/indian-express-malayalam/media/media_files/2025/10/15/new-malayalam-ott-arrivals-2025-10-15-16-20-46.jpg)
New Malayalam OTT Releases
New malayalam OTT Releases: സമീപകാലത്ത് പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മൂന്ന് മലയാള ചിത്രങ്ങൾ കൂടി ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഈ ആഴ്ചയും അടുത്ത​ ആഴ്ചയുമായി ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്ന മലയാളം ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Aabhyanthara Kuttavaali OTT: ആഭ്യന്തര കുറ്റവാളി
ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പദ്മകുമാർ നിർമ്മിച്ച ആഭ്യന്തര കുറ്റവാളി ഈ ആഴ്ച ഒടിടിയിൽ എത്തും. ജൂൺ ആറിന് തിയേറ്ററുകളിൽ എത്തിയ ചിത്രം നിർമ്മിച്ചത് നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം ആണ്. ഗാർഹിക പീഡന നിയമങ്ങളെയും അതിന്റെ പ്രയോഗങ്ങളെയും കുറിച്ച് പുരുഷപക്ഷത്തു നിന്നു സംസാരിക്കുന്ന ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ചില മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. സഹദേവൻ എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തിൽ ആസിഫ് എത്തുന്നത്.
Also Read: മഹാഭാരതത്തിലെ കർണ്ണൻ; പങ്കജ് ധീർ വിടവാങ്ങി
തുളസി, ശ്രേയ രുക്മിണി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളിയും എഡിറ്റിംഗ് സോബിന്‍ സോമനും സംഗീതം ബിജി ബാൽ, മുത്തു, ക്രിസ്റ്റി ജോബി എന്നിവരും പശ്ചാത്തല സംഗീതം രാഹുല്‍ രാജും നിർവ്വഹിച്ചിരിക്കുന്നു. ആർട്ട് ഡയറക്ഷൻ സാബു റാം ആണ് കൈകാര്യം ചെയ്തത്. സീ5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഒക്ടോബർ 17 മുതൽ സീ5ൽ ചിത്രം ലഭ്യമാകും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാവും.
Also Read: അന്ന് ആൾക്കൂട്ടത്തിലൊരുവൻ, ഇന്ന് നായകൻ; പരിശ്രമത്തിന്റെ മറ്റൊരു പേരാണ് ടൊവിനോ, വൈറൽ കുറിപ്പ്
Mirage OTT: മിറാഷ്
ആസിഫ് അലി, അപര്‍ണാ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ മിറാഷ് ഒടിടിയിലേക്ക്. ആസിഫിനും അപർണയ്ക്കുമൊപ്പം ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ശ്യാം ഗോപൻ എന്നിവരും മിറാഷിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍. മെഹ്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര്‍. തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം എന്നിവർ നിർവ്വഹിച്ചിരിക്കുന്നു.
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഒക്ടോബർ 23ന് ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ
Lokah OTT: ലോക
കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തിയ ലോക: ചാപ്റ്റർ 1 – ചന്ദ്ര ഇനി ഒടിടിയിലേക്ക്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ കമ്പനി നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണിയ്ക്ക് ഒപ്പം നസ്ലൻ, സാൻഡി, അരുണ്‍ കുര്യന്‍, ചന്ദു സലിംകുമാർ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയരാഘവൻ, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. അതിഥി താരങ്ങളുടെ ഒരു അമ്പരപ്പിക്കുന്ന നിരയും ചിത്രത്തിലുണ്ട്.
ഡൊമിനിക് അരുണിനൊപ്പം നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ജിയോ ഹോട്ട്സ്റ്റാർ ആണ്. വമ്പൻ തുകയ്ക്കാണ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഒക്ടോബർ 17 വെള്ളിയാഴ്ച ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.