/indian-express-malayalam/media/media_files/2024/12/16/7EhkZkWBQBg3359KDR6e.jpg)
2024 അവസാനിക്കുമ്പോൾ, ഈ വർഷം സംഗീതപ്രേമികളുടെ ഹൃദയം കവർന്ന, തരംഗമായി മാറിയ, സൂപ്പർ ഹിറ്റായി മാറിയ 10 സിനിമാഗാനങ്ങൾ ഏതെന്നു നോക്കാം. ആവേശം പകർന്ന ഇല്യുമിനാറ്റിയും ഏയ് ബനാനെയും മുതൽ മനസ്സുതൊട്ട മെലഡികൾ വരെ ഇക്കൂട്ടത്തിലുണ്ട്.
അവിസ്മരണീയമായ ഈണങ്ങൾ ഉൾക്കൊള്ളുന്ന 2024ൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ 15 മലയാള ഗാനങ്ങളുടെ ക്യൂറേറ്റഡ് ലിസ്റ്റ് ഇതാ.
1. ഇല്ലുമിനാറ്റി (ചിത്രം: ആവേശം)
ഭാഷാഭേദമില്ലാതെ, കാട്ടുതീ പോലെ കത്തിപ്പടർന്ന ഗാനമാണ് ആവേശത്തിലെ ഇല്ലുമിനാറ്റി. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകർന്ന് ഡാബ്സിയാണ് ഗാനം ആലപിച്ചത്. 237 മില്യൺ വ്യൂസ് ആണ് ഗാനം നേടിയത്.
2. അർമാദം (ചിത്രം: ആവേശം)
വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി പ്രണവം ശശിയാണ് ഗാനം ആലപിച്ചത്. 81 മില്യൺ വ്യൂസാണ് ഗാനം നേടിയത്.
3. ഏയ് ബനാനേ (ചിത്രം: വാഴ)
വിനായക് ശശികുമാറിന്റെ വരികൾ ഒരുക്കിയത് ഇലക്ട്രോണിക് കിളി എന്നറിയപ്പെടുന്ന ജോഫിൻ ആണ്. 36 മില്യൺ ആണ് ഗാനത്തിന്റെ യൂട്യൂബ് വ്യൂസ്.
4. അങ്ങു വാന കോണില് (ചിത്രം: എ ആർ എം)
മനു മൻജിത്തിന്റെ വരികൾക്ക് ദിബു നൈനാൻ തോമസ് സംഗീതം നൽകി വൈക്കം വിജയലക്ഷ്മി പാടിയ ഗാനം യൂട്യൂബിൽ ഇതിനകം 34 മില്യൺ വ്യൂസ് നേടി കഴിഞ്ഞു.
5. വട്ടേപ്പം ( ചിത്രം: മന്ദാകിനി)
വൈശാഖ് സുഗുണന്റെ വരികൾക്ക് ബിബിൻ അശോക് സംഗീതം നൽകി ഡാബ്സി ആലപിച്ച 'വട്ടേപ്പം' ഇതുവരെ യൂട്യൂബിൽ നേടിയത് 30 മില്യൺ വ്യൂസ്.
6. കിളിയേ (ചിത്രം: എ ആർ എം)
മനു മൻജിത്തിന്റെ വരികൾക്ക് ദിബു നൈനാൻ തോമസ് സംഗീതം നൽകി ഹരിശങ്കറും അനില രാജീവും ചേർന്നു പാടിയ ഗാനം യൂട്യൂബിൽ ഇതിനകം 28 മില്യൺ വ്യൂസ് നേടി കഴിഞ്ഞു.
7. തെലങ്കാന ബൊമ്മലു (ചിത്രം: പ്രേമലു)
സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമൊരുക്കിയ ഗാനം ആലപിച്ചത് കെ ജി മാർക്കോസും വിഷ്ണു വിജയും ചേർന്നാണ്. യൂട്യൂബിൽ 25 മില്യൺ വ്യൂസ് ആണ് ഗാനത്തിനു ലഭിച്ചത്.
8.ജാഡ (ചിത്രം: ആവേശം)
വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി ശ്രീനാഥ് ഭാസി ആലപിച്ച ഗാനം 23 മില്യൺ വ്യൂസാണ് നേടിയത്.
9. കുതന്ത്രതന്ത്രമന്ത്രമൊന്നും (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്ന ഈ റാപ്പ് പാടിയിരിക്കുന്നത് വേടനാണ്. 20 മില്യൺ വ്യൂസ് ആണ് ഗാനം നേടിയത്.
10. മിനി മഹാറാണി (ചിത്രം: പ്രേമലു)
സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമൊരുക്കിയ ഗാനം ആലപിച്ചത് കപിൽ കപിലൻ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ്. യൂട്യൂബിൽ 20 മില്യൺ വ്യൂസ് ആണ് ഗാനത്തിനു ലഭിച്ചത്.
11. മാതാപിതാക്കളേ മാപ്പ് (ചിത്രം: ആവേശം)
വിനായക് ശശികുമാർ, എംസി കൂപ്പർ എന്നിവരുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി മലയാളി മങ്കീസും എംസി കൂപ്പറും ചേർന്ന് ആലപിച്ച ഗാനം 18 മില്യൺ വ്യൂസാണ് നേടിയത്.
12. പെരിയോനെ (ചിത്രം: ആടുജീവിതം)
ആടുജീവിതത്തിലെ ഈ ഗാനമൊരുക്കിയത് എ ആർ റഹ്മാനാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ. ഗാനം ആലപിച്ചത് ജിതിൻ രാജ്. യൂട്യൂബിൽ ഈ ഗാനം 18 മില്യൺ വ്യൂസ് നേടി കഴിഞ്ഞു.
13. വെൽക്കം റ്റു ഹൈദരാബാദ് (ചിത്രം: പ്രേമലു)
സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമൊരുക്കിയ ഗാനം ആലപിച്ചത് ശക്തിശ്രീ ഗോപാലൻ, കപിൽ കപിലൻ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ്. യൂട്യൂബിൽ 12 മില്യൺ വ്യൂസ് ആണ് ഗാനത്തിനു ലഭിച്ചത്.
14. ഞാപകം (ചിത്രം: വർഷങ്ങൾക്കു ശേഷം)
അമൃത് രാംനാഥ് സംഗീതമൊരുക്കിയ ഗാനത്തിന്റെ വരികൾ എഴുതിയത് കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയാണ്. അമൃത് രാംനാഥും സിന്ദൂര ജിഷ്ണുവും ചേർന്നാണ് ആലാപനം. യൂട്യൂബിൽ ഈ ഗാനത്തിനു ലഭിച്ചത് 10 മില്യൺ വ്യൂസ്.
15. സ്തുതി (ചിത്രം: ബൊഗെയ്ൻ വില്ല)
സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ ഒരുക്കിയത് വിനായക് ശശികുമാറാണ്. മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ് ആലാപനം. 9 മില്യൺ വ്യൂസ് ചിത്രം നേടി കഴിഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.