scorecardresearch

2 ഭാര്യമാർ, 4 മക്കൾ, 10 ഫ്ളാറ്റുകൾ, അർമാൻ മാലിക് ചില്ലറക്കാരനല്ല; ആസ്തി എത്രയെന്നറിയാമോ?

10 ഫ്ലാറ്റുകളിൽ 4 എണ്ണം അർമാന്റെ ഭാര്യമാർക്കും കുട്ടികൾക്കുമുള്ളതാണ്, 6 ഫ്ളാറ്റുകളിൽ ജീവനക്കാരെ താമസിപ്പിച്ചിരിക്കുകയാണ്. അർമാൻ മാലിക് തൻ്റെ ജീവനക്കാരെ കുടുംബത്തെപ്പോലെയാണ് പരിഗണിക്കുന്നത്

10 ഫ്ലാറ്റുകളിൽ 4 എണ്ണം അർമാന്റെ ഭാര്യമാർക്കും കുട്ടികൾക്കുമുള്ളതാണ്, 6 ഫ്ളാറ്റുകളിൽ ജീവനക്കാരെ താമസിപ്പിച്ചിരിക്കുകയാണ്. അർമാൻ മാലിക് തൻ്റെ ജീവനക്കാരെ കുടുംബത്തെപ്പോലെയാണ് പരിഗണിക്കുന്നത്

author-image
Entertainment Desk
New Update
Armaan Malik Lifestyle Net worth

ബിഗ് ബോസ് ഒടിടി മൂന്നിലെ  ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് യൂട്യൂബർ അർമാൻ മാലിക്. ഭാര്യമാരായ പായലിനും കൃതികയ്ക്കുമൊപ്പം  ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയ അർമാൻ ആദ്യം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദശലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബർമാരിൽ ഒരാളാണ് അർമാൻ. 

Advertisment

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനും സമ്പന്നനുമായ യൂട്യൂബർമാരിൽ ഒരാൾ എന്ന വിശേഷണവും അർമാൻ മാലിക്കിന് ഇണങ്ങും. രണ്ടര വർഷത്തെ യൂട്യൂബ് യാത്ര കൊണ്ട് അതിസമ്പന്നനായി മാറുകയായിരുന്നു അർമാൻ. അർമാന്റെ ഫാൻസി ലൈഫ്‌സ്‌റ്റൈൽ, 2 ഭാര്യമാർ, ആസ്തി എന്നിവയെക്കുറിച്ച് കൂടുതൽ അറിയാം. 

വളരെ ആഡംബരപൂർണ്ണമായ ജീവിതമാണ് അർമാൻ നയിക്കുന്നത്. 7.61 ദശലക്ഷത്തിലധികം വരിക്കാരുള്ള അർമാന്റെ യൂട്യൂബിൽ ഇതിനകം 1200ൽ ഏറെ വീഡിയോകൾ പബ്ലിഷ് ചെയ്തുകഴിഞ്ഞു. മാലിക് വ്ലോഗ്സ് (@armaanmalik2154) എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലെ ഓരോ വീഡിയോയ്ക്കും ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇള്ളത്. ഫാമിലി ഫിറ്റ്‌നസ്, ചിരായു പായൽ മാലിക്, മാലിക് ഫാമിലി വ്‌ളോഗ്സ്, നമ്പർ 1 റെക്കോർഡുകൾ, മാലിക് കിഡ്‌സ്, മാലിക് ഫിറ്റ്‌നസ് വ്ളോഗ് എന്നിവയുൾപ്പെടെയുള്ള അർമാന്റെ മറ്റു യൂട്യൂബ് ചാനലുകളും വളരെ പോപ്പുലറാണ്. 

Advertisment

ബിഗ് ബോസിനു മുൻപായി, സിദ്ധാർത്ഥ് കാനൻ്റെ ഷോയിൽ തൻ്റെ രണ്ട് ഭാര്യമാരായ കൃതികയ്ക്കും പായൽ മാലിക്കും ഒപ്പം പ്രത്യക്ഷപ്പെട്ടപ്പോൾ ജീവിതം കടന്നുപോയ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഇന്നത്തെ നിലയിലാകാനുള്ള കഠിനാധ്വാനത്തെക്കുറിച്ചും അർമാൻ സംസാരിച്ചിരുന്നു. 

1988 ഡിസംബർ 15ന് ഹരിയാനയിലെ ഹിസാറിലാണ് അർമാൻ ജനിച്ചത്. 35കാരനായ അർമാന്റെ ആദ്യഭാര്യ പായൽ ആണ്. പോക്കറ്റിൽ 2000 രൂപയുമായി ഹരിയാനയിൽ നിന്ന് ഡൽഹിയിലെത്തിയ അർമാൻ മാലിക് ബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ പായലിനെ പരിചയപ്പെടുകയായിരുന്നു. ഇരുവരും പ്രണയത്തിലാവുകയും 2011ൽ വിവാഹിതരാവുകയും ചെയ്തു.

പിന്നീട് പായലിന്റെ സുഹൃത്തായ കൃതികയെ കൂടി അർമാൻ വിവാഹം കഴിക്കുകയായിരുന്നു.  അർമാൻ കൃതികയെ വിവാഹം കഴിച്ചതോടെ പായലുമായുള്ള ബന്ധം വഷളാവുകയും ഇരുവരും വേർപിരിയുകയും ചെയ്തു. എന്നിരുന്നാലും, കാലക്രമേണ, ഇരുവരും അനുരഞ്ജനത്തിലായി, ഇപ്പോൾ അവർ മൂന്ന് പേരും മക്കളോടൊപ്പം ഒരുമിച്ചാണ് താമസം. ചിരായു മാലിക്, സായിദ് മാലിക്, അയാൻ മാലിക്, തുബ മാലിക് എന്നിവരാണ് മക്കൾ. 

ഷോയിൽ, അർമാൻ മാലിക്കിനോട് ആസ്തിയെക്കുറിച്ച് ചോദിച്ചപ്പോൾ ഏതാണ്ട് 200 കോടിയ്ക്ക് അടുത്തുവരുമെന്നാണ് അർമാൻ വെളിപ്പെടുത്തിയത്. യൂട്യൂബിലൂടെ വെറും 2.5 വർഷം കൊണ്ടാണ് ഇതിന്റെ നല്ലൊരു പങ്കും സമ്പാദിച്ചതെന്നും അർമാൻ കൂട്ടിച്ചേർത്തു. കോവിഡ് സമയത്ത് തൻ്റെ പക്കൽ 35,000 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അർമാൻ വെളിപ്പെടുത്തി. ആ സമയത്ത് ടിക് ടോക്കിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ടിക് ടോക്കിലൂടെ പ്രതിമാസം 2 ലക്ഷം രൂപ ലഭിച്ചു തുടങ്ങിയപ്പോഴാണ് തൻ്റെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതും യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അക്കൗണ്ടുകൾ എടുത്തതും എന്നാണ് അർമാൻ പറയുന്നത്. 

10 ഫ്ലാറ്റുകൾ സ്വന്തമാക്കിയതായും അർമാൻ വെളിപ്പെടുത്തി, അതിൽ 4 എണ്ണം തൻ്റെ ഭാര്യമാർക്കും കുട്ടികൾക്കുമുള്ളതാണ്, 6 എണ്ണം തൻ്റെ ജീവനക്കാർക്കുള്ളതാണ്. അർമാൻ മാലിക് തൻ്റെ ജീവനക്കാരെ കുടുംബത്തെപ്പോലെയാണ് പരിഗണിക്കുന്നത്.  ഷൂട്ടിംഗിനായി അർമാന് പ്രത്യേകമൊരു സ്റ്റുഡിയോയും ഉണ്ട്. അർമാന്റെ ടീമിൽ 6 എഡിറ്റർമാർ, 2 ഡ്രൈവർമാർ, 4 സഹായികൾ, 9 ജോലിക്കാർ എന്നിവരുമുണ്ട്. 

45,000 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള ഒരു ഫാമും അർമാന് സ്വന്തമായിട്ടുണ്ട്. അഞ്ചു വെറ്റിനറി ഡോക്ടർമാരെയും ആറു പണിക്കാരെയും ഫാമിലെ മൃഗങ്ങളെ പരിപാലിക്കാനായി അർമാൻ നിയോഗിച്ചിരിക്കുന്നു. 

യൂട്യൂബ് വ്ളോഗുകൾക്കു പുറമെ സ്വന്തമായി പാടിയും അഭിനയിച്ചും റെക്കോർഡ് ചെയ്തും മ്യൂസിക് ആൽബങ്ങളും അർമാൻ നിർമ്മിക്കാറുണ്ട്. ഒരു ഫോർച്ച്യൂണർ, മഹീന്ദ്ര എച്ച് യുവി, ഓഡി, സ്കോപ്പിയോ എന്നിവയാണ് അർമാന്റെ സ്വകാര്യ ശേഖരത്തിലുള്ള വാഹനങ്ങൾ.

Read More

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: