scorecardresearch

അമ്മാളു അമ്മയ്ക്ക് സ്വപ്ന സാക്ഷാത്കാരം; ആരാധികയെ ചേർത്തു പിടിച്ച് മമ്മൂട്ടി

ഇഷ്ട താരത്തെ കാണണമെന്ന ആരാധികയുടെ ആഗ്രഹം സഫലീകരിച്ച് മമ്മൂട്ടി

ഇഷ്ട താരത്തെ കാണണമെന്ന ആരാധികയുടെ ആഗ്രഹം സഫലീകരിച്ച് മമ്മൂട്ടി

author-image
Entertainment Desk
New Update
Mammootty | Video

മമ്മൂട്ടിയ്ക്കൊപ്പം അമ്മാളു അമ്മ

പലർക്കും അവരുടെ പ്രിയ താരങ്ങളെ അടുത്ത് കാണാനും അവരോടൊപ്പം ഒരു ഫോട്ടോ എടുക്കാനും ആഗ്രഹം കാണും. ഇഷ്ട താരത്തെ കാണാനുള്ള ആഗ്രഹം വർഷങ്ങളോളം മനസിൽ സൂക്ഷിച്ച ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോൾ, സോഷ്യൽ മീഡിയയുടെ മനംകവരുന്നത്. 

Advertisment

പറവൂർ സ്വദേശിയായ അമ്മാളു അമ്മയ്ക്കാണ്, തന്റെ ഇഷ്ട നായകനായ മമ്മൂട്ടിയെ കണാൻ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അവസരം ലഭിച്ചത്. അമ്മാളു അമ്മയ്ക്ക് തന്നെ കാണാൻ ആഗ്രഹമുണ്ടെന്ന വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചില സുഹൃത്തുക്കൾ വഴിയുമാണ് മമ്മൂട്ടി അറിഞ്ഞത്. ഇതോടെയാണ്, പുതിയ ചിത്രമായ 'ടർബോ' ലൊക്കേഷനിൽ അമ്മാളു അമ്മയെ കാണാൻ മമ്മൂട്ടി അവസരം ഒരുക്കിയത്.

നടി സീമാ ജി.നായരും, രമേഷ് പിഷാരടിയും ചേർന്നാണ് ലൊക്കേഷനിലെക്ക് കാറിലെത്തിയ അമ്മാളു അമ്മയെ മമ്മൂട്ടിയ്ക്കരുകിലേക്ക് എത്തിക്കുന്നത്. അമ്മാളു അമ്മയെ ചേർത്ത് പിടിച്ച് കുശലം അന്വേഷിക്കുന്ന മമ്മൂക്കയേയും വൈറലായ വീഡിയോയിൽ കാണാം. വർഷങ്ങളായി താൻ കരുതിവച്ച മമ്മൂട്ടിയുടെ ചിത്രങ്ങളും അമ്മാളു അമ്മ, മമ്മൂട്ടിയ്ക്ക് സമ്മാനിക്കുന്നുണ്ട്. 

വനിത ദിനത്തിൽ, ചലച്ചിത്ര താരം രമേഷ് പിഷാരടിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ചില സുഹൃത്തുക്കൾ വഴിയും അറിഞ്ഞിരുന്നു. നമ്മുടെ മമ്മുക്കയെ നേരിൽ ഒന്ന് കാണണം... സീമ ചേച്ചി ആണ് ഈ വിഷയം വീണ്ടും നിർബന്ധപൂർവം അറിയിച്ചത്. സമൂഹത്തിനു തന്നാൽ കഴിയുന്ന നന്മകൾ ചെയുന്ന ആളാണ്‌ സീമ ചേച്ചി.

Advertisment

അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം.... അത് സംഭവിച്ചു. കയ്യിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല.. Happy women's day🥰," വീഡിയോയിൽ രമേഷ് പിഷാരടി കുറിച്ചു.

Read More Entertainment Stories Here

Viral Video Ramesh Pisharody Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: