scorecardresearch

'സിനിമ ടാക്കീസിൽ നിലത്തിരുന്ന് കണ്ട് ആരാധിച്ച മനുഷ്യൻ,' സൂപ്പർ സ്റ്റാറിനെ നേരിൽ കണ്ട സന്തോഷത്തിൽ കോട്ടയം നസീർ

ജയിലർ 2-ന്റെ ഷൂട്ടിങ് സെറ്റിലെത്തിയാണ് കോട്ടയം നസീർ രജനികാന്തിനെ കണ്ടത്

ജയിലർ 2-ന്റെ ഷൂട്ടിങ് സെറ്റിലെത്തിയാണ് കോട്ടയം നസീർ രജനികാന്തിനെ കണ്ടത്

author-image
Entertainment Desk
New Update
Kottayam Nazeer, Rajnikanth

ചിത്രം: ഇൻസ്റ്റഗ്രാം

സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് നടൻ കോട്ടയം നസീർ. രജനികാന്തിനൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. താൻ വരച്ച ചിത്രങ്ങളുടെ സമാഹാരമായ 'ആർട്ട് ഓഫ് മൈ ഹാർട്ട്' എന്ന പുസ്തകവും കോട്ടയം നസീർ രജനികാന്തിന് സമ്മാനിച്ചു.

Advertisment

ബ്ലോക്ബസ്റ്റർ ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിനായി രജനികാന്ത് കേരളത്തിലെത്തിയിട്ടുണ്ട്. ജയിലർ 2ന്റെ ലൊക്കേഷനിലാണ്, നസീർ സൂപ്പർ സ്റ്റാറിനെ കണ്ടത്. വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ സിനിമ ടാക്കീസിൽ നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ, ഇന്ന് തന്നെ ചേർത്തുനിർത്തി ഫോട്ടോക്കു പോസു ചെയ്തപ്പോൾ, അത് സ്വപ്നമാണോ ജീവിതമാണോ എന്ന് മനസിലാകുന്നില്ലെന്ന് ഫോട്ടോയ്ക്കൊപ്പം നസീർ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

"ഒരു കഥ സൊല്ലട്ടുമാ....
വർഷങ്ങൾക്ക് മുൻപ്... കറുകച്ചാലിലെ ഓല മേഞ്ഞ "മോഡേൺ" സിനിമ ടാക്കീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളിൽ... എത്രയോ ചുവരുകളിൽ ഈ "സ്റ്റൈൽ മന്നന്റെ"എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ സ്റ്റൈലുകൾ അനുകരിച്ചു.

Advertisment

ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച "ചിത്രങ്ങൾ "അടങ്ങിയ "ആർട്ട് ഓഫ് മൈ ഹാർട്ട്" എന്ന ബുക്ക്‌ "ജയിലർ 2"ന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ... ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോക്കു പോസ് ചെയ്തപ്പോൾ.... സ്വപ്നമാണോ.... ജീവിതമാണോ... എന്നൊരു എത്തും പിടിയും കിട്ടിയില്ല... മനസ്സിൽ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു... ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും "പടച്ചവന്റെ തിരക്കഥ" അത് വല്ലാത്ത ഒരു തിരക്കഥയാ," കോട്ടയം നസീർ കുറിച്ചു.

Read More

Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: