scorecardresearch

ഇളയരാജയെ ക്ഷേത്രത്തിൽ തടഞ്ഞതിനെ ചൊല്ലി വിവാദം ശക്തം

ഇളയരാജയെ തടഞ്ഞതിൽ, പരമ്പരാഗത ആചാരങ്ങളെ രൂക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്

ഇളയരാജയെ തടഞ്ഞതിൽ, പരമ്പരാഗത ആചാരങ്ങളെ രൂക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്

author-image
WebDesk
New Update
music

ഇളയരാജ

ചെന്നൈ: വിഖ്യാത സംഗീതസംവിധായകനും രാജ്യസഭാംഗവുമായ ഇളയരാജയെ ക്ഷേത്രത്തിൽ തടഞ്ഞതിനെച്ചൊല്ലി വിവാദം. ശ്രീവില്ലിപൂത്തൂർ ആണ്ടാൾ ക്ഷേത്രദർശനത്തിനെത്തിയ ഇളയ രാജയെ അർഥമണ്ഡപത്തിൽ കയറുന്നതിൽനിന്നാണ് അധികൃതർ തടഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ഇതു വലിയ ചർച്ചയായി.

Advertisment

ശ്രീവില്ലിപൂത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെത്തിയ ഇളയരാജയെ തമിഴ്‌നാട് ദേവസ്വം വകുപ്പ് അധികൃതർ സ്വീകരിച്ചു. തുടർന്ന് പെരിയ പെരുമാൾ ക്ഷേത്രം,നന്ദാവനം തുടങ്ങിയവയിൽ അദ്ദേഹം ദർശനം നടത്തി.ഇതിനു പിന്നാലെ ആണ്ടാൾ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ള അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽനിന്നാണ് തടഞ്ഞത്. തുടർന്ന് അദ്ദേഹം അർത്ഥമണ്ഡപത്തിന് പുറത്തു നിന്ന് പ്രാർത്ഥന നടത്തി.

ക്ഷേത്രത്തിലെത്തിയ ഇളയരാജയെ പുരോഹിതന്മാർ മാല അണിയിച്ചു ആദരിച്ചു. ഇളയരാജയെ തടഞ്ഞതിൽ, പരമ്പരാഗത ആചാരങ്ങളെ രൂക്ഷമായി വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ രൂക്ഷ പ്രതികരണങ്ങളാണ് ഉയരുന്നത്. അർഥമണ്ധപത്തിൽ പുരോഹിതർക്കു മാത്രമാണ് പ്രവേശനം എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ജാതി അധിക്ഷേപമാണ് നടന്നതെന്ന് മറുവിഭാഗം പറയുന്നു. സംഭവത്തിൽ ഇളയരാജ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞദിവസം തിരുവണ്ണാമലൈ ജില്ലാ കലക്ടർക്ക് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ പ്രവേശനം നിഷേധിച്ചിരുന്നു.

Read More

Advertisment
Tamil Nadu Ilayaraja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: