/indian-express-malayalam/media/media_files/2025/03/02/yzecfC9xRFBILioYMdYH.jpg)
ഇന്ത്യൻ സിനിമയിലെ ഒരുകാലത്തെ താരറാണിയായിരുന്നു ജയപ്രദ. ബാലതാരമായി സിനിമയിലെത്തി, പിന്നീട് ബോളിവുഡിലും സൗത്ത് ഇന്ത്യൻ സിനിമകളിലും ഒരുപോലെ തിളങ്ങിയ നടി. അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളുടെ നായികയായി നിരവധി ഹിറ്റുകൾ അവർ സമ്മാനിച്ചു. അഭിനയം പോലെതന്നെ, ഒരു ക്ലാസ്സിക്കൽ നർത്തകി എന്ന നിലയിലും ജയപ്രദ പ്രശസ്തയായിരുന്നു.
ജയപ്രദയുടെ കുട്ടിക്കാലത്തു നിന്നുള്ളൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
1974-ൽ 'ഭൂമികോസം' എന്ന തെലുങ്ക് ചിത്രത്തിലൂടെ പതിമൂന്നാം വയസ്സിലാണ് ജയപ്രദ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അന്ന് അവരുടെ ആദ്യ ശമ്പളം വെറും 10 രൂപയായിരുന്നു.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?
1976-ൽ കമൽഹാസനൊപ്പം 'മന്മദ ലീലൈ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും എത്തി.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
ബോളിവുഡിൽ എത്തിയതോടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നു. ജിതേന്ദ്രയുമായുള്ള അവരുടെ ജോഡി ബോളിവുഡിലെ മികച്ച താരജോഡിയായി കണക്കാക്കപ്പെട്ടു, ഇരുവരും ചേർന്ന് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകി. ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി അവർ മാറി.
Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ
വിവാദമായ വ്യക്തിജീവിതം
സിനിമയിൽ ഉന്നതിയിൽ നിൽക്കുമ്പോഴും ജയപ്രദയുടെ വ്യക്തിജീവിതം പലപ്പോഴും വിവാദങ്ങളിൽപ്പെട്ടു. 1986-ൽ, മൂന്ന് കുട്ടികളുടെ പിതാവായ ശ്രീകാന്ത് നഹാദയെ വിവാഹം ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിവാഹശേഷവും അവർ സിനിമയിൽ സജീവമായി തുടർന്നു.
Also Read: ആ ഹിറ്റ് മലയാള ചിത്രങ്ങള്‍ ഒടിടിയിലേക്ക്; എവിടെ കാണാം? New malayalam OTT Releases
മലയാള സിനിമയിലും ജയപ്രദ തൻ്റേതായ സ്ഥാനം കണ്ടെത്തി. സീത സ്വയംവരം, ചിലങ്ക, സാഗര സംഗമം, ദേവദൂതൻ, പ്രണയം, കിണർ തുടങ്ങിയ ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
പ്രശസ്ത നടനും തെലുഗുദേശം പാർട്ടിയുടെ സ്ഥാപക നേതാവുമായ എൻ.ടി. രാമറാവുവിൻ്റെ ക്ഷണപ്രകാരമാണ് ജയപ്രദ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും സജീവമായ അവർ രാജ്യസഭ എം.പിയായും പ്രവർത്തിച്ചിട്ടുണ്ട്.
Also Read: സമയമെടുക്കും, എൻ്റെ വിരലുകൾ വേദനിക്കുന്നുണ്ട്; ഹാങ്ങ് ഡ്രമ്മിനെ വരുതിയിലാക്കാൻ പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.