scorecardresearch

അടിയന്തരാവസ്ഥയുടെ പാപത്തിൽ നിന്ന് കോൺഗ്രസിന് മോചനമില്ല; ഭരണഘടനാ ചർച്ചയിൽ മോദി

ലോക്സഭയിൽ ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

ലോക്സഭയിൽ ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

author-image
WebDesk
New Update
PM Modi, Canada

നരേന്ദ്ര മോദി

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ പാപം ഒരിക്കലും കോൺഗ്രസിന്റെ നെറ്റിയിൽ നിന്ന് മായ്ക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയിൽ ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Advertisment

"ഭരണഘടന 75 വർഷം പൂർത്തിയാക്കുകയാണ്, എന്നാൽ മുൻകാല ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഭരണഘടന 25 വർഷം പൂർത്തിയാക്കുമ്പോൾ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു, രാജ്യം ഒരു വലിയ ജയിലായി മാറി. അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ ദേശീയ അടിയന്തരാവസ്ഥ ഭരണഘടനയുടെ മൂല്യങ്ങൾക്ക് ഭീഷണിയാണ്"- പ്രധാനമന്ത്രി പറഞ്ഞു.

"ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. സ്വന്തം നേട്ടത്തിന് നെഹ്റു ഭരണഘടന അട്ടിമറിച്ചു. നെഹ്റു ആദ്യം പാപം ചെയ്തു, പിന്നീട് ഇന്ദിരാഗാന്ധി അത് തുടർന്നു. അടിയന്തിരാവസ്ഥ കോൺഗ്രസ് ഭരണത്തിലെ കറുത്ത പാടാണ്. അടിയന്തിരാവസ്ഥയുടെ പാപത്തിൽനിന്ന് കോൺഗ്രസിന് മോചനമില്ല"- മോദി പറഞ്ഞു. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ തീരുമാനത്തെ പ്രധാനമന്ത്രി ന്യായീകരിച്ചു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 ദേശീയ ഐക്യത്തിന് തടസ്സമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത് റദ്ദാക്കിയ നീക്കത്തെ പ്രശംസിക്കുകയും ചെയ്തു

Advertisment

ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഈ 75 വർഷം അസാധാരണമായിരുന്നു. ഭരണഘടനാ ശിൽപ്പികളെ സ്മരിച്ച പ്രധാനമന്ത്രി, വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായെന്നും ഭരണഘടനാ നിർമ്മാണത്തിന് സ്ത്രീകൾ പ്രധാന പങ്കുവഹിച്ചുവെന്നും ഓർമ്മിപ്പിച്ചു.

Read More

pm modi Narendra Modi Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: