/indian-express-malayalam/media/media_files/2025/05/17/qdyX6IG5vcgHZfIeOoM8.jpg)
തഗ് ലൈഫ് ട്രെയിലർ പുറത്ത്
മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രം എന്ന് നിലയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സിനിമയാണ് തഗ് ലൈഫ്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ ആരാധകരെയാകെ ഞെട്ടിക്കുകയാണ്.
മാസും ക്ലാസും ഒരേപോലെ സമം ചേർത്ത ട്രെയിലറെന്ന് തഗ് ലൈഫിന്റെ ട്രെയിലറെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരിക്കും ചിത്രമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
വ്യത്യസ്ത ഗെറ്റപ്പിൽ കമൽഹാസൻ
കമൽ ഹാസന്റെ വ്യത്യസ്ത ഗെറ്റപ്പുകൾ തന്നെയാണ് ചിത്രത്തിൽ ഹൈലൈറ്റ്. തൃഷയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, അഭിരാമി, നാസർ, അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ,ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവ്വഹിച്ചിരിക്കുന്നത്. ഗോകുലം മൂവീസാണ് കേരളത്തിൽ തഗ് ലൈഫ് വിതരണത്തിനെത്തിക്കുന്നത്.
എ.ആർ.റഹ്മാന്റെ ഗാനങ്ങൾ
പതിവുപോലെ മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിനും എ.ആർ.റഹ്മാനാണ് സംഗീതമൊരുക്കുന്നത്. രവി കെ.ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത് ശ്രീകർ പ്രസാദാണ്.
അൻപറിവ് മാസേറ്റേഴ്‌സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷൻ ഡിസൈനറായി ശർമിഷ്ഠ റോയും കോസ്റ്റിയൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Read More
- 'സിനിമ ടാക്കീസിൽ നിലത്തിരുന്ന് കണ്ട് ആരാധിച്ച മനുഷ്യൻ,' സൂപ്പർ സ്റ്റാറിനെ നേരിൽ കണ്ട സന്തോഷത്തിൽ കോട്ടയം നസീർ
- തുടരെ ആശുപത്രിവാസം, കടം വാങ്ങിയവരുടെ ചീത്തവിളി, പലരും ഫോൺ പോലും എടുക്കാതെയായി: കുറിപ്പുമായി മനീഷ
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള് കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
- അന്ന് നായികയ്ക്കു മുൻപെ നടന്ന വഴിപ്പോക്കൻ; ഇന്ന് നായകനെ വിറപ്പിച്ച എണ്ണം പറഞ്ഞ വില്ലൻ
- ജയിലർ 2 ചിത്രീകരണം; രജനീകാന്ത് കോഴിക്കോട്ടേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us