scorecardresearch

ഞാൻ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല, പറഞ്ഞത് ആരെപ്പറ്റിയാണെന്ന് അയാൾക്കു തന്നെ അറിയാം: ലിസ്റ്റിൻ സ്റ്റീഫൻ

ദിലീപിന്റെ പുതിയ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഔദ്യോഗിക ലോഞ്ചിനിടെ ലിസ്റ്റിൻ നടത്തിയ പ്രസ്താവനയാണ് നിലവിലെ ചർച്ചകൾക്ക് വഴിയൊരുക്കിയത്

ദിലീപിന്റെ പുതിയ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഔദ്യോഗിക ലോഞ്ചിനിടെ ലിസ്റ്റിൻ നടത്തിയ പ്രസ്താവനയാണ് നിലവിലെ ചർച്ചകൾക്ക് വഴിയൊരുക്കിയത്

author-image
Entertainment Desk
New Update
Listin Stephen Nivin Pauly

ലിസ്റ്റിൻ സ്റ്റീഫൻ, നിവിൻ പോളി | ചിത്രം :ഇൻസ്റ്റഗ്രാം

മലയാള സിനിമയിലെ  ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന വലിയ ചർച്ചകൾക്കാണ് മലയാള സിനിമയിൽ തിരികൊളുത്തിയത്.  നടൻ ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നുമാണ് പ്രമുഖ നടൻ ആരെന്നു വെളിപ്പെടുത്താതെ ലിസ്റ്റിൻ പറഞ്ഞത്.

Advertisment

‘'മലയാളസിനിമയിൽ വന്നിട്ട് 10-15  വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിലേക്ക് ഇന്നു തിരി കൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരി കൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും," ദിലീപിന്റെ പുതിയ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഔദ്യോഗിക ലോഞ്ചിനിടെ ലിസ്റ്റിൻ നടത്തിയ പ്രസ്താവനയാണ് നിലവിലെ ചർച്ചകൾക്ക് വഴിയൊരുക്കിയത്.

പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ലിസ്റ്റിന്റെ പരസ്യ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന പ്രതികരണവുമായി സോഷ്യൽ മീഡിയയിലൂടെ നിർമ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ നടന്മാരെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് നിർമ്മാതാവിന്റെ പരാമർശം എന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സാന്ദ്ര പറഞ്ഞിരുന്നു. 

അതേസമയം, നിവിൻ പോളിയെ കുറിച്ചാണ് ലിസ്റ്റിന്റെ പരാമർശം എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന നിവിൻ പോളി നായകനായ ‘ബേബി ​ഗേൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ലിസ്റ്റിന്റെ പരാമർശത്തിനു പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്.

Advertisment

എന്നാൽ താൻ നടൻ നിവിൻ പോളിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് ലിസ്റ്റിൻ തന്നെ ഇപ്പോൾ മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുയാണ്. 

"ഞാൻ ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല, പറഞ്ഞത് ആരെപ്പറ്റിയാണെന്ന് അയാൾക്കു തന്നെ അറിയാം. നിവിൻ പോളിയാണ് ആ താരം എന്ന് ഞാൻ പറഞ്ഞിട്ടില്ല. മറ്റുള്ളവർ പറയുന്നതിന് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഞാൻ പറഞ്ഞ കാര്യത്തിനു മാത്രമേ എനിക്ക ഉത്തരവാദിത്തം ഉള്ളൂ" എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. 

"നടന്മാർക്ക് ഫാൻസ് ഉണ്ട് നിർമാതാവിന് ഫാൻസ് ഇല്ല. ആരുടെയെങ്കിലും പേര് പറഞ്ഞാൽ കാര്യം അറിയാതെ ആളുകൾ ഓരോന്ന് എഴുതിവിടും. ആർട്ടിസ്റ്റിനെ പിന്തുണയ്ക്കാൻ ആളുണ്ടാകും അവിടെ ദുർബലനാകുന്നത് പ്രൊഡ്യൂസർ ആണ്." എന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.

Read More:

Malayalam Movie Nivin Pauly Listin Stephen

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: