/indian-express-malayalam/media/media_files/Nu0ACIMHuVGt14qL8sKE.jpg)
Top 9 Must Watch Malayalam Web Series OTT
Top 9 Must Watch malayalam Web Series OTT: പാശ്ചാത്യരാജ്യങ്ങളിലെ വെബ് സീരീസ് സംസ്കാരം ഇന്ന് മലയാളത്തിലും പ്രബലമായി കൊണ്ടിരിക്കുകയാണ്. കോവിഡാനന്തരമാണ് മലയാളത്തിൽ വെബ് സീരീസുകൾക്ക് ജനപ്രീതി ആർജിച്ചു തുടങ്ങിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ 'കേരളാ ക്രൈം ഫയൽസ്’ ആണ് മലയാള വെബ് സീരീസുകളുടെ ലോകത്ത് ശ്രദ്ധേയമായൊരു മുന്നേറ്റം കാഴ്ച വച്ച ആദ്യ വെബ് സീരീസ് എന്നു പറയാം. തുടർന്ന് ‘മാസ്റ്റപീസ്', 'പേരില്ലൂർ പ്രീമിയർ ലീഗ്' 'നാഗേന്ദ്രൻസ് ഹണിമൂൺ' എന്നിങ്ങനെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ നിരവധി വെബ് സീരിസുകൾ എത്തി.
ഈ ഒക്ടോബറിൽ മൂന്നു പുതിയ മലയാളം വെബ് സീരിസുകളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം ഇൻഡസ്‌ട്രിയിൽ, വെബ് സീരീസ് ജ്വരം ആരംഭിക്കാൻ പോവുന്നേയുള്ളൂ എന്ന സൂചന നൽകുന്നതാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രൊജക്റ്റുകൾ. നിവിൻ പോളിയുടെ ‘ഫാർമ’ ഉൾപ്പെടെ വരാനിരിക്കുന്ന വെബ് സീരീസുകൾ നിരവധിയാണ്.
1. Kerala Crime Files: കേരള ക്രൈം ഫയൽസ്
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായിരുന്നു കേരള ക്രൈം ഫയൽസ്. കേരള ക്രൈം ഫയൽസ്: ഷിജു, പാറയിൽ വീട്, നീണ്ടകര എന്ന പേരിലെത്തിയ ആദ്യ സീസൺ വലിയ രീതിയിൽ ജനപ്രീതി നേടി.
അഹമ്മദ് കബീർ ആയിരുന്നു സംവിധായകൻ. കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസണിന്റെ പണിപ്പുരയിലാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ബാഹുൽ രമേഷാണ് രണ്ടാം സീസണിന്റെ കഥയും തിരക്കഥയും. ജിതിൻ സ്റ്റാനിസ്ലോസ് ഛായാഗ്രഹണവും ഹിഷാം അബ്ദുൽ വഹാബ് സംഗീതവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവ്വഹിക്കും.
2. Masterpeace OTT: മാസ്റ്റർപീസ്
ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ രണ്ടാമത്തെ ഒറിജിനൽ മലയാളം സീരിസായിരുന്നു 'മാസ്റ്റർപീസ്'. നിത്യ മേനോനും ഷറഫുദീനും കേന്ദ്രകഥാപാത്രങ്ങളായ ഈ സീരീസ് ന്യൂ ജെൻ ദമ്പതികൾക്കിടയിലെ കുടുംബകലഹങ്ങൾ രസകരമായി അവതരിപ്പിക്കുകയായിരുന്നു. നിത്യ മേനോൻ , ഷറഫുദീൻ എന്നിവരോടൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരും ഈ പരമ്പരയിലുണ്ട്. ശ്രീജിത്ത് എൻ ആണ് ഈ വെബ് സീരിസിന്റെ സംവിധായകൻ. ഡിസ്നി + ഹോട്ട്സ്റ്റാറിൽ മാസ്റ്റർപീസ് ലഭ്യമാണ്.
3. Perilloor Premier League: പേരില്ലൂർ പ്രീമിയർ ലീഗ്
നിഖില വിമൽ, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പേരില്ലൂർ പ്രീമിയർ ലീഗ്’ ഡിസ്നി + ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്. പേരില്ലൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങൾ കോർത്തിണക്കി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയായിരുന്നു ഈ സീരീസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. വിജയരാഘവൻ, അശോകൻ, അജു വർഗീസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്ന് നിർമിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും അനൂപ് വി ശൈലജയും അമീലും ചേർന്ന് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.
4. Nagendran’s Honeymoons OTT: നാഗേന്ദ്രൻസ് ഹണിമൂൺസ്
സുരാജ് വെഞ്ഞാറമ്മൂട് നായകനായ ആദ്യ വെബ് സീരീസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. '1 ലൈഫ്, 5 വൈവ്സ്' എന്ന ടാഗ് ലൈനിലാണ് സീരീസ് എത്തിയത്. അഞ്ചു വിവാഹം ചെയ്യുന്ന നാഗേന്ദ്രന്റെ ജീവിതമാണ് വെബ് സീരിസിനു ആധാരം. സുരാജ് വെഞ്ഞാറമൂടിന് പുറമേ, ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങിയവരാണ് നാഗേന്ദ്രൻസ് ഹണിമൂണിലെ പ്രധാന താരങ്ങൾ.
'കസബ', 'കാവൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം നിതിൻ രഞ്ജി പണിക്കരാണ് നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിഖിൽ എസ്. പ്രവീൺ ക്യാമറയും, രഞ്ജിൻ രാജ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ നാഗേന്ദ്രൻസ് ഹണിമൂൺസ് കാണാം.
