/indian-express-malayalam/media/media_files/QswRkbQJjvt45b0qhKn6.jpg)
മൂന്നു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ; അപൂർവ്വം ഈ ചിത്രം
ചില ചിത്രങ്ങളുടെ മൂല്യം വർഷങ്ങൾ കടന്നുപോവുന്തോറും വർധിക്കും. പിന്നീടൊരിക്കൽ റിക്രിയേറ്റ് ചെയ്തെടുക്കുക അസാധ്യമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലുള്ളൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള മമ്മൂട്ടി ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ കണ്ടു കാണൂ. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരുകയാണ് ഈ ചിത്രം.
ഉപ്പ ഇസ്മയിലിനും മകനായ ദുൽഖറിനുമൊപ്പമിരിക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. മൂന്നു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ആരിലും കൗതുകമുണർത്തും. മമ്മൂട്ടിയുടെ പിതാവ് ഇസ്മായിൽ പാണപറമ്പിലിന് ഗാർമെന്റ് ബിസിനസ്സിനു പുറമെ അരിയുടെ മൊത്തവ്യാപാരവും ഉണ്ടായിരുന്നു. പിതാവിന്റെ വിയോഗം തന്നെ ഏറെ തളർത്തിയ സംഭവങ്ങളിലൊന്നാണ് എന്നാണ് ഒരിക്കൽ കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞത്.
"വാപ്പയുടെ വിയോഗമാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. ചെറുപ്പത്തിൽ വാപ്പയുടെ സഹോദരനേയും ഏറ്റവും അടുത്ത ആളുകളേയുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആ സമയം ഞാൻ ഇവിടെ ഇല്ലായിരുന്നു. അതിന് ശേഷമാണ് മരണത്തെ കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങുന്നത്. എന്നിൽ നിന്ന് ആദ്യമായി നഷ്ടപ്പെട്ട് പോകുന്നത് അദ്ദേഹമാണ്."
സിനിമ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തുന്ന മമ്മൂട്ടിയോട് പിതാവ് ആദ്യം ചോദിക്കുന്നത് മോഹൻലാലിന്റെ വിശേഷങ്ങളായിരുന്നു എന്നാണ് ഒരിക്കൽ താരത്തിന്റെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലായ ഇബ്രൂസ് ഡയറിയിലാണ് ഇബ്രാഹിം കുട്ടി ഈ കഥ പങ്കുവച്ചത്
"പണ്ട് ഇച്ചാക്ക സിനിമ ചിത്രീകരണം കഴിഞ്ഞ് മദ്രാസിൽ നിന്നും വരുമ്പോൾ ഞങ്ങൾ എല്ലാരും കാത്തിരിക്കും. രാത്രി വൈകിയാവും എത്തുക. വാപ്പ ഉമ്മയോട് പറഞ്ഞ് ഇച്ചാക്കയ്ക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കും. ഇച്ചാക്ക വന്ന് കഴിഞ്ഞ് ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് കഴിക്കാനിരിക്കും. അതൊക്കെ കഴിഞ്ഞ് വാപ്പ ഇച്ചാക്കയോട് വിശേഷങ്ങൾ തിരക്കും. ഏതാ സിനിമയെന്ന് വാപ്പ ചോദിക്കാറില്ല.
വാപ്പ പലപ്പോഴും ചോദിക്കുക ഒരു കാര്യമാണ്. ലാൽ നിന്റെ കൂടെ ഉണ്ടായിരുന്നോ എന്ന്. ഇച്ചാക്ക പറയും മദ്രാസിൽ ഉണ്ട് വേറെ ഏതോ പടത്തിന്റെ ചിത്രീകരണത്തിലാണെന്ന് പറയും . അപ്പോ വാപ്പ പറയും അവന്റെ വീട്ടിലും അച്ഛനും അമ്മയും അവനെയും കാത്തിരിക്കുന്നുണ്ടാവും അല്ലേ, ഞങ്ങൾ നിന്നെ നോക്കി ഇരിക്കും പോലെ. അത്രയ്ക്ക് ഇന്റിമസിയോടെയാണ് വാപ്പ മോഹൻലാലിനെ കുറിച്ച് സംസാരിക്കുക."
Read More Entertainment Stories Here
- മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ
- ക്യൂട്ട് ഭാവങ്ങളുമായി റാഹ; വൈറലായി ചിത്രങ്ങൾ
- അംബാനി കല്യാണത്തിൽ ഒന്നിച്ച് ഷാരൂഖും സൽമാനും ആമിറും; നൃത്തം ചെയ്തത് ഈ സൗത്തിന്ത്യൻ ഗാനത്തിന്
- എന്റെ മോൻ സ്മാർട്ടാ, അതാ കൂടെ പോന്നത്; സുപ്രിയയെക്കുറിച്ച് മല്ലിക
- പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മഞ്ഞുമ്മൽ ബോയ്സ്; ആരാധിക ഹാപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.