/indian-express-malayalam/media/media_files/2024/12/16/UGjNc1QMvHb9UBQp2NNI.jpg)
സാക്കിർ ഹുസൈന്റെ ഓർമകളിൽ പെരുവനം കുട്ടൻ മാരാർ
തൃശൂർ: സ്നേഹം എന്താണെന്ന് പഠിപ്പിച്ച മഹത് വ്യക്തികളിലൊരാളാണ് സാക്കിർ ഹുസൈൻ എന്ന് പെരുവനം കുട്ടൻ മാരാർ. 1999 ൽ മുംബൈയിൽ കേളി ഫെസ്റ്റിവലിൽ വച്ചാണ് സാക്കിർ ഹുസൈനെ ആദ്യമായി കാണുന്നത്. പിന്നീട് നിരവധി തവണ അതേ വേദിയിൽവച്ച് കണ്ടു. ശശി കപൂറിന്റെ മകൾ സഞ്ജന കപൂർ ഒരിക്കൽ തൃശൂർ പൂരം കാണാൻ വന്നിരുന്നു. പൂരത്തെക്കുറിച്ചും മേളത്തെക്കുറിച്ചും അവരാണ് സക്കീർ ഹുസൈനോട് പറയുന്നത്. അത് കേട്ടിട്ടാണ് കേരളത്തിലെ മേള ഗ്രാമമായ പെരുവനത്തേക്ക് അദ്ദേഹം എത്തിയതെന്ന് പെരുവനം പറഞ്ഞു.
പാണ്ടിമേളം സമർപ്പിച്ചാണ് സദസിൽ ഇരുന്ന അദ്ദേഹത്തിന് സ്വാഗതമേകിയത്. മേളം കേട്ടു കഴിഞ്ഞപ്പോൾ എനിക്കൊരു സ്പെഷ്യൽ എനർജിയാണ് കിട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്ന് പാണ്ടിമേളം ആസ്വദിച്ച സാക്കിര്‍ ഹുസൈന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്കൊപ്പം ജൂഗല്‍ബന്ദിയും നടത്തിയാണ് പെരുവനത്തു നിന്നും മടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് യുഎസിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെ ആയിരുന്നു തബല വിദ്വാൻ ഉസ്ദാത് സക്കീർ അലി ഹുസൈൻ എന്ന സാക്കിർ ഹുസൈൻ അന്ത്യം. ആഗോള സംഗീത ഭൂപടത്തിൽ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിർ ഹുസൈൻ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.