/indian-express-malayalam/media/media_files/2024/12/16/ZRGTEpiiTaUceD5qea9Z.jpg)
സാക്കിർ ഹുസൈൻ
പ്രശസ്ത തബല വിദ്വാൻ ഉസ്ദാത് സക്കീർ അലി ഹുസൈൻ എന്ന സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് യുഎസിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ലോകപ്രശസ്ത സംഗീതജ്ഞന്റെ വിയോഗം ലോകമെമ്പാടുമുള്ള ആരാധകരെ ദുഃഖത്തിലാക്കിയിട്ടുണ്ട്.
സാക്കിർ ഹുസൈൻ ഓർമയായതോടെ അദ്ദേഹത്തെ ഗൂഗിളിൽ തിരഞ്ഞത് ലക്ഷക്കണക്കിന് പേരാണ്. കഴിഞ്ഞ 17 മണിക്കൂറിനിടെ 5 ലക്ഷത്തിലധികം പേരാണ് സാക്കിർ ഹുസൈനെ ഗൂഗിളിൽ തിരഞ്ഞത്. അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവന്നതു മുതൽ ഗൂഗിൾ ട്രെൻഡിങ്ങിൽ അദ്ദേഹത്തിന്റെ പേരാണ് മുന്നിലുള്ളത്.
ആഗോള സംഗീത ഭൂപടത്തിൽ തന്നെ ഇന്ത്യയെ അടയാളപ്പെടുത്തിയ തബല മാന്ത്രികനാണ് ഉസ്താദ് സാക്കിർ ഹുസൈൻ.1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ എൻഡോവ്മെൻറ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.
കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിർ ഹുസൈൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബൽ മ്യൂസിക്ക് പെർഫോമൻസ്, മികച്ച കണ്ടംപററി ഇൻസ്ട്രുമെന്റൽ ആൽബം, മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. ആറ് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറിൽ നിരവധി പ്രശസ്ത ഇന്ത്യൻ, അന്തർദേശീയ കലാകാരന്മാരുമായി സഹകരിക്കാനുള്ള അവസരവും സാക്കിറിന് ലഭിച്ചു.
Read More
- കല്യാണക്കുറിയിലും കരമടച്ച് വില്ലേജ് അസിസ്റ്റന്റ്; വ്യത്യസ്തനാണ് ഭജലാൽ
- "നോക്കൂ, ഇതാരാണെന്നു നോക്കൂ;" സഞ്ജുവിന്റെ വീഡിയോ പങ്കുവച്ച് ശ്രീശാന്ത്
- ആദ്യ ഇന്നിങ്സിൽ 153 റൺസ് ലീഡ്; രണ്ടാം ഇന്നിങ്സിൽ അട്ടിമറി; കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി
- ആറു മാസം മുൻപ് ലോകകപ്പ് നേടിയ നായകൻ; രോഹിതിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് കപിൽ ദേവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.