/indian-express-malayalam/media/media_files/2024/12/15/R5WJXYInZvJDSYfKqPUI.jpg)
ന്യൂഡൽഹി മണ്ഡലം; രാജ്യതലസ്ഥാനത്തെ സ്റ്റാർ മണ്ഡലം
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് രാജ്യതലസ്ഥാനമായി ഡൽഹി. നിയമസഭാ പോരാട്ടത്തിന്റെ ഡൽഹി ഒരുങ്ങികഴിഞ്ഞു. അധികാരം നിലനിർത്താൻ ആം ആദ്മി പാർട്ടിയും അട്ടിമറി വിജയത്തിനായി ബിജെപിയും പഴയപ്രതാപത്തിലേക്ക് മടങ്ങിയെത്താൻ കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്ന ഡൽഹിയിൽ പോരാട്ടം കടുക്കുമെന്നതിൽ തർക്കമില്ല.
വാശിയേറിയ പോരാട്ടം നടക്കുന്ന ഡൽഹി നിയമസഭയിലെ സ്റ്റാർ മണ്ഡലമായി മാറിയിരിക്കുകയാണ് ന്യൂഡൽഹി മണ്ഡലം. ഇവിടെ പോരാട്ടം മുൻ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയുടെ മക്കളുമാണ്. അരവിന്ദ് കെജ്‌രിവാളാണ് ആം ആദ്മി പാർട്ടിക്ക് വേണ്ടി ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ ജനവിധി തേടുന്നത്. കോൺഗ്രസ് സ്ഥാനാർഥി, മുൻ മുഖ്യമന്ത്രി ഷീലാ ദിക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതാണ്.
/indian-express-malayalam/media/media_files/2024/12/15/Krj1DZ7jfxmC2kLFqkRm.jpg)
ഔദ്യോഗീക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ബിജെപിക്കായി ഇവിടെ ജനവിധി തേടുന്നത് മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകൻ പർവേഷ് വർമയാണെന്നാണ് വിവരം. ഇതോടെയാണ് ന്യൂഡൽഹി മണ്ഡലം ശ്രദ്ധാ കേന്ദ്രമാകുന്നത്. ന്യൂഡൽഹി ലോക്സഭാ മണ്ഡലം ഏറ്റവും പഴക്കമേറിയതും 1951 മുതൽ നിലനിൽക്കുന്നതും ആണെങ്കിലും, 2008-ലെ ഡീലിമിറ്റേഷനിലാണ് നിയമസഭാ സീറ്റ് രൂപീകരിച്ചത്.
2013 മുതൽ കെജ്രിവാൾ ഈ സീറ്റ് കുത്തകയായി വെച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഡൽഹി രാഷ്ട്രീയത്തിലെ ശക്തയായ ഷീല ദീക്ഷിതിനെയാണ് പരാജയപ്പെടുത്തിയത്. അന്ന് 54 ശതമാനം വോട്ടുകൾ കെജ്‌രിവാൾ നേടിയപ്പോൾ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ 61 ശതമാനം വോട്ടുകൾ കെജ്‌രിവാൾ നേടി. അന്ന് കോൺഗ്രസിനായി കിരൺ വാലിയയെയും ബിജെപിക്കായി നൂപുർ ശർമ്മയുമാണ് ജനവിധി തേടിയത്. എന്നാൽ 2020ൽ അദ്ദേഹത്തിന്റെ വോട്ട് വിഹിതം 61 ശതമാനമായി കുറഞ്ഞിരുന്നു.
സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എഎപി
ആം ആദ്മി പാർട്ടി (എഎപി) ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ 38 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ മത്സരിക്കും, മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്ന് വീണ്ടും മത്സരിക്കും. സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ നിന്ന് എഎപിയെ പ്രതിനിധീകരിക്കും.
/indian-express-malayalam/media/media_files/2024/12/15/kIp9wTRObuFTHYPXE6ks.jpg)
കസ്തൂർബാ നഗറിലെ നിലവിലെ എംഎൽഎയായ മദൻ ലാലിനെ മാറ്റി രമേഷ് പെഹൽവാനെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്. രമേഷ് പെഹ്ൽവാനും ഭാര്യ കൗൺസിലർ കുസുമം ലതയും ബിജെപി വിട്ടതിനുശേഷം ഇന്ന് രാവിലെയാണ് എഎപിയിൽ ചേർന്നത്.
38 സ്ഥാനാർഥികളുടെ പട്ടികയിൽ സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, സത്യേന്ദ്ര കുമാർ ജെയിൻ, ദുർഗേഷ് പഥക് എന്നിവരുൾപ്പെടെ പാർട്ടിയുടെ മറ്റ് പ്രധാന നേതാക്കളും ഉൾപ്പെടുന്നു. 2025 ഫെബ്രുവരിയിലാണ് ദേശീയ തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
ആം ആദ്മി പാർട്ടി 70 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയും മുന്നൊരുക്കത്തോടെയുമാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയെ എവിടെയും കാണാനില്ല. അവർക്ക് മുഖ്യമന്ത്രി മുഖമില്ല, ടീമില്ല, ആസൂത്രണമില്ല, ഡൽഹിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്ല. അവർക്ക് ഒരേയൊരു മുദ്രാവാക്യം, ഒരു നയം, ഒരു ദൗത്യം- കെജ്‌രിവാളിനെ നീക്കം ചെയ്യുക'- ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനുശേഷം അരവിന്ദ് കെജ്രിവാൾ എക്സിൽ പോസ്റ്റ് ചെയ്തു.
Read More
- വിദ്വേഷ പ്രസംഗം: ജഡ്ജി ശേഖർ കുമാർ യാദവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി കൊളീജിയം
- ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബിൽ; നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല
- ബെംഗളൂരുവിലെ ഐടി ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യ അറസ്റ്റിൽ
- വയനാട് പാക്കേജ്: കേന്ദ്രം രാഷ്ട്രീയം കളിക്കുന്നു: പ്രിയങ്ക ഗാന്ധി
- അടിയന്തരാവസ്ഥയുടെ പാപത്തിൽ നിന്ന് കോൺഗ്രസിന് മോചനമില്ല; ഭരണഘടനാ ചർച്ചയിൽ മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.