5. Poacher OTT: പോച്ചർ
ഇന്ത്യ കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന ball 'പോച്ചർ' റിലീസിനൊരുങ്ങുകയാണ്. കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ, കേരളത്തിലെ നിബിഡ വനങ്ങളിൽ നടന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് പോച്ചർ. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻ ജി ഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ എന്നു തുടങ്ങി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ ജീവൻ പണയപ്പെടുത്തിയവരുടെ ഓർമ പുതുക്കുകയാണ് പോച്ചർ എന്ന ഈ സീരീസ്.
നിമിഷ സജയൻ, റോഷൻ മാത്യു തുടങ്ങിയ മലയാളി താരങ്ങൾ അഭിനയിക്കുന്നു എന്നതാണ് ഈ സീരിസിന്റെ മറ്റൊരു പ്രത്യേകത. ദിബ്യേന്ദു ഭട്ടാചാര്യ ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി എന്നിവരും ഈ സീരിസിലുണ്ട്.
ആമസോൺ ഒറിജിനൽസിൽ നിന്നുള്ള ഈ സീരീസ് നിർമ്മിച്ചത് ക്യുസി എന്റർടൈൻമെന്റ് ആണ്. ഓസ്കാർ നേടിയ പ്രൊഡക്ഷൻ കമ്പനിയായ ക്യുസി എന്റർടൈൻമെന്റിന്റെ ടെലിവിഷനിലേക്കുള്ള ആദ്യ ചുവടുവപ്പാണ് പോച്ചർ. എമ്മി അവാർഡ് ജേതാവായ റിച്ചി മേത്ത രചനയും സംവിധാനവും നിർവ്വഹിക്കുന്നു.
6. Menaka OTT: മേനക
മനോരമ മാക്സിലൂടെ മലയാളത്തിൽ ഇറങ്ങിയ ആദ്യ ഒറിജിനൽ ക്രൈം-ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ് സീരീസ് ആണ് മേനക. 2019ൽ പുറത്തിറങ്ങിയ മേനകയുടെ ആദ്യ സീസണിനു പിന്നാലെ രണ്ടാം സീസണും എത്തിയിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസായ മേനകയിൽ അശ്വിന്‍ കുമാറാണ് പ്രധാന വേഷത്തിലെത്തുന്നത്.
ഉടൻ റിലീസിനെത്തുന്ന മലയാളം വെബ് സീരീസ്
7. 1000 Babies OTT: 1000 ബേബീസ്
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസായ '1000 ബേബീസ്' സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. തെന്നിന്ത്യയുടെ പ്രിയതാരം റഹ്മാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണിത്.
നീന ഗുപ്തയും റഹ്‌മാനൊപ്പം പ്രധാന വേഷത്തിൽ സീരീസിൽ എത്തുന്നു. സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയത്തിലാണ് 1000 ബേബീസ് ഒരുക്കിയിരിക്കുന്നത്.
സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ, ഷാലു റഹീം തുടങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെയാണ് സീരീസിൽ അണിനിരക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒക്ടോബര്‍ 18 മുതൽ 1000 ബേബീസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴു ഭാഷകളിൽ 1000 ബേബീസ് കാണാം.
8. Jai Mahendran OTT: ജയ് മഹേന്ദ്രൻ
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന മലയാളം വെബ് സീരീസാണ് 'ജയ് മഹേന്ദ്രൻ.' ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസാണ് ജയ് മഹേന്ദ്രൻ.
സൈജു കുറുപ്പിനൊപ്പം സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ തുടങ്ങി വൻ താരനിരയാണ് സീരീസിൽ അണിനിരക്കുന്നത്. ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യുന്നത്. രചനയും നിർമാണവും നിർവഹിച്ചിരിക്കുന്നത് രാഹുൽ റിജി നായരാണ്.
സോണി ലിവിൽ ഒക്ടോബർ 11 മുതൽ ജയ് മഹേന്ദ്രൻ സ്ട്രീമിങ് ആരംഭിക്കും.
9. Soul Stories OTT: സോൾ സ്റ്റോറീസ്
അനാർക്കലി മരയ്ക്കാർ, സുഹാസിനി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ മലയാളം വെബ് സീരീസാണ് 'സോൾ സ്റ്റോറീസ്.' സ്ത്രീകളെ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന വെബ് സീരീസ് റിലീസിനു ഒരുങ്ങുകയാണ്. ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ 'മനോരമ മാക്സി'ലൂടെയാണ് സോൾ സ്റ്റോറീസ് റിലീസിനെത്തുന്നത്. സനിൽ കളത്തിലാണ് സീരീസ് സംവിധാനം ചെയ്യുന്നത്.
രഞ്ജി പണിക്കർ, ആർജെ കാർത്തിക്, വഫ ഖതീജ, ആശാ മടത്തിൽ, ഗോപിക മഞ്ജുഷ തുടങ്ങിയവരും സീരീസിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഒക്ടോബർ 18 മുതൽ സോൾ സ്റ്റോറീസ് മനോരമ മാക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.
Read More
- ഞാൻ ചെയ്തില്ലെങ്കിൽ ഈ സിനിമ തന്നെ വിടും; 'ബോഗയ്ന്വില്ല'യിലേക്ക് എത്തിയതിനെക്കുറിച്ച് ജ്യോതിർമയി
- 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' ഒടിടിയിൽ എപ്പോൾ കാണാം?: One Hundred Years of Solitude OTT
- Vettaiyan OTT: രജനീകാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേക്ക്, എവിടെ കാണാം?
- New OTT Release: ഈ മാസം ഒടിടിയിലെത്തുന്ന മലയാളം വെബ് സീരീസുകൾ
- 1000 Babies OTT: 1000 ബേബീസ് ഒടിടിയിലേക്ക്
- Kishkindha Kandam OTT: കിഷ്കിന്ധാകാണ്ഡം എപ്പോൾ ഒടിടിയിൽ എത്തും? എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.