/indian-express-malayalam/media/media_files/C7vviSTeD2Oemcz89ySw.jpg)
മഞ്ഞുമ്മൽ ബോയ്സിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ധീരവും മനോഹരവുമായ ആശയമാണ് ചിത്രത്തിന്റേതെന്നും ഹിന്ദി സിനിമയ്ക്ക് ഇത് റീമേക്ക് ചെയ്യാൻ മാത്രമേ സാധിക്കൂ എന്നും ഒരിക്കലും സൃഷ്ടിക്കാനാവില്ലെന്നും അനുരാഗ് കശ്യപ് പറയുന്നു.
ഫെബ്രുവരി അവസാനവാരം തിയേറ്ററുകളിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് ഒരു സർവൈവൽ ത്രില്ലറാണ്. ഇതിനകം തന്നെ ചിത്രം 100 കോടിയിലധികം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തു കഴിഞ്ഞു. വലിയ രീതിയിൽ പ്രേക്ഷക- നിരൂപക പ്രശംസയും നേടികൊണ്ടാണ് ചിത്രത്തിന്റെ സഞ്ചാരം.
ചിദംബരം സംവിധാനം ചെയ്ത ചിത്രത്തെ "അസാധാരണം" എന്നാണ് കശ്യപ് വിശേഷിപ്പിക്കുന്നത്. വിശേഷിപ്പിച്ചു, മഞ്ഞുമ്മൽ ബോയ്സ്, ബ്രഹ്മയുഗം തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമാ വ്യവസായം ഹിന്ദി സിനിമയെ പിന്നിലാക്കിയെന്നും അനുരാഗ് നിരീക്ഷിക്കുന്നു.
“ആത്മവിശ്വാസമുള്ള മുഖ്യധാരാ ചലച്ചിത്രനിർമ്മാണത്തിൻ്റെ ലളിതവും അസാധാരണവുമായ വർക്ക്. ഇന്ത്യയിലെ എല്ലാ ബിഗ് ബജറ്റ് സിനിമകളേക്കാളും വളരെ മികച്ചത്. എന്തൊരു ആത്മവിശ്വാസം, അസാധ്യമായ കഥപറച്ചിൽ. ഈ ആശയം ഒരു നിർമ്മാതാവിനോട് എങ്ങനെ പറഞ്ഞുകാണുമെന്ന് ഞാൻ അതിശയപ്പെടുന്നു. ഹിന്ദിയിൽ അവർക്ക് ഇത്തരം ആശയങ്ങൾ റീമേക്ക് ചെയ്യാൻ മാത്രമേ കഴിയൂ. ഒന്നിനു പിന്നാലെ ഒന്നെന്ന പേലെ എത്തിയ മൂന്ന് മികച്ച മലയാള സിനിമകളെ വച്ചുനോക്കുമ്പോൾ ഹിന്ദി സിനിമ ശരിക്കും വളരെ പിന്നിലാണ്,” അനുരാഗ് കശ്യപിന്റെ വാക്കുകളിങ്ങനെ.
മമ്മൂട്ടിയുടെ ഭ്രമയുഗത്തെ കുറിച്ചും മുൻപ് അനുരാഗ് കമന്റ് ചെയ്തിരുന്നു. മലയാള സിനിമാ മേഖലയിലെ സിനിമാ നിർമ്മാതാക്കളോടും പ്രേക്ഷകരോടും തനിക്ക് “അസൂയ തോന്നുന്നുണ്ടെന്നാണ്” അനുരാഗ് പറഞ്ഞത്.
“എനിക്ക് മലയാള ചലച്ചിത്ര പ്രവർത്തകരോട് അത്രമാത്രം അസൂയയാണ്.. ചലച്ചിത്രനിർമ്മാണത്തെ ശാക്തീകരിക്കുന്ന കേരളത്തിലെ ധൈര്യവും ചങ്കൂറ്റവും അതിശയകരമായ വിവേചനശേഷിയുള്ള പ്രേക്ഷകരും.. എനിക്ക് ഭ്രാന്തമായ അസൂയയുണ്ട്… പിന്നെ മമ്മൂട്ടി... അദ്ദേഹം എന്താണ് ചെയ്തുവച്ചിരിക്കുന്നത്. ലിസ്റ്റിൽ അടുത്തത് കാതലാണ്,” അനുരാഗ് കുറിച്ചു.
അനുരാഗ് കശ്യപിനു പിന്നാലെ മഞ്ഞുമ്മൽ ബോയ്സിനെ പുകഴ്ത്തി സംവിധായകൻ ഗൗതം വാസുദേവ് മേനോനും രംഗത്തെത്തിയിട്ടുണ്ട്.
മഞ്ഞുമ്മൽ ബോയ്സ്, തിയേറ്റർ കാഴ്ചയുടെ ഉത്തുംഗമായ അനുഭവം, സിനിമ എന്ന മാജിക്കിലേക്കുള്ള ഒരു കണക്ഷൻ. നന്നായി ചെയ്തിരിക്കുന്നു ബോയ്സ്. 'മനിതർ ഉണർതു കൊൾക' എന്നത് സൗണ്ട് ട്രാക്കിൽ വരുമ്പോൾ, ഓപ്പണിംഗ് ദിനത്തിൽ ഗുണ കണ്ടതും പിന്നീട് നിരവധി തവണ കണ്ടതുമെല്ലാം ഓർമ്മയിലെത്തി," ഗൗതം മേനോൻ കുറിച്ചു.
Read More Entertainment Stories Here
- ജഗതിയുടെ മുണ്ടൂർ ബോയ്സ് മുതൽ ചിദംബരത്തിന്റെ അപരൻ വരെ; ട്രോളിൽ നിറഞ്ഞ് മഞ്ഞുമ്മൽ ബോയ്സ്
- ലാൽ നിന്റെ കൂടെയുണ്ടായിരുന്നോ?; ഷൂട്ട് കഴിഞ്ഞെത്തുന്ന മമ്മൂട്ടിയോട് ആ പിതാവ് സ്ഥിരമായി തിരക്കിയിരുന്ന കാര്യം
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മഞ്ഞുമ്മൽ ബോയ്സ്; ആരാധിക ഹാപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.