/indian-express-malayalam/media/media_files/2024/12/16/PW2rDZfrzTeuWXVodGjk.jpg)
മോഹൻലാലിനും സുഹാസിനിയ്ക്കും ഷാജി എൻ കരുണിനുമൊപ്പം സക്കിർ ഹുസൈൻ
സംഗീത ഇതിഹാസവും തബല മാന്ത്രികനുമായ സക്കിര്‍ ഹുസൈന്റെ വിയോഗത്തിന്റെ വേദനയിലാണ് കലാലോകം. മലയാള സിനിമയുമായും സക്കീർ ഹുസൈന് ഇഴയടുപ്പമുള്ളൊരു ബന്ധമുണ്ട്. ഷാജി എൻ കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത് സാക്ഷാൽ സക്കീർ ഹുസൈൻ ആയിരുന്നു.
ഒരു നിയോഗം പോലെ സക്കീർ ഹുസൈൻ വാനപ്രസ്ഥത്തിന്റെ ഭാഗമായതിനെ കുറിച്ച് സംസാരിക്കുകയാണ് ഷാജി എൻ കരുൺ. സംഗീതത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ പ്രതിഭയെന്നാണ് സക്കീർ ഹുസൈനെ ഷാജി കരുൺ വിശേഷിപ്പിക്കുന്നത്.
"ഒരു സിനിമയെ സമീപിക്കുമ്പോൾ തന്നെ, തിരക്കഥയുടെ ഘട്ടത്തിൽ തന്നെ അതിൽ ആരൊക്കെ ഭാഗമാവണം എന്നതിനെ കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്. സക്കീർ ഹുസൈനെ കുറിച്ചു പറയുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതവും കാഴ്ചപ്പാടുകളും എന്നെ എന്നും ഇംപ്രസ് ചെയ്തിരുന്നു. അതുതന്നെയാണ് വാനപ്രസ്ഥത്തിലേക്ക് ക്ഷണിക്കാൻ കാരണമായതും."
"അതിനു മുൻപു ഒന്നോ രണ്ടോ ഹിന്ദി പടങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട് എന്നാണ് എന്റെ ഓർമ. അമേരിക്കയിലുള്ള അദ്ദേഹത്തെ ഞാൻ അപ്രോച്ച് ചെയ്തപ്പോൾ തന്നെ ഓകെ പറഞ്ഞു. പിന്നീട് വിശദമായി മെയിൽ അയച്ചു. കാനിലൊക്കെ പോയ എന്റെ മുൻ ചിത്രങ്ങൾ അദ്ദേഹത്തിനു പരിചയമുണ്ടായിരുന്നു, അതിനാലാവാം വാനപ്രസ്ഥത്തിലേക്കു വിളിച്ചപ്പോൾ അദ്ദേഹം സമ്മതം മൂളിയത്. അതൊരു ഭാഗ്യമായി കരുതുന്നു."
/indian-express-malayalam/media/media_files/2024/12/16/ZPVSNJKIByKwyktf9yEx.jpg)
വാനപ്രസ്ഥത്തിന്റെ തിരുവനന്തപുരത്തെ ലൊക്കേഷനിലും സക്കീർ ഹുസൈൻ എത്തിയിരുന്നു.
"അദ്ദേഹം തിരുവനന്തപുരത്തെ ലൊക്കേഷനിൽ വന്നിരുന്നു. മദ്രാസിൽ ആയിരുന്നു കമ്പോസിംഗ്. പിന്നെ പാരീസിൽ വച്ച് അതിന്റെ ട്രാക്കൊക്കെ ക്ലിയർ ചെയ്തു. ശേഷം കാനിൽ വന്ന് വാനപ്രസ്ഥത്തിനു വേണ്ടി ഒരു കോൺസേർട്ടും നടത്തി," ഷാജി എൻ കരുൺ ഓർത്തെടുത്തു.
വാനപ്രസ്ഥം കൂടാതെ ഇൻ കസ്റ്റഡി, ലിറ്റിൽ ബുദ്ധ, സാസ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര് ഉള്‍പ്പെടെ കുറച്ചു സിനിമകള്‍ക്ക് കൂടി സക്കിർ ഹുസൈൻ സംഗീതം നല്‍കിയിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.