scorecardresearch

സമയമെടുക്കും, എൻ്റെ വിരലുകൾ വേദനിക്കുന്നുണ്ട്; ഹാങ്ങ് ഡ്രമ്മിനെ വരുതിയിലാക്കാൻ പേളി മാണി

ജീവിതത്തിൽ ചില കഠിനമായ പാഠങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഏറ്റവും മനോഹരമായ പാഠങ്ങൾ പഠിക്കുന്നത്. ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ ലെവൽസ് "അൺലോക്ക്" ചെയ്യപ്പെടുന്നത് ഏറ്റവും വേദനാജനകമായ നിമിഷങ്ങൾക്ക് ശേഷമാണ്

ജീവിതത്തിൽ ചില കഠിനമായ പാഠങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഏറ്റവും മനോഹരമായ പാഠങ്ങൾ പഠിക്കുന്നത്. ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ ലെവൽസ് "അൺലോക്ക്" ചെയ്യപ്പെടുന്നത് ഏറ്റവും വേദനാജനകമായ നിമിഷങ്ങൾക്ക് ശേഷമാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pearle Maaney latest

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായി എത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ഇന്ന് വ്ളോഗർ എന്ന രീതിയിലും ഏറെ സജീവമാണ് പേളി.

Advertisment

Also Read: ആ ഹിറ്റ് മലയാള ചിത്രങ്ങള്‍ ഒടിടിയിലേക്ക്; എവിടെ കാണാം? New malayalam OTT Releases

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പേളി തന്റെ ജീവിതത്തിലെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ, ഹാങ്ങ് ഡ്രം എന്ന സംഗീതോപകരണം പഠിക്കുന്നതിന്റെ സന്തോഷം പങ്കിടുകയാണ് പേളി മാണി.

Also Read: അന്ന് ആൾക്കൂട്ടത്തിലൊരുവൻ, ഇന്ന് നായകൻ; പരിശ്രമത്തിന്റെ മറ്റൊരു പേരാണ് ടൊവിനോ, വൈറൽ കുറിപ്പ്

Advertisment

"ഒരു പുതിയ സംഗീതോപകരണം പഠിക്കാൻ ശ്രമിക്കുന്നതിൻ്റെ ആദ്യ ദിനമാണിന്ന്. ഇതിന് സമയമെടുക്കും, എൻ്റെ വിരലുകൾ വേദനിക്കുന്നുമുണ്ട്, പക്ഷേ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന് തോന്നുന്നു... വേദന സഹിക്കുന്നവർക്ക് അതിലൂടെ കടന്നുപോകാൻ കഴിയും. അപ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു... ഇത് ജീവിതവുമായി എത്രത്തോളം സാമ്യമുള്ളതാണെന്ന്... ജീവിതത്തിൽ ചില കഠിനമായ പാഠങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഏറ്റവും മനോഹരമായ പാഠങ്ങൾ പഠിക്കുന്നത്. ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ "തലങ്ങൾ" (levels) ഏറ്റവും വേദനാജനകമായ നിമിഷങ്ങൾക്ക് ശേഷമാണ് "അൺലോക്ക്" (unlock) ചെയ്യപ്പെടുന്നത്. കാരണം, ആ തലം താണ്ടാൻ നിങ്ങളെല്ലാവരും 'ശക്തരായ പതിപ്പുകൾ' (Stronger Version) ആകേണ്ടതുണ്ട്.

Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ

അതുകൊണ്ട്, മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ജീവിതം നിങ്ങളെ ഒരുക്കുന്നു... ക്ഷമയുള്ളവരായിരിക്കാൻ... ക്ഷമിക്കാൻ... ശ്രദ്ധ കേന്ദ്രീകരിക്കാൻ... ശുഭാപ്തിവിശ്വാസത്തോടെയിരിക്കാൻ... മുന്നോട്ട് പോകാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കുമായി.

അങ്ങനെ 'ഹാങ്ങ് ഡ്രം' പഠിക്കുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു, "അവിടെ തന്നെ തുടരൂ,"  പേളി കുറിച്ചു. 

Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: