/indian-express-malayalam/media/media_files/MrxheCZyjSzhbS5EBzv4.jpg)
മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഈ അഭിമാനതാരങ്ങൾ ഇടതും വലതും നിന്ന് നിങ്ങൾക്കൊപ്പം ഒരു ചിത്രത്തിനു പോസ് ചെയ്താലോ? 'മില്യൺ ഡോളർ മൊമന്റ്' എന്നാണ് അത്തരമൊരു നിമിഷത്തെ നടൻ ടൊവിനോ തോമസ് വിശേഷിപ്പിക്കുന്നത്.
താരരാജാക്കന്മാർക്ക് ഒപ്പമുള്ള തന്റെ പ്രിയപ്പെട്ടൊരു ചിത്രത്തിനു പിന്നിലെ കഥ പറയുകയാണ് ടൊവിനോ. "ഇത് ഞാൻ വളരെ ആഗ്രഹിച്ച്, ചോദിച്ച്, മേടിച്ച് എടുപ്പിച്ചതാണ്. മലയാളിയുടെ ഒരു ആഗ്രഹമല്ലേ അത്. ഇവരെ ഒന്നിച്ചുകിട്ടുന്ന സന്ദർഭങ്ങൾ വളരെ കുറവാണ്. കിട്ടിയാൽ തന്നെ ഞാനത് ചോദിക്കുന്നതിൽ ഒരു ഔചിത്യക്കുറവില്ലേ? രണ്ടു പേരും വരാവോ, ഞാൻ നടുവിൽ നിന്നൊരു ഫോട്ടോ എടുക്കട്ടെ കെട്ടോ എന്ന്. ഇത്രയും സീനിയേഴ്സായ ആളുകളോട് അങ്ങനെ ആവശ്യപ്പെടുന്നത് ശരിയാണോ? അവർ ഒഫന്റഡ് ആവില്ലേ എന്ന പേടി എനിക്കുണ്ടായിരുന്നു. അങ്ങനെ സിദ്ദിക്കയോട് ഞാൻ ഈ ആഗ്രഹം പറഞ്ഞപ്പോൾ, 'അതിനിപ്പോ എന്താ ഞാൻ ശരിയാക്കി തരാം എന്നു പറഞ്ഞ് മമ്മൂക്കാ, ലാലേ ഇവനിങ്ങനെയൊരു ആഗ്രഹമുണ്ട്' എന്നു പറഞ്ഞ് എന്നെ പിടിച്ചുനിർത്തി എടുത്ത ഫോട്ടോയാണിത്. "
രമേഷ് പിഷാരടിയാണ് ചിത്രം പകർത്തിയത്. "ഈ ചിത്രം ഞാൻ ഫ്രെയിം ചെയ്ത് എന്റെ ലിവിംഗ് റൂമിൽ എന്നേക്കുമായി സൂക്ഷിക്കും," എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ടൊവിനോ കുറിച്ചത്.
അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രമാണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രം. ഡീസന്റായി ഒരുക്കിയ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. തിയേറ്ററിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികർ ആണ് ടൊവിനോയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. ചിത്രത്തിൽ ഭാവനയാണ് നായിക. സൗബിന്‍ ഷാഹിറും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
മലയാളത്തിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയായി ഒരുങ്ങുന്ന ചിത്രമായ ഐഡിന്റിറ്റിയാണ് ടൊവിനോയുടെ മറ്റൊരു പ്രൊജക്റ്റ്. ഫോറെൻസിക്കിന് ശേഷം അഖിൽ പോൾ -അനസ് ഖാൻ - ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. തൃഷ കൃഷ്ണനും ചിത്രത്തിലുണ്ട്. വിനയ് റായ്, മന്ദിര ബേദി, മഡോണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി.
Read More Entertainment Stories Here
- റാഹയ്ക്ക് 30 ജോഡി സ്നീക്കേഴ്സുണ്ട്, അവളത് അണിഞ്ഞുകാണാൻ കാത്തിരിക്കുകയാണ്: രൺബീർ കപൂർ
- സുഭാഷ് കുഴിയില്‍ വീണപ്പോൾ നടന്ന പ്രധാനപ്പെട്ടൊരു കാര്യം ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: ചിദംബരം പറയുന്നു
- മഞ്ഞുമ്മൽ ബോയ്സ്, കുടികാര പൊറുക്കികളിൻ കൂത്താട്ടം; രൂക്ഷ വിമർശനുമായി ജയമോഹൻ
- 'എന്റെ തല, എന്റെ ഫുൾഫിഗർ' അത് മമ്മൂട്ടിയാണ്; മോഹൻലാലിന് കേണൽ പദവി കിട്ടിയത് അയാളിലൂടെ; തുറന്നടിച്ച് ശ്രീനിവാസൻ
- അമ്മാളു അമ്മയ്ക്ക് സ്വപ്ന സാക്ഷാത്കാരം; ആരാധികയെ ചേർത്തു പിടിച്ച് മമ്മൂട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.