scorecardresearch

സവർക്കറെ ഉദ്ധരിച്ച് തുടക്കം; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു

സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു

author-image
WebDesk
New Update
Rahul Gandhi

രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഭരണഘടന മൂല്യങ്ങളെ തമസ്‌കരിച്ച് രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമമെന്ന് രാഹുൽ ഗാന്ധി. ലോക്‌സഭയിൽ ഭരണഘടന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയിൽ കരുതിയാണ് രാഹുൽ സംസാരിക്കാൻ തുടങ്ങിയത്. സവർക്കറിനെ ഉദ്ധരിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി പ്രസംഗം ആരംഭിച്ചത്. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. ഇന്നും ബിജെപിയുടെ നിയമസംഹിത ഭരണ ഘടനയല്ല, മറിച്ച് മനുസ്മൃതിയാണ്. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Advertisment

ഭരണഘടനയിലേക്ക് നോക്കുമ്പോൾ ബി.ആർ. അംബേദ്കർ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു എന്നിവരുടെ ശബ്ദവും ആശയങ്ങളും നമുക്ക് കേൾക്കാം. എന്നാൽ ഈ ആശയങ്ങൾക്ക് ഇപ്പോൾ എന്ത് സംഭവിച്ചു എന്ന് രാഹുൽ ചോദിച്ചു. ഏകലവ്യന്റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. ഭരണഘടന മൂല്യങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന രണ്ട് ദിവസത്തെ ഭരണഘടന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് പാർലമെന്റിൽ സംസാരിക്കും. കഴിഞ്ഞ ദിവസം വയനാട് എംപി പ്രിയങ്കാ ഗാന്ധി ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. പ്രിയങ്കയുടെ കന്നി പ്രസംഗത്തിൽ മണിപ്പൂർ സംഭൽ, കർഷക മാർച്ച്, അദാനി ഇവയെല്ലാം പരാമർശിച്ചു. ശതകോടീശ്വരന്റെ നേട്ടത്തിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഒരു വ്യക്തിക്ക് വേണ്ടി കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനത്തെ ബുദ്ധിമുട്ടിക്കുമ്പോഴും സർക്കാർ പിന്തുണയ്ക്കുന്നത് അദാനിയെയാണെന്നും പ്രിയങ്ക ആരോപിച്ചു.

Read More

Rahul Gandhi Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: