/indian-express-malayalam/media/media_files/ffRsDd11SJOsY3jBZwZj.jpg)
Manjummel Boys Trolls: സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സ് 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ, മലയാളത്തിൽ നിന്നും ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്. ‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും മഞ്ഞുമ്മൽ ബോയ്സിനു സ്വന്തം.
ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും എല്ലായിടത്തും മഞ്ഞുമ്മൽ ബോയ്സിന്റെ വിശേഷങ്ങളാണ്. എന്തിന് ട്രോൾ പേജുകളിൽ പോലും മഞ്ഞുമ്മൽ ബോയ്സ് ആണ് നിറഞ്ഞുനിൽക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാകുന്ന ചില മഞ്ഞുമ്മൽ ബോയ്സ് ട്രോളുകൾ കാണാം.
"പണ്ട് കളമശ്ശേരിയ്ക്കടുത്ത് ഏലൂരിനടുത്ത് അറിയപ്പെട്ട പഴയ മഞ്ഞുമ്മൽ അല്ല ഞാനിപ്പോ, ലോകം മൊത്തം അറിയപ്പെടുന്ന തമിഴ്നാട്ടുകാർ മഞ്ജുമോൾ എന്ന് വിളിക്കുന്ന അൽ-മഞ്ഞുമ്മൽ ആണ്," എന്നാണ് ഒരു ട്രോളിലെ വാചകം.
അതേസമയം, മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിന് സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൺ ഡി കോക്കിന്റെ മുഖഛായ ഉണ്ടെന്നാണ് മറ്റൊരു വിഭാഗം ട്രോളന്മാരുടെ കണ്ടുപിടുത്തം.
പഴയ പല സിനിമകളിലെയും സീനുകൾക്ക് മഞ്ഞുമ്മൽ ബോയ്സിലെ പശ്ചാത്തലസംഗീതം നൽകി രസകരമായ ട്രോൾ വീഡിയോകളാക്കി മാറ്റുന്നവരും ഏറെയാണ്. തിളക്കത്തിൽ ജഗതി കിണറ്റിൽ പോവുന്ന രംഗവും കിണറ്റിൽ നിന്ന് രക്ഷിച്ചെടുക്കുന്ന സീനുമെല്ലാം മുണ്ടൂർ ബോയ്സ് എന്ന രീതിയിൽ ആഘോഷമാക്കുകയാണ് ട്രോളന്മാർ.
ചങ്ങാതി കൊക്കയിൽ വീണെന്നു കണ്ട് നാടുവിട്ട ഫ്രണ്ട്സ് സിനിമയിലെ മുകേഷിന്റെ കഥാപാത്രവും ട്രോളുകളിൽ നിറയുന്നുണ്ട്.
'മസിനഗുഡി വഴി ഊട്ടി' ട്രോളുകളും തൽക്കാലത്തേക്ക് മഞ്ഞുമ്മൽ ബോയ്സിനു വേണ്ടി വഴി മാറിയിരിക്കുകയാണ്. ഇപ്പോൾ ഗുണ കേവും കൊടൈക്കനാലുമാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്നു പറയാം.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ സർവൈവൽ ത്രില്ലറാണ് ചിത്രം.
തമിഴ്‌നാട്ടിലും ഗംഭീര സ്വീകാര്യതയാണ് ചിത്രത്തിനു ലഭിക്കുന്നത്. നാല് മാസത്തിനിടെ ഒരു തമിഴ് പടത്തിനും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് തമിഴ്നാട്ടിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read More Entertainment Stories Here
- ലാൽ നിന്റെ കൂടെയുണ്ടായിരുന്നോ?; ഷൂട്ട് കഴിഞ്ഞെത്തുന്ന മമ്മൂട്ടിയോട് ആ പിതാവ് സ്ഥിരമായി തിരക്കിയിരുന്ന കാര്യം
- മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ
- ക്യൂട്ട് ഭാവങ്ങളുമായി റാഹ; വൈറലായി ചിത്രങ്ങൾ
- അംബാനി കല്യാണത്തിൽ ഒന്നിച്ച് ഷാരൂഖും സൽമാനും ആമിറും; നൃത്തം ചെയ്തത് ഈ സൗത്തിന്ത്യൻ ഗാനത്തിന്
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മഞ്ഞുമ്മൽ ബോയ്സ്; ആരാധിക ഹാപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.