scorecardresearch

മലയാള നടന്മാരെയെല്ലാം സംശയനിഴലിലാക്കുന്ന പരാമർശം; ലിസ്റ്റിനെ സംഘടനയിൽ നിന്ന് പുറത്താക്കണം: സാന്ദ്രാ തോമസ്

ലിസ്റ്റിൻ സ്റ്റീഫനെ പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു

ലിസ്റ്റിൻ സ്റ്റീഫനെ പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു

author-image
Entertainment Desk
New Update
Listin Stephen

ചിത്രം: ഇൻസ്റ്റഗ്രാം

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന വലിയ ചർച്ചകൾക്കാണ് സിനിമ മേഖലയിൽ തുടക്കം കുറിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്നായിരുന്നു ലിസ്റ്റിന്റെ പ്രസ്താവന. ലിസ്റ്റിൻ പറഞ്ഞ നടൻ എന്ന തരത്തിൽ മലയാളത്തിലെ നിരവധി പ്രമുഖ നടന്മാരുടെ പേരുകൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
 
പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ലിസ്റ്റിന്റെ പരസ്യ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്ന പ്രതികരണവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാന് സാന്ദ്രാ തോമസ്. മലയാള സിനിമയിലെ നടന്മാരെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് നിർമ്മാതാവിന്റെ പരാമർശം എന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സാന്ദ്ര പറഞ്ഞു.

Advertisment

ലിസ്റ്റിൻ സ്റ്റീഫനെ പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു. തന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച ആർജ്ജവം ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനും സംഘടനാ നേതൃത്വം കാണിക്കണമെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

"ഫിലിം പ്രൊഡ്യൂസർസ് അസോസിയേഷൻ ഭാരവാഹിക്കും അസോസിയേഷനിൽ വിശ്വാസമില്ലാതായോ? സിനിമ സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനം സിനമക്കകത്തു ഉണ്ടാകുന്ന പ്രശ്നങ്ങളെ രമ്യതയിൽ പരിഹരിക്കുക എന്നുള്ളതാണ്. എന്നാൽ ഇന്നലെ ഒരു പൊതുവേദിയിൽ വെച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികൂടിയായ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് നടത്തിയ പ്രസ്താവന അനുചിതവും സംഘടനാചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. 

ചിത്രം: ഫേസ്ബുക്ക്/ സാന്ദ്രാ തോമസ്

മലയാള സിനിമക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകൾ നടത്തുന്ന ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഭാരവാഹിത്തത്തിൽ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണം. എനിക്കുണ്ടായ വ്യക്തിപരമായ വിഷയത്തിൽ രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായി ഞാൻ മുന്നോട്ട് പോയപ്പോൾ എന്നെ സസ്‌പെൻഡ് ചെയ്യാൻ കാണിച്ച (കോടതിയിൽ നിലനിന്നില്ല എങ്കിൽപ്പോലും) പ്രൊഡ്യൂസഴ്സ് അസോസിയേഷൻ നേതൃത്വം ശ്രീ ലിസ്റ്റിൻ സ്റ്റീഫനെ പുറത്താക്കാനുള്ള ആർജ്ജവം കാണിക്കണം. കൂടാതെ ഉന്നതബോഡി എന്ന നിലയിൽ കേരളാ ഫിലിം ചേംബർ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," - സാന്ദ്രാ തോമസ്.

Advertisment

Read More

Controversy Film Producers Malayalam Film Industry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: