scorecardresearch

'എന്റെ തല, എന്റെ ഫുൾഫിഗർ' അത് മമ്മൂട്ടിയാണ്; മോഹൻലാലിന് കേണൽ പദവി കിട്ടിയത് അയാളിലൂടെ; തുറന്നടിച്ച് ശ്രീനിവാസൻ

'സരോജ് കുമാറിൽ' കൂടുതലും മമ്മൂട്ടിയാണുള്ളതെന്നും, രാജീവ് നാഥ് മുഖേനയാണ് മോഹൻലാലിന് കേണൽ പദവി ലഭിച്ചതെന്നും ശ്രീനിവാസൻ

'സരോജ് കുമാറിൽ' കൂടുതലും മമ്മൂട്ടിയാണുള്ളതെന്നും, രാജീവ് നാഥ് മുഖേനയാണ് മോഹൻലാലിന് കേണൽ പദവി ലഭിച്ചതെന്നും ശ്രീനിവാസൻ

author-image
Entertainment Desk
New Update
Mammootty | Mohanlal

മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ

നടൻ, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങി കൈവച്ച മേഖലയെല്ലാം വിജയിപ്പിച്ച സിനിമ പ്രവർത്തകനാണ് ശ്രീനിവാസൻ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പദ്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയെടുക്കാനുള്ള കാരണത്തെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ചിത്രത്തിൽ കൂടുതലും മമ്മൂട്ടിയാണുള്ളതെന്നും, രാജീവ് നാഥ് മുഖേനയാണ് മോഹൻലാലിന് കേണൽ പദവി ലഭിച്ചതെന്നും ശ്രീനിവാസൻ പറഞ്ഞു.

Advertisment

"മഴയെത്തും മുമ്പേ എന്ന സിനിമ ഇറങ്ങിയ സമയം. അതേ ദിവസം തന്നെയാണ് സ്ഫടികം എന്ന മോഹൻലാലിന്റെ സിനിമയും ഇറങ്ങുന്നത്. രണ്ടും തരക്കേടില്ലാതെ ഓടിയ സിനിമകളാണ്. അന്ന് ഞാനും മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും കൂടെ എംജി റോഡിലൂടെ ഒരു മീറ്റിംഗിന് പോവുകയായിരുന്നു. മമ്മൂട്ടിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. മമ്മൂട്ടി റോഡ് സൈഡിലുള്ള സ്ഫടികത്തിന്റേയും മഴയെത്തും മുന്‍പേയുടേയും പോസ്റ്ററുകള്‍ നോക്കുകയാണ്.

അപ്പോൾ മമ്മൂട്ടി എന്നോട് പറഞ്ഞു, കണ്ടോ സ്ഫടികത്തിൽ മോഹൻലാലിന്റെ മുഖം മാത്രം. നമ്മുടെ മഴയെത്തും മുൻപേ കണ്ടോ, ശോഭനയും പിന്നാരൊക്കയോ.  നീ ആ മാധവന്‍ നായരെ വിളിച്ച് ഒന്നു പറ, എന്റെ ചിത്രം മാത്രാമായിട്ട് പോസ്റ്റര്‍ ഇറക്കാൻ. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വിളിച്ചാല്‍ ഒരു പ്രശ്‌നമുണ്ട്. എന്റെ മുഖം വച്ച് ഫ്ലക്സ്‍ ഇറക്കാൻ ഞാന്‍ പറയും. പിന്നെ മമ്മൂട്ടി പ്രോത്സാഹിപ്പിക്കാൻ വന്നില്ല. 

മാധവന്‍ നായര്‍ അവിടെയുണ്ട്. മമ്മൂട്ടി കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ഓടി മാധവന്‍ നായരുടെ അടുത്ത് പോയി. ഇങ്ങനൊരു പ്രശ്നം വരുന്നുണ്ട്, എന്തെങ്കിലും മറുപടി കണ്ടുവച്ചോ എന്ന് പറഞ്ഞു. പുള്ളീട മുഖം മാത്രമായിട്ടുള്ള ഫ്ലക്സ് വേണമെന്ന് പറയുമെന്ന് പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് പോകാനിറങ്ങിയപ്പോൾ അദ്ദേഹത്തെ വീണ്ടും കണ്ടു. പറഞ്ഞതു പോലെ തന്നെ മമ്മൂട്ടി വന്നു. പക്ഷെ തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെ എന്ന് ഞാന്‍ ചോദിച്ചപ്പോൾ, മോഹന്‍ലാലിന്റെ കഴിഞ്ഞ രണ്ടുമൂന്ന് സിനിമകള്‍ വീക്കായിരുന്നു. അതുകൊണ്ട് മോഹന്‍ലാലിന് അതിന്റെ ആവശ്യമുണ്ട്, നിങ്ങള്‍ക്ക് അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചതോടെ തീര്‍ന്നു..." മാധവന്‍ നായര്‍ പറഞ്ഞതായി ശ്രീനിവാസന്‍ പറഞ്ഞു.

Advertisment

ഉദയനാണ് താരത്തിൽ ഞാൻ പറയുന്നില്ലേ 'എന്റെ തല, എന്റെ ഫുൾ ഫിഗർ' അത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ആഗ്രഹമാണ് ഞാൻ ആ സിനിമയിൽ പറഞ്ഞത്.

മോഹൻലാൽ രാജീവ് നാഥിനെ വിളിച്ച് കേണൽ പദവി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് തനിക്ക് വിചിത്രമായി തോന്നിയെന്നും, അതാണ് സരോജ് കുമാർ എന്ന ചിത്രത്തിനുള്ള ഇൻസ്പിരേഷനെന്നും ശ്രീനിവാസൻ പറഞ്ഞു. "ഇതൊക്കെ ഇങ്ങനെ കിട്ടേണ്ട സാധനം ആണോ? നമുക്ക് ആത് ആസ്വദിക്കാൻ പറ്റുമോ? എനിക്ക് പറ്റില്ല, അതാണ് തുടക്കം.

രാജീവ് നാഥ് സൈനിക് സ്‌കൂളില്‍ പഠിച്ചതാണ്, തിരുവനന്തപുരം കഴക്കൂട്ടത്ത്. ആ ബന്ധമൊക്കെ വച്ചാണ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടുന്നതെന്ന്, രാജീവ് നാഥ് പറയുന്നത് ഞാന്‍ ടിവിയിൽ കണ്ടിട്ടുണ്ട്. ആ സിനിമയുടെ തുടക്കം അതൊക്കെയായിരുന്നു," ശ്രീനിവാസന്‍ പറഞ്ഞു. .

Read More Entertainment Stories Here

Mohanlal Sreenivasan Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: