസഫ് സംവിധാനം ചെയ്ത സമാറ, നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ സംവിധാനം ചെയ്ത ഔസേപ്പിന്‍റെ ഒസ്യത്ത്, നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ബ്രോമാൻസ് എന്നിവയാണ് ഈ ആഴ്ച ഒടിടിയിൽ കാണാവുന്ന പ്രധാന ചിത്രങ്ങൾ.
Maranamass Ott: മരണമാസ്സ് ഒടിടി
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന മരണമാസ്സിന്റെ ഒടിടിയിലേയ്ക്ക്. വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.
സോണി ലിവിലൂടെയാണ് മരണമാസ്സ് ഒടിടിയിലെത്തുന്നത്. മേയ് 15ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും
Bromance OTT: ബ്രോമാൻസ്
അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ്അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ബ്രോമാൻസ് ഇപ്പോൾ ഒടിടിയിൽ കാണാം. അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്ത ചിത്രമാണിത്. അരുൺ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. എഡിറ്റിങ് ചമൻ ചാക്കോ, ക്യാമറ അഖിൽ ജോർജ് എന്നിവരാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
Ouseppinte Osiyathu OTT: ഔസേപ്പിന്‍റെ ഒസ്യത്ത്
വിജയരാഘവൻ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രത്തിൽ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ശരത്ചന്ദ്രൻ ആർ.ജെ ആണ് ഔസേപ്പിന്‍റെ ഒസ്യത്തിന്റെ സംവിധായകൻ.
മെയ്ഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഫസൽ ഹസൻ രചനയും അരവിന്ദ് കണ്ണാ ബിരൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ബി. അജിത് കുമാറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം കാണാം.
Samara OTT: സമാറ ഒടിടി
ചാൾസ് ജോസഫ് സംവിധാനം ചെയ്ത റഹ്മാൻ, ഭരത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'സമാറ.' ബിനോജ് വില്ല്യ, സഞ്ജന ദീപു, രാഹുൽ മാധവ്, വിവിയ ശാന്ത്, ഗോവിന്ദ് കൃഷ്ണ, മിർ സർവാർ, ദിനേശ് ലാംബ, ടിനിജ് വില്ല്യ, വീർ ആര്യൻ, നീതു ചൗധരി, സോണാലി സുഡാൻ തുടങ്ങിയരും വേഷമിട്ട ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്.
പീക്കോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം. കെ. സുഭാകരൻ, അനുജ് വർഗീസ് വില്ല്യാദത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗോപി സുന്ദർ സംഗീതവും സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും ആർ. ജെ. പപ്പൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. മനോരമ മാക്സിൽ ചിത്രം കാണാം.
Read More:
- ഞാൻ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല, പറഞ്ഞത് ആരെപ്പറ്റിയാണെന്ന് അയാൾക്കു തന്നെ അറിയാം: ലിസ്റ്റിൻ സ്റ്റീഫൻ
- മഹാപാപം ചെയ്യരുത്; ലിസ്റ്റിൻ സ്റ്റീഫനെതിരെ വീണ്ടും സാന്ദ്രാ തോമസ്
- മലയാള നടന്മാരെയെല്ലാം സംശയനിഴലിലാക്കുന്ന പരാമർശം; ലിസ്റ്റിനെ സംഘടനയിൽ നിന്ന് പുറത്താക്കണം: സാന്ദ്രാ തോമസ്
- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ നടൻ നിവിൻ പോളിയോ?
- വീണ്ടും ക്യാമറയെടുത്ത് മമ്മൂക്ക; 'ഹി ഈസ് ബാക്ക്' എന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.