scorecardresearch

"ആദ്യായിട്ടാ ഇങ്ങനൊരു കമന്റ്‌ ബോക്സ്‌ കാണുന്നത്;" പാട്ടുപാടിയ പ്രിയ വാര്യർക്ക് അഭിനന്ദനവുമായി സോഷ്യൽ മീഡിയ

മഞ്ഞുമ്മൽ ബോയ്സിലൂടെ വീണ്ടും ട്രെന്റായി മാറിയ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് നടി പ്രിയ വാര്യർ പങ്കുവച്ചത്

മഞ്ഞുമ്മൽ ബോയ്സിലൂടെ വീണ്ടും ട്രെന്റായി മാറിയ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനം ആലപിക്കുന്ന വീഡിയോയാണ് നടി പ്രിയ വാര്യർ പങ്കുവച്ചത്

author-image
Entertainment Desk
New Update
Priya P Varrier | Song

ചിത്രം: ഇൻസ്റ്റഗ്രാം/പ്രിയ വാര്യർ

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ, കമൽഹാസൻ നായകനായി 1991ൽ പുറത്തിറങ്ങിയ 'ഗുണ' എന്ന ചിത്രത്തിലെ 'കണ്മണി അൻപോട് കാതലൻ...' എന്നു തുടങ്ങുന്ന ഗാനവും ട്രെന്റായി മാറിയിരുന്നു. ഇപ്പോഴിതാ കമൽഹാസനും, എസ്. ജാനകിയും ചേർന്ന് പാടിയ ഈ ഗാനം ആലപിച്ച് ശ്രദ്ധനേടുകയാണ് നടി പ്രിയ പി വാര്യർ.

Advertisment

ഇൻസ്റ്റഗ്രാമാലെ തന്റെ ഔദ്യോഗിക പേജിലൂടെയാണ്, പ്രിയ ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. മനോഹരമായി പാട്ടുപാടുന്ന വീഡിയോയിൽ നിരവധി ആരാധകരാണ് അഭിനന്ദനവുമായെത്തുന്നത്. മഞ്ഞുമ്മൽ ബോയ്സിലെ താരങ്ങളായ, സൗബിൻ ഷാഹിർ, ഗണപതി, അരുൺ കുര്യൻ തുടങ്ങി നിരവധി സെലിബ്രിറ്റികളും പോസ്റ്റിൽ കമന്റു ചെയ്തിട്ടുണ്ട്.

"ഈ ഗാനം കുറച്ച് ദിവസമായി കുറെയധികം ഇമോഷൻസ് ഉണർത്തുന്നു" എന്ന ക്യാപ്ഷനോടെയാണ് പ്രിയ വീഡിയോ പക്കുവച്ചത്. സോഷ്യൽ മീഡിയയിൽ 7.6 മില്യൺ ഫോളോവേഴ്സുള്ള നടിയാണ് പ്രിയ പി വാര്യർ. അഡാർ ലവ് എന്ന ചിത്രത്തിലെ ഗാനത്തോടെ വലിയ ആരാധക പിന്തുണയാണ് താരത്തിന് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. 

Advertisment

എന്നാൽ അഡാർ ലവ് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയ പ്രിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പതിവ് വിമർശനങ്ങൾക്ക് വിപരാതമായ കമന്റുകളാണ് ഗാനം ആലപിക്കുന്ന വീഡിയോയിൽ നിറയുന്നത്. നിരവധി കാഴ്ചക്കാരണ് പാട്ടിനെ അഭിനന്ദിച്ച് അഭിപ്രായം പങ്കുവയ്ക്കുന്നത്. "ആദ്യായിട്ടാ ഇങ്ങനൊരു കമന്റ്‌ ബോക്സ്‌ കാണുന്നത്" എന്നാണ് ഒരു കാഴ്ചക്കാരൻ വീഡിയോയിൽ കമന്റു ചെയ്തത്.

Read More Entertainment Stories Here

Priya Prakash Varrier Viral Video Kamal Hassan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: